സ്വന്തം ലേഖകന്‍: പ്രമുഖ ജപ്പാന്‍ കമ്പനിയായ സോണി കോര്‍പ്പറേഷന്‍ ഇന്ത്യയിലേക്ക്, ആദ്യ പ്ലാന്റ് ചെന്നൈയില്‍. ഒരു ദശാബ്ദത്തിനു ശേഷമാണ് സോണി കോര്‍പ്പറേഷന്‍ രാജ്യത്ത് ഉത്പാദനം തുടങ്ങുന്നത്. ചെന്നൈയ്ക്കടുത്തുള്ള ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ സോണിയുടെ പ്രശസ്തമായ ബ്രാവിയ മോഡല്‍ ടെലിവിഷനുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക.
സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകളും കമ്പനി തേടുന്നുണ്ടെന്ന് സോണി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ കെനിചിരോ ഹിബി പറഞ്ഞു. പുതിയതായി നിര്‍മിക്കുന്ന പ്ലാന്റിലാകും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണം.
മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സോണി കോര്‍പ്പറേഷന്‍ രാജ്യത്ത് ഉത്പാദനം തുടങ്ങുന്നത്. പ്രദേശികമായി ഉത്പാദിപ്പിക്കുമ്പോള്‍ നിര്‍മാണ ചെലവ് കുറയ്ക്കാന്‍ കഴിയും. പുതിയ മോഡലുകള്‍ പെട്ടെന്ന് പുറത്തിറക്കാന്‍ കഴിയുന്നതോടൊപ്പം മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നതും കമ്പനിക്ക് ഗുണകരമാണെന്ന് ഹിബി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല