സ്വന്തം ലേഖകൻ: നീണ്ടു പോയ കൊവിഡ് അടച്ചുപൂട്ടലിന് ശേഷം ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സ്കൂളിലേക്ക് മടങ്ങുന്നു. സ്‌കൂൾ അവധിക്ക് മുൻപ് തന്നെ ചില വിഭാഗങ്ങൾക്ക് ക്ലാസുകൾ ആരംഭിച്ചെങ്കിലും പൂർണ്ണമായും വിദ്യാർഥികൾ ക്ലാസുകളിലേക്ക് തിരിച്ചെത്തുന്നത് ഇന്ന് മുതലാണ്. സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് അടുത്ത ആഴ്ച മുതലാണ് ക്ലാസ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌കൂളുകൾ തുറക്കുന്നത്. സ്‌കൂളുകളിലേക്ക് …
സ്വന്തം ലേഖകൻ: പോര്‍ട്ട്‌ലാന്റില്‍ പ്രതിഷേധം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജാഥയ്ക്കു നേരെ കറുത്തവംശജര്‍ പ്രതിഷേധമുയര്‍ത്തിയതാണ് ഇപ്പോള്‍ കലാപം ശക്തിപ്പെടാന്‍ കാരണം. പ്രതിഷേധം അടിച്ചമര്‍ത്താന്‍ മൂന്ന് അയല്‍കൗണ്ടികളില്‍ നിന്നുള്ള നിയമപാലകരും ഒറിഗണ്‍ സ്‌റ്റേറ്റ് പൊലീസും പോര്‍ട്ട് ലാന്‍ഡ് പോലീസ് ബ്യൂറോയെ സഹായിക്കുമെന്ന് ഞായറാഴ്ച ഗവര്‍ണര്‍ കേറ്റ് ബ്രൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ക്ലാക്കാമസ് കൗണ്ടി, വാഷിംഗ്ടണ്‍ കൗണ്ടി …
സ്വന്തം ലേഖകൻ: അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയ്ക്ക് എതിരെ ശക്തമായ സൈനിക – നയതന്ത്ര നിലപാടുകളുമായി ഇന്ത്യ. ലഡാക്കിൽ സൈനിക സാന്നിധ്യം ശക്തമാക്കാൻ തീരുമാനിച്ച ഇന്ത്യ ഷാം ഹായ് ഉച്ചകോടിയ്ക്കിടെ പ്രതിരോധമന്ത്രി തല ചർച്ചയ്ക്കുള്ള സാഹചര്യവും തള്ളി. അതേസമയം, ചൈനയുടേത് പ്രകോപനപരമായ നിലപാടാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും വിമർശിച്ചു. ലഡാക്ക് കൊടും തണുപ്പിലേക്ക് നീങ്ങുകയാണ്. ഈ …
സ്വന്തം ലേഖകൻ: ഒമാനിലെ വിവിധ സർക്കാർ ആശുപത്രികളിൽ സ്വദേശിവത്‌കരണം നടപ്പാക്കി ആരോഗ്യമന്ത്രാലയം. വിദേശ നഴ്‌സുമാർക്കുപകരം 170-ലേറെ സ്വദേശി നഴ്‌സുമാരെയാണ് പുതിയതായി നിയമിച്ചത്. സെപ്റ്റംബർ ഒന്നുമുതൽ സ്വദേശി നഴ്‌സുമാർ സേവനം തുടങ്ങിയതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്താകെ എട്ട് സർക്കാർ ആശുപത്രികളിലാണ് സ്വദേശിവത്‌കരണം നടപ്പാക്കിയത്. സുഹാർ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ വിദേശ നഴ്‌സുമാർക്ക് തൊഴിൽ നഷ്ടമായത്. …
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ കോൺസുലേറ്റിലും എംബസിയിലും രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യയും യുഎഇയും തമ്മിൽ തയാറാക്കിയ എയർ ബബ്ൾ കരാറിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രസ്താവനയിൽ അറിയിച്ചു. വന്ദേ ഭാരത് മിഷൻ വഴി പ്രവാസികളെ നാട്ടിലെത്തിച്ച് തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാർക്ക് എംബസി രജിസ്േട്രഷൻ നിർബന്ധമാക്കിയത്. അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരാണ് രജിസ്റ്റർ ചെയ്തിരുന്നത്. …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൌദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി എടുക്കാൻ സൗകര്യം. ഏറെ നാളായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. നേരത്തെ ദൂരദിക്കുകളിൽ ഉള്ളവർ പോലും റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ എയർലൈൻ ഓഫിസിൽ വന്ന് ടിക്കറ്റ് എടുക്കണമായിരുന്നു. ആറാം ഘട്ടത്തിൽ സൌദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള 19 …
സ്വന്തം ലേഖകൻ: ഖത്തറിൽ ഇളവുകളുടെ 4-ാം ഘട്ടത്തിന് തുടക്കമായതോടെ സ്കൂളുകൾ തുറന്നു. മാസ്‌ക് ധരിച്ചും അകലം പാലിച്ചുമാണ് വിദ്യാർഥികൾ ക്ലാസുകളിൽ എത്തിയത്. 4 മാസത്തെ ഓൺലൈൻ പഠനത്തിനും ഒരു മാസത്തെ മധ്യവേനൽ അവധിക്കും ശേഷമാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ 3,40,000ൽ പരം വിദ്യാർഥികൾ പുതിയ അധ്യയന വർഷം തുടങ്ങുന്നത്. 7-ാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മാസ്‌ക് …
സ്വന്തം ലേഖകൻ: കൊവിഡ് അനുബന്ധ ചെലവുകൾക്കായി ഫ്ളൈ ദുബായ് യാത്രക്കാർക്ക് സൗജന്യ ചികിത്സാപദ്ധതി വാഗ്ദാനം ചെയ്തു. വിമാനയാത്രയ്ക്കിടെ കൊവിഡ് രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാചെലവുകൾക്ക് 1.3 കോടി രൂപ വരെയും (ആറ് ലക്ഷത്തിലേറെ ദിർഹം), കൂടാതെ ക്വാറന്റീൻ ചെലവുകൾക്ക് ദിവസം 9000 രൂപയുമാണ് (440ദിർഹം) ഫ്ളൈ ദുബായ് വാഗ്ദാനം ചെയ്തത്. സെപ്റ്റംബർ ഒന്നിനും നവംബർ 30 നുമിടയിൽ യാത്ര …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക് അവസാനിച്ചു. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കുണ്ടായിരുന്നത്. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ അനുമതിയുണ്ടായിരുന്നില്ല. രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളിൽ തൊഴിലാളികൾക്ക് …
സ്വന്തം ലേഖകൻ: മലയാളികളുടെ സ്വന്തം ഓണത്തെ കൊട്ടാരത്തിലേക്കു വരവേറ്റ് ബഹ്റൈൻ രാജാവിന്റെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മാതൃകയും ചെണ്ടമേളവുമെല്ലാം കൊഴുപ്പേകിയ കൊട്ടാരത്തിലെ ഓണാഘോഷത്തിന് ഷെയ്ഖ് നാസറും മക്കളും ചേർന്നു തിരി തെളിച്ചു. ജീവനക്കാർക്കൊപ്പമിരുന്ന് അദ്ദേഹം സദ്യയുണ്ണുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കുചേരുന്നതിന്റെയും ചിത്രങ്ങളും വിഡിയോയും ബഹ്റൈനൊപ്പം വിവിധ രാജ്യങ്ങളിലെ …