സ്വന്തം ലേഖകൻ: സൌദി ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന 10 വർഷം പിന്നിട്ട വിദേശികളുടെ കരാർ പുതുക്കുന്നതിൽ കർശന നിബന്ധന ഏർപ്പെടുത്തി. വളരെ അപൂർവമായ സ്പെഷ്യലിസ്റ്റ് തസ്തികകളിലുള്ളവരുടെ സേവനം രാഷ്ട്രത്തിന് അനിവാര്യമാണെങ്കിൽ മാത്രം തൊഴിൽ കരാർ പുതുക്കും. ഇത്തരം ജീവനക്കാരുടെ കരാർ പുതുക്കുന്നതിന് സ്ഥാപനത്തിലെ എച്ച്.ആർ വിഭാഗത്തിന് അനുമതി നൽകാനാവില്ല. പകരം ആരോഗ്യ വകുപ്പിെൻറ പ്രവിശ്യാ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന് മാന്‍ പവര്‍ അതോറിറ്റി ശക്തമായ നടപടികള്‍ ആരംഭിച്ചു. 60 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 68,318 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. 60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത വിദേശികളെയാണ് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി 60 വയസ്സ് പൂര്‍ത്തിയായവരുടെ തൊഴില്‍ അനുമതി അഥവാ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തലാക്കുന്നു. …
സ്വന്തം ലേഖകൻ: അറബ് മേഖലയിലെ മെഡിക്കൽ ടൂറിസം രംഗത്ത് ദുബായിക്ക് ഒന്നാംറാങ്ക്. ഇന്റർനാഷണൽ ഹെൽത്ത് കെയർ റിസർച്ച് സെന്റർ (ഐ.എച്ച്.ആർ.സി) അടുത്തിടെ പുറത്തിറക്കിയ ഗ്ലോബൽ മെഡിക്കൽ ടൂറിസം റിപ്പോർട്ട് പ്രകാരമാണിത്. തുടർച്ചയായ രണ്ടാം വർഷമാണ് അറബ് മേഖലയിലെ മെഡിക്കൽ ടൂറിസത്തിൽ ദുബായ് മുൻനിരസ്ഥാനം നിലനിർത്തുന്നത്. ലോകത്ത് മെഡിക്കൽ ടൂറിസത്തിൽ ദുബായ് ആറാം സ്ഥാനത്തും ആധിപത്യമുറപ്പിച്ചു. ഏറ്റവും …
സ്വന്തം ലേഖകൻ: റിട്ടയർമെന്റ് വീസയുമായി വിദേശികളെ സ്വാഗതം ചെയ്ത് ദുബായ്. 55 വയസ്സ് തികഞ്ഞവർക്കും പങ്കാളിക്കും മക്കൾക്കും വീസ ലഭിക്കും.ദുബായ് ടൂറിസവും എമിഗ്രേഷനും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ദുബായിലേക്കു കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാൻ റിട്ടയർമെന്റ് വീസ സംവിധാനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായി എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. അപേക്ഷിക്കുന്നതിനു …
സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞ ജുബൈലിലെ പ്രവാസികൾക്ക് നാട്ടിൽ പോകാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസിയും ജുബൈൽ ലേബർ ഓഫിസും. കോവിഡ്കാലത്തിനു മുമ്പ് നിലനിന്ന നടപടിക്രമങ്ങളാണ് എംബസി, ലേബർ ഒാഫിസ് പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തി പുനരാരംഭിക്കുന്നത്. ഇഖാമ കാലാവധി കഴിഞ്ഞാൽ എംബസിയുടെ ഓൺലൈൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുംവരെ കാത്തിരിക്കണമായിരുന്നു. ഇത് പ്രവാസികൾക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്റൈനും തമ്മിലെ എയർ ബബ്ൾ കരാറിനായി ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾ പുരോഗമിക്കുന്നു. വിസ കലാവധി കഴിയാറായി ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേരാണ് ആകാംക്ഷയോടെ കരാറിനായി കാത്തിരിക്കുന്നത്. കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിയുക്ത ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്. എയർ ബബ്ൾ കരാർ …
സ്വന്തം ലേഖകൻ: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ റിവ്യൂ ഹരജി സുപ്രീം കോടതി തള്ളി. അശോക് ഭൂഷണ്‍, ബി.ആര്‍ ഗവായ്, കൃഷ്ണ മുരളീ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹരജി തള്ളിയത്. പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹരജിയാണ് സുപ്രീം കോടതി …
സ്വന്തം ലേഖകൻ: തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 1553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം 1950 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. രണ്ട് ദിവസം രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടെങ്കിലും ആശ്വസിക്കാനുള്ള വകയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിനെ തുടര്‍ന്ന് ടെസ്റ്റ് ചെയ്യുന്നതില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറില്‍ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വംശീയതയും ക്രമസമാധാനവും കലാപങ്ങളും ആളിപ്പടരുന്ന വിഷയങ്ങളായി മാറുന്ന. കൊറോണ മഹാമാരിയെ പിന്തള്ളി സമീപ കാലത്തെ പ്രതിഷേധങ്ങളും വംശീയ പ്രശ്നങ്ങളും പ്രചരണത്തിന്റെ കുന്തമുനകളായി മാറിക്കഴിഞ്ഞു. ആദ്യ ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന വിസ്‌കോണ്‍സിനിലെ കലാപ പ്രശ്‌നത്തിന്റെ നടുവിലേക്ക് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പോലും മാനിക്കാതെ പ്രസിഡന്റ് ട്രംപ് എത്തിയത് ഇതിന്റെ സൂചനയായിരുന്നു. അവിടെ …
സ്വന്തം ലേഖകൻ: കൊവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. തൊട്ടുപിന്നില്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനും സ്ഥാനം പിടിച്ചിട്ടുണ്ട്. നിപ-കൊവിഡ് 19 കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതാണ് കെ.കെ ശൈലജയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ‘കെ.കെ ശൈലജ ഒരു കമ്യൂണിസ്റ്റാണ്. …