1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2020

സ്വന്തം ലേഖകൻ: പബ്ജിയടക്കം 118 ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ ശക്തമായ പ്രതിഷേധമറിയിച്ച് ചൈന. ഇന്ത്യ തെറ്റ് തിരുത്താൻ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ ഇന്ത്യയിലെ ചൈനീസ് നിക്ഷേപകരുടേയും സേവന ദാതാക്കളുടേയും താൽപര്യങ്ങളെ ഹനിക്കുന്നതാണെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയാണ്​ 118 ആപ്പുകൾ നിരോധിക്കാൻ കേന്ദ്ര ഐ.ടി ​മന്ത്രാലയം തീരുമാനമെടുത്തത്​. ഇൻഫർമേഷൻ ടെക്​നോളജി നിയമത്തി​െൻറ 69 എ വകുപ്പ്​ പ്രകാരമാണ്​ ആപ്പുകൾ നിരോധിച്ചത്​. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയുമാണ് നടപടിയെനന്​ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത്​ 33 ലക്ഷം പേർ പബ്​ജി കളിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. നേരത്തെ ടിക്​ടോക്​, യു.സി ബ്രൗസർ, എക്​സെൻഡർ അടക്കം 59 ചൈനീസ്​ ആപ്പുകൾ കേന്ദ്ര സർക്കാർ ​നിരോധിച്ചിരുന്നു. ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്​തസാക്ഷികളായതിനെ തുടർന്ന്​ ചൈനയുമായി നിലനിന്ന സംഘർഷത്തി​​​​​ന്റെ പശ്ചാത്തലത്തിലായിരുന്നു​ കേന്ദ്ര സർക്കാർ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.