1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2020

സ്വന്തം ലേഖകൻ: ഒമാനിലെ വിവിധ സർക്കാർ ആശുപത്രികളിൽ സ്വദേശിവത്‌കരണം നടപ്പാക്കി ആരോഗ്യമന്ത്രാലയം. വിദേശ നഴ്‌സുമാർക്കുപകരം 170-ലേറെ സ്വദേശി നഴ്‌സുമാരെയാണ് പുതിയതായി നിയമിച്ചത്. സെപ്റ്റംബർ ഒന്നുമുതൽ സ്വദേശി നഴ്‌സുമാർ സേവനം തുടങ്ങിയതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്താകെ എട്ട് സർക്കാർ ആശുപത്രികളിലാണ് സ്വദേശിവത്‌കരണം നടപ്പാക്കിയത്. സുഹാർ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ വിദേശ നഴ്‌സുമാർക്ക് തൊഴിൽ നഷ്ടമായത്. 62 സ്വദേശി നഴ്‌സുമാരാണ് ഇവിടെ പുതുതായി ജോലിയിൽ പ്രവേശിച്ചത്.

സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ 36 നഴ്‌സുമാർ, ഇബ്ര ആശുപത്രി (32), ജഅലാൻ ബൂ അലി ആശുപത്രി (18), സൂർ ആശുപത്രി (8), കസബ് ആശുപത്രി (5), ബുറൈമി ആശുപത്രി (2), ഹൈമ ആശുപത്രി (1) എന്നിങ്ങനെയാണ് തൊഴിൽനഷ്ടമായ വിദേശി നഴ്‌സുമാരുടെ എണ്ണം.

ഒമാനിൽനിന്നുള്ള അന്താരാഷ്​ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്​ വൈകും

ഒ​മാ​നി​ൽ​നി​ന്നു​ള്ള രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ പ​ു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ വൈ​കാ​ൻ സാ​ധ്യ​ത. എ​ന്നാ​ൽ, പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സു​ക​ൾ തു​ട​രും. ഒ​മാ​നി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്തു​ന്ന പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​ത്​ വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

മ​സ്ക​ത്തി​ൽ​നി​ന്ന് ഖ​സ​ബ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും എ​ണ്ണ ഖ​ന​ന മേ​ഖ​ല​ക​ളി​ലേ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പു​വ​രു​ത്താ​ൻ ഒ​മാ​ൻ എ​യ​റും ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ത​യാ​റാ​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.