1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2020

സ്വന്തം ലേഖകൻ: യുഎഇയിലേക്കു വരുന്നതും ഇവിടുന്നു പുറപ്പെടുന്നതുമായ വിമാനങ്ങൾക്കു സൌദിയുടെ ആകാശ പാത തുറന്നു നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുഎഇ സിവിൽ വ്യോമയാന അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടി.

ഇതനുസരിച്ച് ഏതു രാജ്യത്തു നിന്നും യുഎഇയിലേക്കു വരുന്നതും തിരിച്ചുപോകുന്നതുമായ വിമാനങ്ങൾക്ക് സൌദി ആകാശപാതയിലൂടെ പറക്കാം. നിലവിൽ യാത്രാ നിരോധനമുള്ള ഇറാൻ, ഖത്തർ എന്നീ രാജ്യങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ല.

എന്നാൽ ആകാശപാത തുറന്നു നൽകിയെങ്കിലും പലസ്തീൻ പ്രശ്‌നത്തിൽ സൌദിയുടെ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.