1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയിലെ ടെക്‌സാസില്‍ കൂട്ടക്കൊല, അഞ്ചു കുട്ടികളടം എട്ടുപേരെ അക്രമി വെടിവച്ചു കൊന്നു
അമേരിക്കയിലെ ടെക്‌സാസില്‍ കൂട്ടക്കൊല, അഞ്ചു കുട്ടികളടം എട്ടുപേരെ അക്രമി വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സാസില്‍ കൂട്ടക്കൊല, അഞ്ചു കുട്ടികളടം എട്ടുപേരെ അക്രമി വെടിവച്ചു കൊന്നു. ടെക്‌സസ് സംസ്ഥാനത്തെ ഹാരിസ് കൗണ്ടിയില്‍ ഒരു വീട്ടല്ലെ അഞ്ചു കുട്ടികളടക്കം എട്ടു പേരെയാണ് അതിക്രമിച്ചു കയറിയ അക്രമി വെടിവച്ചു കൊന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനു കീഴടങ്ങി. 49 വയസ്സുള്ള കൊലപാതകി എന്തിനാണ് കൊലപാതകം നടത്തിയതെന്നോ കൊല്ലപ്പെട്ടവരുടെ വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. …
അവിഹിത ബന്ധം പുറത്തായി, യുപിയില്‍ ആള്‍ദൈവം പിടിയില്‍
അവിഹിത ബന്ധം പുറത്തായി, യുപിയില്‍ ആള്‍ദൈവം പിടിയില്‍
സ്വന്തം ലേഖകന്‍: അവിഹിത ബന്ധം പുറത്തായി, യുപിയില്‍ ആള്‍ദൈവം പിടിയില്‍. അവിഹിതബന്ധ ദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പുറത്തുവിട്ടതാണ് ആള്‍ദൈവത്തെ കുടുക്കിയത്. ഉത്തര്‍പ്രദേശിലെ കേന്ദ്രപര ജില്ലയില്‍ ആശ്രമം നടത്തുന്ന സാരഥി ബാബയെയാണ് ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തത്. ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിവന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ബാബയെ അറസ്റ്റ് ചെയ്തത്. ആശ്രമത്തിലും കട്ടക്കിലെ ക്രൈംബ്രാഞ്ച് …
സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. വിവിധ ഗവര്‍ണറേറ്റുകളുമായി സഹകരിച്ചാവും നടപടികള്‍. സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ മേഖലകളില്‍ വിദേശികള്‍ ജോലിചെയ്യുന്നത് കണ്ടെത്താന്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചു പരിശോധന ശക്തമാക്കും. പച്ചക്കറി പഴം തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും വിദേശികള്‍ കച്ചവടം നടത്തുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരം സഥാപനങ്ങള്‍ വളരെ …
മലബാറിന് വികസന കുതിപ്പേകാന്‍ പൊന്നാനി തുറമുഖത്തിന്റെ നിർമ്മാണം തുടങ്ങി
മലബാറിന് വികസന കുതിപ്പേകാന്‍ പൊന്നാനി തുറമുഖത്തിന്റെ നിർമ്മാണം തുടങ്ങി
സ്വന്തം ലേഖകന്‍: മലബാറിന് വികസന കുതിപ്പേകാന്‍ പൊന്നാനി തുറമുഖത്തിന്റെ നിർമ്മാണം തുടങ്ങി. തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഒപ്പം പുലിമുട്ടിനോടു ചേര്‍ന്ന ഭാഗത്ത് കല്ലിടുന്ന ജോലികളും ആരംഭിച്ചു. കേരളത്തിലെ ചെറുതും വലുതുമായ തുറമുഖങ്ങള്‍ വികസിപ്പിച്ച് ജലമാര്‍ഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്താനാണു സര്‍ക്കാരിന്റെ ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ജലപാതയുടെ കോവളം–കോട്ടപ്പുറം ഭാഗവും കോട്ടപ്പുറം–മഞ്ചേശ്വരം ഭാഗവും …
മാലിയില്‍ അല്‍ഖായിദ ആക്രമണം, ഐക്യരാഷ്ട്ര സഭാ ജീവനക്കാരെ ബന്ദിയാക്കി
മാലിയില്‍ അല്‍ഖായിദ ആക്രമണം, ഐക്യരാഷ്ട്ര സഭാ ജീവനക്കാരെ ബന്ദിയാക്കി
സ്വന്തം ലേഖകന്‍: മാലിയില്‍ അല്‍ഖായിദ ആക്രമണം, ഐക്യരാഷ്ട്ര സഭാ ജീവനക്കാരെ ബന്ദിയാക്കി. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഐക്യരാഷ്ട്ര സംഘടന മിഷന്‍ ജീവനക്കാര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് അല്‍ഖായിദ ബന്ധമുള്ള തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഭീകരര്‍ ബന്ദിയാക്കിയവരില്‍ നാലു പേരെ സൈന്യം മോചിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ രണ്ടും റഷ്യ, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളുടെ ഓരോ പൗരന്മാരുമാണ് മോചിപ്പിക്കപ്പെട്ടത്. സൈനിക നടപടിക്കിടെ …
കേരളാ എക്‌സ്പ്രസില്‍ പകല്‍ക്കൊള്ള, ദമ്പതികകളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു
കേരളാ എക്‌സ്പ്രസില്‍ പകല്‍ക്കൊള്ള, ദമ്പതികകളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു
സ്വന്തം ലേഖകന്‍: കേരളാ എക്‌സ്പ്രസില്‍ പകല്‍ക്കൊള്ള, ദമ്പതികകളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ഭിന്നശേഷിയുള്ളവര്‍ക്കുള്ള കോച്ചില്‍ കയറിയ ദമ്പതികളെ അിച്ചുവീഴ്ത്തി ബാഗും പണവും മൊബൈല്‍ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. പരുക്കേറ്റ തിരുവനന്തപുരം കല്ലമ്പലം നാസിം മന്‍സിലില്‍ മുഹമ്മദ് നാസിര്‍, ഭാര്യ ഹയറുന്നിസ എന്നിവര്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മകന്‍ ആറുവയസുകാരന്‍ മുഹമ്മദ് നാസിം പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ നാഗര്‍കോവില്‍ …
ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ച ഇറാഖിന്റെ വടക്കന്‍ പ്രവിശ്യയില്‍ 2000 പേരെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ച ഇറാഖിന്റെ വടക്കന്‍ പ്രവിശ്യയില്‍ 2000 പേരെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇറാഖിന്റെ വടക്കന്‍ പ്രവിശ്യ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചു, 2000 പേരെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയിലായ നിനവെ പ്രവിശ്യയില്‍ രണ്ടായിരത്തിലേറെ ഇറാഖുകാരെ ഐഎസ് വധിച്ചതായി ഇറാഖ് പ്രതിരോധ മന്ത്രി ഖാലിദ് അല്‍ ഒബെയ്ദി അറിയിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ വെള്ളിയാഴ്ചകളിലാണ് കൂട്ടവധശിക്ഷകള്‍ നടപ്പാക്കിയത്.വധിക്കുന്നവരുടെ പട്ടിക മുന്‍കൂര്‍ പ്രസിദ്ധപ്പെടുത്തുകയും തുടര്‍ന്നു വധശിക്ഷ നടപ്പാക്കുകയും …
സൗദിയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി ട്വിറ്ററില്‍
സൗദിയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി ട്വിറ്ററില്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി ട്വിറ്ററില്‍. സൗദിയില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഇസ്‌ലാമിക് സ്റ്റേറ്റ് സന്ദേശം ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച അബ്!ഹയില്‍ 15 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം നടത്തിയ ചാവേറിന്റെ ചിത്രത്തിനൊപ്പമാണു സൗദിക്കെതിരെയുള്ള ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ യുഎസിനൊടൊപ്പം ചേര്‍ന്ന സൗദിക്കെതിരെ …
ആന്‍ഡ്രോയിഡിലെ സുരക്ഷാ പിഴവ്, ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ഒരുങ്ങി മൊബൈല്‍ കമ്പനികള്‍
ആന്‍ഡ്രോയിഡിലെ സുരക്ഷാ പിഴവ്, ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ഒരുങ്ങി മൊബൈല്‍ കമ്പനികള്‍
സ്വന്തം ലേഖകന്‍: ആന്‍ഡ്രോയിഡിലെ സുരക്ഷാ പിഴവ്, ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ഒരുങ്ങി മൊബൈല്‍ കമ്പനികള്‍. ആന്‍ഡ്രോയ്ഡില്‍ അടുത്തിയിടെ കണ്ടെത്തിയ വലിയൊരു സുരക്ഷാ പിഴവാണ് വില്ലനായിരിക്കുന്നത്. പിഴവ് പരിഹരിക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റിന് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റ് നല്‍കുന്ന …
മുംബൈയില്‍ ഓടുന്ന തീവണ്ടിയില്‍ ബലാത്സംഗം, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്
മുംബൈയില്‍ ഓടുന്ന തീവണ്ടിയില്‍ ബലാത്സംഗം, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: മുംബൈയില്‍ ഓടുന്ന തീവണ്ടിയില്‍ ബലാത്സംഗം, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഗ്രാന്റ് റോഡ് സ്‌റ്റേഷനും ചര്‍നി റോഡ് സ്‌റ്റേഷനും ഇടയില്‍ വച്ചാണ് ഇരുപത്തിരണ്ടുകാരി പീഡപ്പിക്കപ്പെട്ടത്. സ്ത്രീകളുടെ സെക്കന്‍ഡ് ക്ലാസ്സില്‍ കയറിയ യുവാവ് കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്ത ഇയാള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. …