സ്വന്തം ലേഖകന്‍: റോഡപകടങ്ങളില്‍ പരുക്കു പറ്റുന്നവര്‍ക്ക് ആദ്യ 50 മണിക്കൂറിലെ ചികിത്സ സൗജന്യമാക്കുമെന്ന് പ്രധാനമന്ത്രി. റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ സഹിതം റോഡ് ഗതാഗത സുരക്ഷാ ബില്ലിനു രൂപം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. അപകടവിവരം വിളിച്ചറിയിക്കാന്‍ 1033 എന്ന ടോള്‍ഫ്രീ നമ്പറും ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കും. റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 50 …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പോലീസിന്റെ ആസ്ഥാനം താലിബാന്‍ പിടിച്ചു, കീഴ്ടടങ്ങിയ പോലീസുകാര്‍ താലിബാനില്‍ ചേര്‍ന്നു. അഫ്ഗാന്‍ പോലീസിന്റെ ആസ്ഥാന മന്ദിരമാണ് താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിലെ ബാദക്ഷാന്‍ പ്രവിശ്യയിലെ തിര്‍ഗാന്‍ പോലീസ് ആസ്ഥാനത്തെ നൂറോളം പോലീസുകാര്‍ താലിബാനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ ശേഷം ഇവരും താലിബാനില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ താലിബാനില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത്. ഐ.പി.എല്‍ ഒത്തുകളി കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി കളിക്കാന്‍ തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും കോടതി വിധി അറിഞ്ഞ ശേഷം ശ്രീശാന്ത് പ്രതികരിച്ചു. പരിശീലനം തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്ന് …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം, ഡിസംബറില്‍ പരീക്ഷണ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷ. ഡിസംബറില്‍ പരീക്ഷണ വിമാനം ഇറക്കാനുള്ള ലക്ഷ്യത്തോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 31ന് ആദ്യ വിമാനം ഇറക്കാനാണ് പദ്ധതി. എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ നടപടികള്‍ ഉണ്ടാകാത്തത് പദ്ധതി വൈകിക്കന്ന്‌നുണ്ട്. അടുത്ത മെയ് മാസത്തോടെ വിമാനത്താവളം പൂര്‍ണതോതില്‍ …
സ്വന്തം ലേഖകന്‍: വാട്‌സാപ്പില്‍ വ്യാജ വീഡിയോ വീഡിയോ, നടി ആശാ ശരത് പോലീസില്‍ പരാതി നല്‍കി. തന്റെ പേരില്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെയാണ് ആശ ശരത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ഒരു പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നെന്നും തനിക്കുണ്ടായ അനുഭവം ഒരു സ്ത്രീക്കും …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ അഭിഭാഷകരില്‍ 30 ശതമാനവും വ്യാജന്മാരെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍. ചെന്നൈയില്‍ ബി.സി.ഐ സംഘടിപ്പിച്ച അഭിഭാഷകരുടെ യോഗത്തിലാണ് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര ഇക്കാര്യം വെളിപ്പെടുത്തിയത്. മൊത്തം അഭിഭാഷകരില്‍ 30 ശതമാനം പേരും വ്യാജ ബിരുദമുള്ളവരാണെന്ന് മനന്‍ വെളിപ്പെടുത്തി. വ്യാജ ബിരുദം സംഘടിപ്പിച്ച ഇക്കൂട്ടരില്‍ …
സ്വന്തം ലേഖകന്‍: അയല്‍ക്കാരിയുടെ അമ്മയെ വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജന്‍ സിംഗപ്പൂരില്‍ പിടിയില്‍. അയല്‍ക്കാരിയുടെ അമ്മയെ അയല്‍ക്കാരിയും ഇന്ത്യന്‍ വംശജനും ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെയാണ് പ്രതികളെ അറസ്റ്റ് നടന്നത്. അയല്‍ക്കാരിയായ സിതി നൂര്‍ രെധാ ഖമിസ് എന്ന 25 കാരിയാണ് സ്വന്തം മാതാവ് അമിസ ബ്രുവലിനെ കൊടും പീഡനത്തിന് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയുള്ള പോരാട്ടം തുര്‍ക്കി ഇറാഖിലേക്ക് വ്യാപിപ്പിക്കുന്നു. സിറിയയില്‍ വ്യോമാക്രമണം നടത്തിയതിനു പുറനെയാണ് തുര്‍ക്കി ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്, കുര്‍ദ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) എന്നിവയുടെ അണികളെ ലക്ഷ്യമിട്ട് വടക്കന്‍ ഇറാഖിലെ നിരവധി കേന്ദ്രങ്ങളായിരുന്നു തുര്‍ക്കി യുദ്ധ വിമാനങ്ങള്‍ ഉന്നം വച്ചത്. വെയര്‍ഹൗസുകള്‍, താമസ …
സ്വന്തം ലേഖകന്‍: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം അടിച്ചമര്‍ത്താന്‍ ഭരണസമിതി നീക്കം. സമരം നടത്തുന്ന 44 ഓളം വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നെന്ന് ആരോപണം ഉയര്‍ത്തി ഉടന്‍ ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കാന്‍ ഭരണസമിതി ഗൂഡാലോചന നടത്തുന്നതായി സൂചനയുണ്ട്. സംഘ് പരിവാര്‍ ബന്ധമുള്ളവരെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയില്‍ തിരുകിക്കയറ്റിയതിനെതിരെ 40 ദിവസത്തിലേറെയായി വിദ്യാര്‍ഥികള്‍ നിസഹരണ സമരത്തിലാണ്. …
സ്വന്തം ലേഖകന്‍: ഇറാനെ ആക്രമിക്കുന്നതിനെതിരെ ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനെതിരെ ഇസ്രയേല്‍ ഏകപക്ഷീയമായ സൈനിക നടപടിക്കു മുതിര്‍ന്നാല്‍ അതു വലിയ പിഴവായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് വ്യക്തമാക്കിയത്. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍, അത് ഇസ്രയേലിനു മാത്രമല്ല മേഖലയിലാകെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കെറി മുന്നറിയിപ്പു നല്‍കി. ആണവക്കരാറിന്റെ പശ്ചാത്തലത്തില്‍, ഭാവിയില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചേക്കുമോ എന്ന …