സ്വന്തം ലേഖകന്‍: പാകിസ്താനില്‍ മതനിന്ദക്ക് കൊലമരം ലഭിച്ച ക്രിസ്ത്യന്‍ യുവതിയുടെ ശിക്ഷ സ്റ്റേ ചെയ്തു. യുവതിക്ക് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതിയാണ് സ്റ്റേ ചെയ്തത്. ആസ്യ ബീബി എന്ന ക്രിസ്ത്യന്‍ മതവിശ്വാസിയായ സ്ത്രീക്ക് വധശിക്ഷ വിധിച്ച ലാഹോര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. മൂന്ന് പേരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് …
സ്വന്തം ലേഖകന്‍: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതാന്‍ അന്തംവിട്ട നിബന്ധനകള്‍. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ വസ്ത്രം ധരിക്കുന്നതിന് വിലക്കുകളില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വസ്ത്രധാരണത്തില്‍ കര്‍ശന ദേഹപരിശോധനയുളളതിനാല്‍ പത്തുമണിക്ക് നടക്കുന്ന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ രാവിലെ ഏഴര മുതല്‍ ഹാളിലെത്താം.ഒമ്പതരക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. ദേഹപരിശോധന നടത്താന്‍ എല്‍ഇഡി ടോര്‍ച്ച് വാങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സൗജന്യപേനയും നല്‍കും.ജൂലായ് 25 …
സ്വന്തം ലേഖകന്‍: ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരെന്ന് പഠനം. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവലന്മാര്‍ മനശ്ശാസ്ത്രപരമായി ദുര്‍ബലരും ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരും ആയിരിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കി. ന്യൂസൗത് വെയില്‍സ്, മിയാമി സര്‍വകലാശാലകളിലെ ഗവേഷകരായ മൈക്കല്‍ കസുമോവിക്, ജെഫ്‌റി കുസ്‌നെകോഫ് എന്നിവര്‍ ഹലോ3 എന്ന …
സ്വന്തം ലേഖകന്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ അവസരം. സാമൂഹ്യ സുരക്ഷാ പരിരക്ഷ നല്‍കുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) യിലാണ്? ഇനി മുതല്‍ പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ കഴിയുക. പെന്‍ഷന്‍ നിയന്ത്രകരായ പി.എഫ്.ആര്‍.ഡി.എ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതികള്‍ പോലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളിലും മ്യൂച്വല്‍ ഫണ്ടിലും …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ വീണ്ടും ഉരസല്‍, താനാണു സര്‍ക്കാറെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്വാതി മലിവാളിനെ എ.എ.പി. സര്‍ക്കാര്‍ നിയമിച്ച നടപടി റദ്ദാക്കിക്കൊണ്ടു പുറത്തിറക്കിയ കത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിയമനത്തിന് തന്റെ അംഗീകാരമില്ലാത്തതിനാല്‍ നിയമനം സാധുവുമല്ലെന്ന് കത്തില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ആറു വര്‍ഷമായി മകളെ പീഡിപ്പിച്ചിരുന്ന പിതാവ് മുംബൈയില്‍ അറസ്റ്റില്‍. ആറുവര്‍ഷം തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി അധ്യാപികക്ക് കത്തെഴുതിയതോടെയാണ് സംഭവം പുറം ലോകമറുഞ്ഞത്. പരാതി പറഞ്ഞപ്പോള്‍ അമ്മ എന്തോ മരുന്നു കൊടുക്കുക മാത്രമാണുണ്ടായതെന്നും ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നും കുട്ടിയുടെ കത്തില്‍ പറയുന്നു. പതിമൂന്നുകാരിയായ വിദ്യാര്‍ഥിനി കത്തു നല്‍കിയപ്പോള്‍ അധ്യാപിക കരുതി അവധി …
സ്വന്തം ലേഖകന്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഹൈറേഞ്ചില്‍ ആശങ്ക പടരുന്നു. ഇപ്പോള്‍ നടക്കുന്ന വനാതിര്‍ത്തി നിര്‍ണ്ണയം അട്ടിമറിക്കപെടാനുള്ള സധ്യതയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ 30 നകം പുതിയ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ജനവാസകേന്ദ്രങ്ങള്‍ ഇ.എസ്.എ പിരിധിയില്‍ നിന്ന് ഒഴിവാക്കാനായി നടത്തുന്ന പുതിയ സര്‍വ്വേയും അട്ടിമറിക്കപ്പെടുമോ …
സ്വന്തം ലേഖകന്‍: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റലി അന്താരാഷ്ട്ര കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ കഴിയും വരെ ഇറ്റലിയില്‍ തുടരണമെന്നും ഒപ്പം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തിവക്കണമെന്നും അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കേസ് തീര്‍പ്പാകും വരെ നാവികരെ ഇന്ത്യ വിടാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കടല്‍കൊലക്കേസില്‍ അന്താരാഷ്ട്ര കോടതിയുടെ മധ്യസ്ഥമാകാമെന്ന് കേന്ദ്ര …
സ്വന്തം ലേഖകന്‍: കേരളം ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍, വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. കേരളത്തില്‍ വിനോദസഞ്ചാരത്തിന് എത്തുന്ന ജര്‍മന്‍കാര്‍ അപകടകാരികളും അലഞ്ഞുതിരിയുന്നവരുമായ തെരുവുനായ്ക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജര്‍മന്‍ മാധ്യമങ്ങളുടെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു ജര്‍മന്‍ വിനോദസഞ്ചാരി ഇന്ത്യയിലെത്തിയപ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയും ജര്‍മനിയില്‍ തിരിച്ചെത്തിയപ്പോള്‍ പേവിഷബാധമൂലം മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് …
സ്വന്തം ലേഖകന്‍: ആഗോളതാപനം, വിട്ടുവീഴ്ച പാടില്ലെന്ന് ഐക്യരാഷ്ട്ര സഭയോട് മാര്‍പാപ്പ. ആഗോളതാപനം സംബന്ധിച്ചു ഡിസംബറില്‍ പാരിസില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയില്‍ തനിക്കു വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാരെയും ഗവര്‍ണര്‍മാരെയും പങ്കെടുപ്പിച്ചു വത്തിക്കാനില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന വരള്‍ച്ചയും മറ്റു …