സ്വന്തം ലേഖകന്‍: നടപടിക്രമങ്ങളിലെ ബലംപിടുത്തം, കേരത്തില്‍ നിന്നുള്ള ഗള്‍ഫ് റിക്രൂട്ട്‌മെന്റുകള്‍ സ്തംഭത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മാനദണ്ഡങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടികാകുന്നു. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അവതരിപ്പിച്ച സോഫ്ട്‌വെയറായ ഇ മൈഗ്രേറ്റ് സംവിധാനമാണ് തൊഴിലന്വേഷകര്‍ക്ക് തലവേദനയായിരിക്കുന്നത്. നിയമത്തില്‍ വന്ന മാറ്റങ്ങള്‍ മൂലം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഒരു മാസത്തിലേറെയായി നിലച്ചിരിക്കുകയാണ്. റിക്രൂട്ട്‌മെന്റിന് മുന്നോടിയായി വിദേശ …
സ്വന്തം ലേഖകന്‍: കാബൂള്‍ പാതിയിലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റാഞ്ചാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ്‍ റിപ്പോര്‍ട്ട്. പത്തോളം ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ഹോട്ടലുകളും റയില്‍വേ സ്റ്റേഷനുകളിലും ആക്രമണം നടത്താനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ജാഗ്രതാ നിര്‍ദേശം. ഭീകരര്‍ കടല്‍ കടന്നെത്തി മുംബൈ ഭീകരാക്രമണ മോഡലില്‍ …
സ്വന്തം ലേഖകന്‍: ഹീറോ സൈക്കിള്‍സ് കമ്പനി സ്ഥാപകന്‍ ഓം പ്രകാശ് മുഞ്ചാല്‍ അന്തരിച്ചു. ഹീറോ സൈക്കിള്‍സ് ഇമെരി?റ്റസ് ചെയര്‍മാനായിരും പ്രമുഖ വ്യവസായിയിയുമായിരുന്ന മുഞ്ചാല്‍ 87 വയസായിരുന്നു. 1944 ല്‍ അമൃത്?സറില്‍ മൂന്നു സഹോദരന്മാരോടൊപ്പം സൈക്കിള്‍ സ്‌പെയര്‍ പാ!ര്‍ട്‌സ് ബിസിനസ് ആരംഭിച്ച മുഞ്ചാല്‍ 1956 ലാണ് ഹീറോ കമ്പനി രൂപീകരിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ സൈക്കിള്‍ നിര്‍മാണ സ്ഥാപനമായിരുന്നു …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയ വന്‍കിട ബിസിനസുകാരായ സാമ്പത്തിക കുറ്റവാളികളെ മോചിപ്പിക്കുന്നു, നടപടി സമ്പദ്‌വ്യവസ്ഥക്ക് ഉണര്‍വേകാന്‍. ദക്ഷിണ കൊറിയന്‍ ജലിലുകളിലുള്ള ബിസിനസ് രംഗത്തെ കുറ്റവാളികള്‍ക്കാണ് പ്രസിഡന്റിന്റെ പൊതുമാപ്പ് ലഭിക്കുക. ആകെ 6,527 പേര്‍ക്കാണു പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈ മാപ്പു പ്രഖ്യാപിച്ചത്. 4.3 കോടി ഡോളറിന്റെ സാമ്പത്തിക തിരിമറിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന എസ്‌കെ ഗ്രൂപ്പ് ചെയര്‍മാന്‍ ചെയ് …
സ്വന്തം ലേഖകന്‍: ഉസ്ബക്കിസ്ഥാന്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കയറാന്‍ യാത്രക്കാര്‍ തൂക്കം നോക്കണമെന്ന് പുതിയ നിയമം. ഇനിമുതല്‍ കമ്പനിയുടെ വിമാനങ്ങളില്‍ കയറും മുമ്പ് യാത്രക്കാരുടെ ഭാരം തൂക്കി തിട്ടപ്പെടുത്തും. യാത്രക്കാരുടെ തൂക്കം നിശ്ചയിക്കാന്‍ വേണ്ടി വിമാനത്താവളങ്ങളില്‍ പ്രത്യേക ത്രാസുകള്‍ സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അയാട്ട നിയമം അനുസരിച്ച് വിമാനയാത്രയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് കമ്പനിയുടെ …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഈ വിഭാഗത്തില്‍ ഉള്ളവുടെ തൊഴില്‍ കരാറുകള്‍ പുതുക്കുന്നത് ആരോഗ്യ മന്ത്രാലയം നിര്‍ത്തിവെച്ചതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ കരാര്‍ അവസാനിക്കുന്നത് അനുസരിച്ചാണ് നഴ്‌സുമാരെ പിരിച്ചുവിടുന്നത്. ഡിപ്ലോമ ബിരുദധാരികളായ …
സ്വന്തം ലേഖകന്‍: സൗദി ആരോഗ്യ മേഖലയില്‍ സ്വദേശികളുടെ ക്ഷാമം, അനുപാതം കുറച്ചേക്കുമെന്ന് സൂചന. നിതാഖാത് 3 പ്രകാരമുള്ള സ്വദേശി അനുപാതം നിറക്കാന്‍ ആവശ്യമായ സ്വദേശി ആരോഗ്യ വിദഗ്ദരെ ലഭിക്കാത്തതാണ് അനുപാതം കുറക്കാന്‍ കാരണം. മന്ത്രാലയം നിശ്ചയിച്ച 22 ശതമാനം യോഗ്യരായ സ്വദേശികളെ ഈ മേഖലയില്‍ ഇതുവരെ ലഭിച്ചിട്ടില്ല. സൗദി ചേംമ്പര്‍ കൗണ്‍സിലിന് കീഴിലെ നാഷനല്‍ ഹെല്‍ത്ത് …
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് നിരോധനം ബോംബെ ഹൈക്കോടതി നീക്കി. പുതിയ പരിശോധന നടത്താന്‍ ഉത്തരവ്. രാജ്യ വ്യാപകമായി നിലനിന്ന നിരോധമാണ് പിന്‍വലിച്ചത്. മാഗി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നെസ്!ലെ നല്‍കിയ ഹരജിയിലായിരുന്നു ബോംബെ ഹൈക്കോടതി വിധി. ആറാഴ്ചത്തേക്കാണ് നിരോധം നീക്കിയത്. മാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പുതിയ പരിശോധന നടത്താനും കോടതി ഉത്തരവിട്ടു. …
സ്വന്തം ലേഖകന്‍: ഒരു മെസേജ് അയച്ചാല്‍ കാര്‍ ഹാക്ക് ചെയ്ത് നിയന്ത്രിക്കാം. ഓടിക്കൊണ്ടിരിക്കുന്ന കാറിനെ ഹാക്ക് ചെയ്ത് ഇഷ്ടമുള്ളിടത്ത് നിര്‍ത്തുകയും ഓടിക്കുകയും ചെയ്യാം. ഒരു മെസേജ് അയച്ചാല്‍ മാത്രം മതി. കൂടാതെ അകലെനിന്ന് വിന്‍ഡ് സ്‌ക്രീന്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കാം, വാഹനത്തെ പ്രവര്‍ത്തനരഹിതമാക്കാം. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വാഹനങ്ങളിലെ ഈ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാണിച്ച് ഹാക്കിംഗ് നടത്തിക്കാണിച്ചത്. വാഹനങ്ങളെ …
സ്വന്തം ലേഖകന്‍: ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ വന്‍ സ്‌ഫോടനം, ആയിരത്തോളം പേര്‍ ഗുരുതരാവസ്ഥയില്‍. വ്യാവസായിക നഗരമായ ടിയാന്‍ജിനിലാണ് പ്രദേശിക സമയം പതിനൊന്ന് മുപ്പതിന് രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് സൂചന. നാന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. തിരക്കേറിയ വ്യാവസായിക നഗരത്തിലെ ഒരു വെയര്‍ ഹൗസിലുണ്ടായ …