1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന് മാന്‍ പവര്‍ അതോറിറ്റി ശക്തമായ നടപടികള്‍ ആരംഭിച്ചു. 60 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 68,318 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.

60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത വിദേശികളെയാണ് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി 60 വയസ്സ് പൂര്‍ത്തിയായവരുടെ തൊഴില്‍ അനുമതി അഥവാ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തലാക്കുന്നു.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 60 വയസും അതില്‍ കൂടുതലുമുള്ള വിദേശികളുടെ വിവര ശേഖരണവും പട്ടിക തയ്യാറാക്കലും ആരംഭിച്ചു .

ഇത്തരത്തില്‍ രാജ്യത്ത് കഴിയുന്ന ആകെ വിദേശ തൊഴിലാളികളുടെ എണ്ണം 68,318 ആണെന്ന് മാന്‍ പവര്‍ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം 59.വയസ്സ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് ഇനി ഒരു വര്‍ഷത്തേക്ക് കൂടി മാത്രമേ പുതുക്കി നല്‍കുകയുള്ളൂ.

അതിനിടെ ചില വിഭാഗങ്ങൾക്ക്​ ഇളവ്​ നൽകണം എന്നാവശ്യപ്പെട്ട്​ കുവൈത്തി സംരംഭകർ അധികൃതരെ സമീപിച്ചിട്ടുണ്ട്​. ചില വിഭാഗങ്ങൾക്ക്​ ഇളവുണ്ടാവുമെന്നും തീരുമാനം പ്രാബല്യത്തിലാവുന്നതിന്​ മുമ്പായി ഇത്​പ്രഖ്യാപിക്കുമെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു.

കുടുംബം ഇവിടെയുള്ളവർക്ക്​ കുടുംബ വിസയിലേക്ക്​ മാറാൻഅനുവദിക്കുമെന്നാണ്​ റിപ്പോർട്ട്​. തൊഴിലെടുക്കില്ലെന്ന നിബന്ധനയോടെയാവും ഇത്​ അനുവദിക്കുക. ഇവിടെ ജോലി ചെയ്യുന്ന വിദേശികൾക്ക്​ രക്ഷിതാക്കളെനിർബന്ധിതാവസ്ഥയിൽ നാട്ടിലയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി നൽകുക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.