1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2015

സ്വന്തം ലേഖകന്‍: ക്രിസ്തുവാണെന്ന് അവകാശ വാദവുമായി ഓസ്‌ട്രേലിയക്കാരന്‍, ഒപ്പം അനുയായികളും. ക്വൂന്‍സ്‌ലന്‍ഡിലുള്ള ടൂഗൂമിലെ ബ്രിയാന്‍ ലിയോണാര്‍ഡ് ഗോലിഗ്ലി മാര്‍ഷല്‍ ആണു ക്രിസ്തുവിന്റെ അവതാരമാണേന്നെന്ന അവകാശ വാദവുമായി രംഗത്തെത്തിയിട്ടുള്ളത്.

ടൂറിനിലെ തിരുക്കച്ചയെയാണു തന്റെ വാദം തെളിയിക്കാന്‍ ഇദ്ദേഹം ആശ്രയിക്കുന്നത്. തന്നെ വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും എഴുപത്തൊന്നുകാരനായ ബ്രിയാന്‍ അവകാശപ്പെടുന്നു.

ടൂറിനെ തിരുക്കച്ചയില്‍ പതിഞ്ഞ രൂപത്തെ അടിസ്ഥാനമാക്കിയാണു ബ്രിയാന്റെ പ്രചാരണം. തിരുക്കച്ചയിലുള്ള രൂപത്തിനു താനുമായുള്ള സാമ്യമാണു പ്രധാന ആയുധം. തിരുമുറിവുകളും തന്റെ ശരീരത്തിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയയെയും ഇന്റര്‍നെറ്റിനെയുമാണു സന്ദേശ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ക്രിസ്തുവിന്റെ പുനരവതാരം എന്നു വിശേഷിപ്പിച്ച് ബനഡിക്ട് 16 മന്‍ മാര്‍പാപ്പ കത്ത് അയച്ചതായി ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.

തന്നെ ക്രിസ്തുവായി പ്രഖ്യാപിക്കാനുള്ള ബനഡിക്ട് മാര്‍പാപ്പയുടെ ശ്രമം തകര്‍ത്തത് ഫ്രാന്‍സിസ് മാര്‍പാപ്പയാണെന്നും കുറ്റപ്പെടുത്തുന്നു. ഭാര്യയും മക്കളുമുള്ള ഇദ്ദേഹത്തിന് ഓസ്‌ട്രേലിയയിലും അമേരിക്കയിലും അനുയായികളുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.