1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2020

സ്വന്തം ലേഖകൻ: യുഎസിൽ തിരഞ്ഞെടുപ്പു പ്രചാരണം ദിവസം കഴിയും തോറും ശക്തയാര്‍ജ്ജിക്കവേ ഇഞ്ചോടിഞ്ച് പോരാടി ട്രം‌പും ബൈഡനും. ഏറ്റവും പുതിയ അഭിപ്രായസര്‍വ്വേയിലും ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ബൈഡനെ മറികടക്കാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയും പ്രസിഡന്റുമായ ഡൊണള്‍ഡ് ട്രംപിന് കഴിഞ്ഞില്ല.

എന്നാല്‍ ബൈഡനാവട്ടെ, വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിക്കാനുമാവുന്നില്ല. രാജ്യം കണ്ടതില്‍ നിന്ന് വ്യത്യസ്തമായി രണ്ട് രാഷ്ട്രീയ കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം, പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിനെക്കാള്‍ ബൈഡന്‍ ഒരു നേട്ടം നിലനിര്‍ത്തുന്നുവെന്ന് എസ്എസ്ആര്‍എസ് നടത്തിയ പുതിയ വോട്ടെടുപ്പില്‍ പറയുന്നു.

റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 51% ബൈഡെനെ അനുകൂലിക്കുമ്പോള്‍ 43 ശതമാനം പേരാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. പ്രീ കണ്‍വെന്‍ഷനുകള്‍ നടത്തിയ സിഎന്‍എന്‍ വോട്ടെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓരോ സ്ഥാനാർഥിയുടെയും പിന്തുണയിലെ വ്യത്യാസം ഇപ്പോള്‍ തിരഞ്ഞടുപ്പില്‍ കാര്യമായി പ്രതിഫലിക്കാന്‍ സാധ്യതയില്ല.

രണ്ട് സ്ഥാനാർഥികളും തങ്ങള്‍ക്കു കൂടുതല്‍ വോട്ട് ചെയ്യുന്നുവെന്ന് പറയുന്നവരുടെ ഇടയിൽ പിന്തുണ വർധിപ്പിച്ചു, എന്നാല്‍ ഈ കണക്ക് ട്രംപിന് ബൈഡനെക്കാള്‍ ഉയര്‍ന്നതാണ്. ബൈഡനെ സംബന്ധിച്ചിടത്തോളം ഇത് 38% പ്രീകണ്‍വെന്‍ഷനുകളില്‍ നിന്ന് 45% വരെയാണ്, ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് ഇപ്പോള്‍ 77% ആണ്, കണ്‍വെന്‍ഷനുകള്‍ക്ക് മുമ്പുള്ള 67% ല്‍ നിന്നാണ് ട്രം‌പ് ഈ വർധന നേടിയത്.

രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വ്യക്തമായ ധാരണയുള്ളത് ഏത് സ്ഥാനാര്‍ത്ഥിയ്ക്കാണെന്ന വോട്ടര്‍മാരുടെ മനോഭാവത്തിൽ കാര്യമായ മാറ്റമില്ലെന്ന് വോട്ടെടുപ്പ് കണ്ടെത്തി. ഇക്കാര്യത്തില്‍ 49% പേര്‍ ബൈഡനെ അനുകൂലിക്കുന്നു, 43% ട്രംപിനെയും. ഇതും കണ്‍വെന്‍ഷനുകള്‍ക്ക് മുമ്പുണ്ടായിരുന്നതു പോലെ തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.