സ്വന്തം ലേഖകന്‍: തൊഴില്‍ പരിഷ്‌കരണങ്ങളും നിയമഭേദഗതികളും ത്രികക്ഷി സംവിധാനത്തിന്റെ അംഗീകാരത്തിലൂടെ മാത്രമെന്ന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്. തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്നതാണ് ത്രികക്ഷി സംവിധാനം. ഡല്‍ഹിയില്‍ നടന്ന 46 മത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലാണ് ഈ തീരുമാനം. എത്രയുംവേഗം ത്രികക്ഷിയോഗങ്ങള്‍ വിളിച്ചുകൂട്ടുമെന്ന് തീരുമാനം അംഗീകരിച്ചുകൊണ്ട് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. തീരുമാനം നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന …
സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ മാരുതി സുസുക്കിയെ കടത്തിവെട്ടുന്നു. മാരുതി സുസുകി മാതൃകമ്പനിയായ സുസുകി മോട്ടോഴ്‌സിനെ വിപണിമൂല്യംകൊണ്ട് മറികടക്കുകയാണ്. ഒരു വര്‍ഷത്തിനിടെ മാരുതി സുസുകിയുടെ ഓഹരി വിലയില്‍ 65 ശതമാനമാണ് കുതിപ്പുണ്ടായത്. അന്താരാഷ്ട്ര മാതൃകമ്പനിയെ ഇന്ത്യന്‍ കമ്പനി വിപണിമൂല്യംകൊണ്ട് മറികടക്കുന്നത് ആദ്യമായാണ്. ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്ക് പ്രകാരം 19730 കോടി ഡോളറാണ്(1.26ലക്ഷം കോടി രൂപ)മാരുതി സുസുകിയുടെ …
സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞാല്‍ 20 വര്‍ഷം തടവ്. വാഹനങ്ങള്‍ക്ക് നേരെയും റോഡിലേക്കും കല്ലെറിയുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവുശിക്ഷ നല്‍കാവുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. പുതിയ നിയമം വരുന്നതോടെ ഇത്തരം കുറ്റങ്ങള്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇസ്രായേലിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ റോഡിലേക്കും വാഹനങ്ങള്‍ക്ക് നേരെയും കല്ലെറിയുന്നത് പതിവാണ്. ഇതോടെ …
സ്വന്തം ലേഖകന്‍: വ്യാപം അഴിമതി, ആരോപിതരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കത്തയച്ചു. ഒന്നുകില്‍ നീതി ലഭ്യമാക്കുക, അല്ലെങ്കില്‍ മരിക്കുവാന്‍ അനുവദിക്കുക എന്ന് ആവശ്യപ്പെട്ടാണ് മധ്യ പ്രദേശിലെ ഗിജ്‌റ രാജ മെഡിക്കല്‍ കോളജില്‍ നിന്നുള്ള അഞ്ചു വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. വ്യാപം അഴിമതിക്കേസില്‍ കുറ്റാരോപിതരായ 2500 പേരില്‍ ഉള്‍പ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥികള്‍. 2010ല്‍ …
സ്വന്തം ലേഖകന്‍: മുംബൈയില്‍ പേമാരി, ജനജീവിതം സ്തംഭിച്ചു.കനത്ത മഴയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ മരം വീണത് ഗതാഗതത്തെ ബാധിച്ചു. അടുത്ത 48 മണിക്കൂറില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നീണ്ട വേനലിനു ശേഷം എത്തിയ മഴ മുംബൈയില്‍ നാശം വിതയ്ക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ രണ്ട് പേര്‍ …
സ്വന്തം ലേഖകന്‍: കടക്കണിയും സാമ്പത്തിക നീതി പരിഷ്‌കാരങ്ങളും സംബന്ധിച്ച് ഗ്രീക്ക് പാര്‍ലമെന്റില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്. ഗ്രീസ് ഐഎംഎഫിന് നല്‍കാനുണ്ടായിരുന്ന വായ്പ കുടിശികയുടെ ആദ്യ ഘഡുവും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് നല്‍കേണ്ട തുകയുടെ ആദ്യ ഭാഗവും അടച്ചിട്ടുണ്ട്. രാജ്യത്തെ ബാധിച്ച അതിഗുരുതരമായ സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന് മൂന്നാഴ്ചയായി അടഞ്ഞു കിടക്കുകയായിരുന്ന ഗ്രീസിലെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്നിരുന്നു. …
സ്വന്തം ലേഖകന്‍: മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ ഈ മാസം 30 ന് തൂക്കിക്കൊല്ലും. വധശിക്ഷ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണിത്. മുംബൈ സ്‌ഫോടന പരമ്പര കേസിലെ ഒന്നാംപ്രതിയാണ് യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍. ഇതോടെ വധശിക്ഷ തടയാനുളള നിയമവഴികളെല്ലാം അവസാനിച്ചു. നാഗ്പൂര്‍ ജയിലില്‍ ഈമാസം 30 നു …
സ്വന്തം ലേഖകന്‍: ലോകമാകെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സുരക്ഷാ മുന്‍ കരുതലുകള്‍ ശക്തമാകുന്നതിനിടെ ആക്രമണത്തിന് പുത്തന്‍ രീതികളുമായി വരികയാണ് തീവ്രവാദ ബുദ്ധികേന്ദ്രങ്ങള്‍. ഇതിന്റെ ഭാഗമായി സ്‌ഫോടകവസ്തുക്കള്‍ വച്ചുകെട്ടിയ കോഴികള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ചാവേറുകളാകാനായി തയാറാക്കി നിര്‍ത്തിയിരിക്കുന്ന കോഴികളുടെയും മറ്റും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡെയ്‌ലി …
സ്വന്തം ലേഖകന്‍: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെയാണ് സി.ബി.ഐ. കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഒപ്പം ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏജന്റും അറസ്റ്റിലായിട്ടുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപയാണ് കൈക്കൂലി വാങ്ങിയതായി സിബിഐ സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മലപ്പുറത്തെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. കൈക്കൂലി ഇടപാടിന് ഇടനിലക്കാരനായി …
സ്വന്തം ലേഖകന്‍: അസമില്‍ മന്ത്രവാദിനി വേട്ട, 63 കാരിയെ നഗ്‌നയാക്കി തലവെട്ടി കൊന്നു. അസം സംസ്ഥാനത്തെ സോനിത്പുരിലാണ് മന്ത്രവാദിനിയെന്ന് ആരോപിച്ച് 63 കാരിയെ നാട്ടുകാര്‍ നഗ്‌നയാക്കി തലവെട്ടിക്കൊന്നത്. വീട്ടില്‍ നിന്നും വലിച്ചിറക്കി തൊട്ടടുത്ത അരുവിക്കരയിലെത്തിച്ച് നഗ്‌നയാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആള്‍ദൈവം അടക്കം ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന അനിമ റോങ്തിയുടെ …