സ്വന്തം ലേഖകന്‍: ഇന്ത്യന്‍, ശ്രീലങ്കന്‍ മീന്‍പിടുത്തക്കാര്‍ തമ്മിലുള്ള പോര് മുറുകുന്നു, താക്കീതുമായി ശ്രീലങ്കന്‍ മീന്‍പിടുത്തക്കാര്‍. നിരോധിച്ച വലകള്‍ ഉപയോഗിക്കുയോ ലങ്കന്‍ കടലിലുള്ള മീന്‍വലകള്‍ക്ക് കേടുപാടുണ്ടാക്കുകയോ ചെയ്യുന്നത് തുടര്‍ന്നാല്‍ തങ്ങള്‍ ആക്രമിക്കുമെന്നാണ് മുന്നയിപ്പ്. തലൈമണ്ണാരത്ത് നടന്ന ഇരു രാജ്യങ്ങളിലേയും മത്സ്യത്തൊഴിലാളികളുടെ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം തമിഴ്‌നാട് മത്സ്യത്തൊഴിലാളി അസോസിയേഷന്‍ നേതാവ് ജസ്റ്റിനാണ് ഇക്കാര്യം പറഞ്ഞത്. സമുദ്രാതിര്‍ത്തി കടന്ന് …
സ്വന്തം ലേഖകന്‍: 2022 ഫിഫ ലോകല്‍പ്പിനായി ഖത്തറിനെ ഒരുക്കാന്‍ എത്തുന്നത് 2,00,000 പാക് തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. ഖത്തറിലേക്ക് ലോകകപ്പ് ജോലികള്‍ക്ക് അയക്കാനുള്ള തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതായി പാക് സര്‍കാര്‍ വെളിപ്പെടുത്തി. ഇത്രയും പാകിസ്താനികള്‍ എത്തുന്നതോടെ അടുത്ത ഏഴ് വര്‍ഷത്തിനകം ഖത്തറിലുള്ള പാകിസ്താനികളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ധിക്കും. തൊഴിലാളികള്‍ക്ക് തൊഴില്‍ പരിശീലനവും സെക്യൂരിറ്റി ക്ലിയറന്‍സും ഇംഗ്ലീഷ് …
സ്വന്തം ലേഖകന്‍: ശശി തരൂരിന് മോദിയുടെ തലോടലും സോണിയയുടെ തല്ലും. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ ചൂഷണത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ശശി തരൂര്‍ എം.പി. നടത്തിയ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ ഏറ്റുവാങ്ങിയത്. കോളനി വാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രസംഗമാണ് പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയത്. പ്രസംഗം ഓരോ ഇന്ത്യക്കാരന്റെയും …
സ്വന്തം ലേഖകന്‍: ഗ്വണ്ടനാമോ ജയില്‍ അമേരിക്ക അടച്ചു പൂട്ടുന്നു, ബാക്കിയുള്ള തടവുകാരെ അതാതു രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കും. 116 തടവുകാരാണ് ജയിലില്‍ അവശേഷിക്കുന്നത്. ഇവരെ സ്വന്തം രാജ്യങ്ങള്‍ക്ക് വിട്ടു കൊടുക്കാനുള്ള നടപടി ക്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ജയിലാണ് ഗ്വണ്ടനാമോ. അമേരിക്കയെ ഉലച്ച സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം പിടികൂടിയവരെ പാര്‍പ്പിക്കുന്നതിനാണ് ക്യൂബയില്‍ ഗ്വാണ്ടനാമോ ജയില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്‌സിന് കോപ്ലെ മെഡല്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര പുരസ്‌കാരമാണ് കോപ്ലെ മെഡല്‍. നോബേല്‍ സമ്മാന ജേതാവായ ഹിഗ്‌സ് മുന്നോട്ടു വെച്ച ബോസോണ്‍ സിദ്ധാന്തമാണ് കോപ്ലെ മെഡല്‍ നേടിയെടുത്തത്. ഹിഗ്‌സ് ബോസോണ്‍ കണമാണ് ദൈവകണം എന്നപേരില്‍ പ്രശസ്തമായത്. നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതിന് 170 വര്‍ഷം മുമ്പ് 1731 …
സ്വന്തം ലേഖകന്‍: തെലങ്കാനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണം, കാരണം സ്‌കൂളിലെ ക്രൂര പീഡനമെന്ന് രക്ഷിതാക്കള്‍. സ്‌കൂളിലെ ശിക്ഷാ നടപടിയാണ് ഒമ്പതു വയസുകാരി പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയടക്കം അഞ്ച് കുട്ടികളെയാണ് സ്‌കൂളിലെ ശിക്ഷാ നടപടിയുടെ ഭാഗമായി കാല്‍മുട്ടുകള്‍ വളച്ച്, കസേരയില്‍ ഇരിക്കുന്നതു പോലെ ഒരു …
സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള അവകാശം മൗലികാവകാശങ്ങളില്‍ പെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിദ്യാഭ്യാസം കച്ചവടമാക്കുന്നതു രാജ്യത്തിന്റെ പാരമ്പര്യത്തിനു നിരക്കുന്ന നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു. പുതിയ അധ്യയന വര്‍ഷത്തേക്ക് അംഗീകാരം പുതുക്കിനല്‍കാത്ത മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) നടപടി ചോദ്യംചെയ്തു ഡിഎം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് പി.കെ. ദാസ് …
സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രായമായവരുടെ എണ്ണം കൂടുന്നു, ഒറ്റക്കുട്ടി നയം മാറ്റാന്‍ നീക്കം. വേഗത്തിലുള്ള ജനസംഖ്യാവര്‍ധനയ്ക്കു തടയിടാനാണു വര്‍ഷങ്ങള്‍ക്കു മുന്‍പു ചൈന ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. ചൈനയില്‍ പ്രായമേറിയവര്‍ വര്‍ധിച്ച് 20 കോടിയായത് നയം മാറ്റാനുള്ള ആലോചനക്കു തുടക്കമിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിചെയ്യാന്‍ കഴിവുള്ളവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുന്നത് രാജ്യത്തിന്റെ പുരോഗതിക്കു തിരിച്ചടിയാകുമെന്ന ആശങ്കയും നയം …
യു കെ യില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ഒക്കെ പിഞ്ചു കുഞ്ഞുങ്ങളുടെ ആകസ്മികമായമരണവാര്‍ത്തകളും അവയെ ചൊല്ലിയുള്ള പഴിചാരലുകളും കുറ്റം നിഷേധിക്കലും,അങ്ങനെ വളരെ കലുഷിതമായ നാളുകളിലൂടെയാണ് പ്രവാസി സമൂഹം ഇപ്പോള്‍ കടന്നു പോകുന്നത്,പ്രത്യേകിച്ചും യു …
സ്വന്തം ലേഖകന്‍: ആണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ചുരുക്കാന്‍ ശുപാര്‍ശ. ഒപ്പം ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം അവസാനിപ്പിക്കണമെന്നും വനിതാശിശു മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ക്രിസ്ത്യന്‍ സമുദായത്തിലെ വിവാഹമോചന കാലാവധി ഒരു വര്‍ഷമായി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഡ്യൂട്ടി സമയത്ത് സേനാംഗങ്ങള്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമാക്കി മാറ്റണമെന്നതും അഫ്‌സ്പ പിന്‍വലിക്കണമെന്നതും സമിതിയുടെ ശ്രദ്ധേയമായ ശുപാര്‍ശയാണ്. വനിതാ …