സ്വന്തം ലേഖകന്‍: പാകിസ്ഥാന് എട്ടു മുങ്ങിക്കപ്പലുകള്‍ വില്‍ക്കാനൊരുങ്ങി ചൈന. പാകിസ്ഥാന്‍ നാവിക സേനക്കും വേണ്ടിയാണ് ചൈനയില്‍നിന്ന് എട്ടു അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷാക്ക് ദാറും ചൈനയിലെ പൊതുമേഖല കപ്പല്‍ നിര്‍മാണ കമ്പനി പ്രസിഡന്റ് സു സ്വിഖിനും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. 100 കോടി ഡോളറിന്റെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. നാലു തവണകളായാണു പാക്കിസ്ഥാന്‍ …
സ്വന്തം ലേഖകന്‍: ശിരോവസ്ത്രം അണിഞ്ഞെത്തിയ കന്യാസ്ത്രീയെ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. കാഞ്ഞിരകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ സിസ്റ്റര്‍ സെബക്കെയാണ് ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ സിബിഎസ്ഇ അധികൃതര്‍ തടഞ്ഞത്. ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ സിസ്റ്റര്‍ സെബ മടങ്ങി. ശിരോവസ്ത്രം മാറ്റിയാല്‍ പരീക്ഷ …
സ്വന്തം ലേഖകന്‍: മുസ്ലീമായതിന്റെ പേരില്‍ മലയാളി അധ്യാപികക്ക് ഡല്‍ഹിയില്‍ വീട് നിഷേധിച്ചു, കെജ്‌രിവാള്‍ ഇടപെടുന്നു. എറണാകുളം സ്വദേശിനിയും ഡല്‍ഹി സൗത്ത് കാമ്പസിലെ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയുമായ റീമ ഷംസുദ്ദീനോടാണ് മുസ്ലിങ്ങള്‍ക്കു വീടുനല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചത്. കാഴ്ചക്കുറവുള്ള അധ്യാപിക ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തു. പരാതി ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അധ്യാപികയ്ക്ക് എല്ലാ സഹായങ്ങളും …
സ്വന്തം ലേഖകന്‍: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി. ആദ്യമായാണ് തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടന്നാക്രമണത്തിന് മുതിരുന്നത്. വടക്കന്‍ ഇറാഖിലെ കുര്‍ദ്ദിഷ് കേന്ദ്രങ്ങളിലും തുര്‍ക്കിയുടെ വ്യോമസേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് മൂന്ന് ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി ആക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളെ അറസ്റ്റ് ചെയ്തതിന് …
സ്വന്തം ലേഖകന്‍: കര്‍ശന നിബന്ധകളുമായി അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ഇന്ന്. ശിരോ വസ്ത്രം ധരിക്കാനുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പാലിക്കേണ്ട വസ്ത്രധാരണ രീതി സംബന്ധിച്ച് സി.ബി.എസ്.ഇ പുറത്തിറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാലിത് ഗൗരവമായ വിഷയമല്ലെന്നും ഒരു ദിവസം ശിരോവസ്ത്രം ധരിക്കാതെ പോയത് കൊണ്ട് വിശ്വാസം ഇല്ലാതാകില്ലെന്നും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നോം ചോംസ്‌കി. അമേരിക്കന്‍ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ നോം ചോംസ്‌കി കാശ്മീരി സാഹിത്യകാരനായ മെഹബൂബ് മഖ്ദൂമിയുമായി തന്റെ ഓഫീസില്‍ വെച്ച് സംസാരിക്കവെയാണ് കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. മേഖലയില്‍ സൈന്യം നടത്തിയ കൊടിയ പീഡനങ്ങള്‍ കണക്കിലെടുത്ത് പിന്മാറണമെന്നാണ് നോം ചോംസ്‌കി മഖ്ദൂദിയോട് പറഞ്ഞത്. …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള പണമിടപാട്, കുവൈത്ത് പിടിമുറുക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളും അവയുടെ ബാങ്ക് അക്കൌണ്ടുകളും ഇടപാട് രേഖകളും കര്‍ശനമ നിരീക്ഷണത്തിലാണെന്നാണ് സൂചന. നിരീക്ഷണം തീവ്രവാദ സംഘങ്ങളിലേക്ക് ധനസഹായം എത്തുന്നത് തടയാനെന്നാണ് അധികൃതരുടെ ന്യായം. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ പണത്തിന് വേണ്ടി അറബ് രാഷ്ട്രങ്ങളെയാണ് ലക്ഷ്യമിടുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടില്ല. പ്രവാസികള്‍ക്കായി ഇവോട്ടോ ഇബാലറ്റോ അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായി. വിഷയത്തില്‍ സാങ്കേതികമായും നിയമപരമായും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കമ്മീഷണര്‍ നേരത്തെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള …
സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ നിരാശാ കാമുകരാണെന്ന് കേന്ദ്ര കൃഷി മന്ത്രി. രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്കു കാരണം പ്രണയ നൈരാശ്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ് രാജ്യസഭയില്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ സംബന്ധിച്ചു രേഖാമൂലം മറുപടി നല്‍കവേ ആയിരുന്നു മന്ത്രിയുടെ പ്രണയ നൈരാശ്യ പ്രയോഗം. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് മന്ത്രി പറ!ഞ്ഞതെങ്കിലും …
സ്വന്തം ലേഖകന്‍: ഹിലാരി ക്ലിന്റണ്‍ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങുന്നു, പ്രസിഡന്റ് സ്ഥാനാര്‍ഥിത്തത്തെ ബാധിക്കുമെന്ന് ആശങ്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ ഹിലറി ക്ലിന്റന്‍ സ്വകാര്യ ഇ–മെയില്‍ അക്കൗണ്ട് ഉപയോഗിച്ചത് സര്‍ക്കാരിന്റെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയന്നതാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് ഇതേപ്പറ്റി ക്രിമിനല്‍ അന്വേഷണം നടത്തണമെന്നു രണ്ട് ഇന്‍സ്‌പെക്ടര്‍ …