സ്വന്തം ലേഖകൻ: പബ്ജിയടക്കം 118 ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ ശക്തമായ പ്രതിഷേധമറിയിച്ച് ചൈന. ഇന്ത്യ തെറ്റ് തിരുത്താൻ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ ഇന്ത്യയിലെ ചൈനീസ് നിക്ഷേപകരുടേയും സേവന ദാതാക്കളുടേയും താൽപര്യങ്ങളെ ഹനിക്കുന്നതാണെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയാണ് 118 …
സ്വന്തം ലേഖകൻ: തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മൂന്നു നിയന്ത്രണങ്ങളോടെയാണ് തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍. തൊഴില്‍ മാറ്റത്തിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുളള പുതിയ ഭേദഗതികളുമായി ബന്ധപ്പെട്ട് തൊഴില്‍ മാറ്റത്തിന് വിജ്ഞാപനം, മത്സര രഹിതം, നഷ്ടപരിഹാരം എന്നിങ്ങനെ 3 നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ തൊഴില്‍ കാര്യ വിഭാഗം അസി. …
സ്വന്തം ലേഖകൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്റെ വിമര്‍ശകനായ പ്രതിപക്ഷ നേതാവ് അലക്‌സി നവലാനിക്ക് വിഷബാധയേറ്റ സംഭവത്തില്‍ കടുത്ത ആരോപണവുമായി ജര്‍മനി രംഗത്ത്. അലക്‌സിക്ക് നല്‍കിയ വിഷം നാഡികളെ തളര്‍ത്തുന്ന നൊവിചോക് എന്ന മാരക കെമിക്കല്‍ ഏജന്റ് ആണെന്നാണ് ജര്‍മനി ആരോപിക്കുന്നത്. അലക്‌സി നവലാനിയെ ചികിത്സിക്കുന്ന ബെര്‍ലിനിലെ ചാരൈറ്റ് ആശുപത്രിയില്‍ വെച്ച് ജര്‍മന്‍ സൈന്യം നടത്തിയ …
സ്വന്തം ലേഖകൻ: ഇടവേളക്കുശേഷം ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സേവനം വീണ്ടും തുടങ്ങി. ഇതോടെ, യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റുകളിൽ പാസ്പോർട്ട് സ്കാൻ ചെയ്ത് അതിവേഗം എമിഗ്രേഷൻ പൂർത്തീകരിക്കാം. എമിഗ്രേഷൻ കൗണ്ടറുകൾക്കു മുന്നിൽ വരിനിൽക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടി പൂർത്തീകരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് പുനഃസ്ഥാപിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിെവച്ചിരിക്കുകയായിരുന്നു. ടെർമിനൽ മൂന്നിലാണ് സ്മാർട്ട് ഗേറ്റ് സേവനം …
സ്വന്തം ലേഖകൻ: കോടാനുകോടി കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ഉൽക്ക ബ്രസീലിലെ സാന്റ ഫിലോമിന എന്ന നഗരത്തിലുളളവരെ ഒറ്റ ദിവസം കൊണ്ട് സമ്പന്നരാക്കി! ഇരുന്നൂറിലധികം കഷണങ്ങളായി ചിന്നിച്ചിതറിയ അവസ്ഥയിൽ ഭൂമിയിൽ പതിച്ച 4.6 ബില്യൻ വർഷങ്ങൾ പഴക്കം ചെന്ന ഉൽക്കാ ശിലകളാണിതെന്ന് കണ്ടെത്തി. ഉൽക്കയുടെ ഇരുന്നൂറിലധികം ഭാഗങ്ങളാണ് മഴ പോലെ താഴേക്കു പൊഴിഞ്ഞു വീണത്. അതിലെ …
സ്വന്തം ലേഖകൻ: യുഎഇയിലേക്കു വരുന്നതും ഇവിടുന്നു പുറപ്പെടുന്നതുമായ വിമാനങ്ങൾക്കു സൌദിയുടെ ആകാശ പാത തുറന്നു നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുഎഇ സിവിൽ വ്യോമയാന അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടി. ഇതനുസരിച്ച് ഏതു രാജ്യത്തു നിന്നും യുഎഇയിലേക്കു വരുന്നതും തിരിച്ചുപോകുന്നതുമായ വിമാനങ്ങൾക്ക് സൌദി ആകാശപാതയിലൂടെ പറക്കാം. നിലവിൽ യാത്രാ നിരോധനമുള്ള ഇറാൻ, ഖത്തർ എന്നീ രാജ്യങ്ങളെക്കുറിച്ച് …
സ്വന്തം ലേഖകൻ: എമിറേറ്റിൽ സ്ഥിര താമസമാക്കിയവർക്ക് പഞ്ചവത്സര റിട്ടയർമെന്റ് വീസ ദുബായ് ആരംഭിച്ചു. 55 വയസിന് മുകളിലുള്ള ഏതു രാജ്യക്കാർക്കും അവർ യുഎഇക്ക് പുറത്താണെങ്കിലും വീസയ്ക്ക് അപേക്ഷിക്കാമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, അപേക്ഷകർക്ക് യുഎഇയില്‍ നടത്തിയ നിക്ഷേപങ്ങളിൽ നിന്നോ, പെൻഷനായോ പ്രതിമാസം 20,000 ദിർഹം വരുമാനമുണ്ടായിരിക്കണം. അല്ലെങ്കിൽ, 10 ലക്ഷം ദിർഹം ബാങ്ക് ബാലൻസോ, ദുബായിൽ …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ സൌദി അറേബ്യയിലേക്ക് മടങ്ങുന്ന യാത്രക്കാർ പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമെന്ന് സൌദി എയർലൈൻസ് വ്യക്തമാക്കി. വിദേശത്ത് നിന്ന് സൌദിയിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരും പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമാണെന്ന് സൌദി എയർലൈൻസിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://bit.ly/34Vzdhi എന്ന ലിങ്കിൽ നിന്ന് ഇൗ വിവരങ്ങൾ അറിയാം. യാത്രക്കാർ ആരോഗ്യ നിബന്ധനകൾ പാലിക്കുമെന്ന പ്രതിജ്ഞ ഫോറം …
സ്വന്തം ലേഖകൻ: പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് ആപ്പുകള്‍ നിരോധിച്ചത്. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ …