സ്വന്തം ലേഖകന്‍: ആവേശപ്പോരാട്ടത്തില്‍ സെവിയ്യയെ തകര്‍ത്ത ബാര്‍സക്ക് യുവേഫ സൂപ്പര്‍ കപ്പ്. തുടക്കം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ അധിക സമയത്ത് സ്പാനിഷ് താരം പെഡ്രോ നേടിയ ഗോളാണ് ബാര്‍സിലോനക്ക് കിരീടം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് മല്‍സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. …
സ്വന്തം ലേഖകന്‍: ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ഇന്ത്യ. കടല്‍ക്കൊലയെ സംബന്ധിച്ച രണ്ടു ദിവസത്തെ വാദം കേള്‍ക്കുന്ന രാജ്യാന്തര ട്രൈബ്യൂണലിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയ്ക്കു പൂര്‍ണ അധികാരമുള്ള സാമ്പത്തിക മേഖലയിലാണു 2012 ഫെബ്രുവരി 15നു സംഭവം നടന്നത്. രണ്ട് ഇറ്റാലിയന്‍ നാവികരും ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ചു കേരള തീരത്തെ …
സ്വന്തം ലേഖകന്‍: മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ശ്രീജേഷിന് പുരസ്‌കാരം നല്‍കിയത്. ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനായ ശ്രീജേഷ് എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടില്‍ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകനാണ്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: മാഗിയില്‍ മായം, നെസ്‌ലെയില്‍ നിന്ന് 426 കോടി നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങി കേന്ദ്രം. മാഗി നൂഡില്‍സിനെ സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് നഷ്ടപരിഹാരം. ഉപഭോക്തൃകാര്യ മന്ത്രാലയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്‌സ് റിഡ്രസല്‍ കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് മന്ത്രാലയം പരാതി …
സ്വന്തം ലേഖകന്‍: യുഎഇയിലെ യുവാക്കള്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതായി പഠനം. യുവാക്കള്‍ കൂടുതല്‍ സ്വകാര്യമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തേടിപ്പോകുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎഇയില്‍ മുപ്പത് വയസിന് താഴെയുള്ളവര്‍ക്കിടയിലാണ് ഫേസ്ബുക്കിന് പ്രിയം കുറയുന്നത്. രാജ്യത്ത് മൊത്തത്തില്‍ ഫെയ്‌സ്ബുക്ക് ഉപയോഗം കൂടിയെങ്കിലും യുവജനങ്ങള്‍ക്കിടയില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റാണ് ഇത് …
സ്വന്തം ലേഖകന്‍: പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, ശ്രീനഗറിലെ ഒരു ബിസിനസുകാരന്‍ അഞ്ചു ലക്ഷം രൂപ നല്‍കിയെന്ന് മൊഴി. ഉദ്ദംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ എന്‍ഐഎ 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വക്കുക. നേരത്തെ ശ്രീനഗറിലെ ഒരു ബിസിനസുകാരന്‍ തനിക്കും കൂട്ടാളിക്കും അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. …
സ്വന്തം ലേഖകന്‍: ലോകത്തിലെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടായ്മയില്‍ കൊച്ചിക്ക് അംഗത്വം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷന്‍ (ഡബ്ല്യു.ടി.സി.എഫ്.) കൗണ്‍സിലിലാണ് കൊച്ചിക്ക് അംഗത്വം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലീ യു ചെങിന് കൈമാറി. ലോകത്തെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് …
സ്വന്തം ലേഖകന്‍: ഗൂഗിള്‍ പല കമ്പനികളായി പിരിഞ്ഞു, പുതിയ ഗൂഗിളിന്റെ അമരത്ത് ഇന്ത്യക്കാരന്‍. ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിട്ടാണ് ഇനി ഗൂഗിള്‍ പ്രവര്‍ത്തിക്കുക. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും തന്നെയാകും ആല്‍ഫബറ്റിന്റെ തലപ്പത്ത്. ലാറി പേജ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും, സെര്‍ജി ബ്രിന്‍ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ താമസ രേഖകളുടെ നിയമോപദേശത്തിന് ഇനിമുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍. താമസ രേഖകളുമായി ബന്ധപ്പെട്ട നിയമോപദേശം ഇനി മുതല്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി( ദുബായ് എമിഗ്രേഷന്‍) ന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ലഭ്യമാക്കും. രാജ്യത്തെ പൗരന്മാര്‍, താമസ വിസയുള്ളവര്‍, കമ്പനികള്‍, രാജ്യത്തിന് പുറത്തുള്ളവര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയ ആപ്ലിക്കേഷന്റെ …
സ്വന്തം ലേഖകന്‍: തെന്നിന്ത്യന്‍ നടി അസിനും മൈക്രോമാക്‌സ് മൊബൈല്‍ഫോണ്‍ കമ്പനി ഉടമ രാഹുല്‍ ശര്‍മയും വിവാഹിതരാകുന്നു. ഞായറാഴ്ച വിവാഹം നിശ്ചയിച്ചതായി അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലാണ് മാധ്യമങ്ങളോട് പറഞ്ഞു. നവംബറില്‍ വിവാഹം നടത്തുമെന്നും അദ്ദേഹം സൂചന നല്‍കി. നാഗ്പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷം കാനഡയില്‍ ഉപരിപഠനം നടത്തിയ രാഹുല്‍ ശര്‍മ, രണ്ടായിരത്തിലാണു മൈക്രോമാക്‌സ് കമ്പനി …