സ്വന്തം ലേഖകന്‍: അജ്മാനില്‍ വന്‍ തീപിടുത്തം, മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് താമസസ്ഥലം നഷ്ടമായി. അജ്മാന്‍ അല്‍ബുസ്താലെ ഗോള്‍ഡ് സൂഖിനും അജ്മാന്‍ മ്യൂസിയത്തിനും സമീപത്തുള്ള ബുസ്താന്‍ ടവറിലാണ് തീ പടര്‍ന്നത്.ഇന്ത്യക്കാരന്റെ ഫ്‌ലാറ്റില്‍ നിന്നാണ് തീ കത്തിത്തുടങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കത്തിനശിച്ച ഫ്‌ലാറ്റുകളില്‍ മിക്കതും മലയാളികളുടേതാണ്. പല കുടുംബങ്ങളും വേനലവധിക്ക് നാട്ടിലായതിനാല്‍ വന്‍ അപകം ഒഴിവായി. ഫ്‌ലാറ്റുകളിലുണ്ടായിരുന്ന …
സ്വന്തം ലേഖകന്‍: കടക്കെണി, യൂറോ സോണിന്റെ കടാശ്വാസ പദ്ധതിക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം. ഗ്രീസിനെ കടക്കെണിയില്‍നിന്നു കരകേറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച കര്‍ശന ഉപാധികളോടെയുള്ള സാമ്പത്തിക പരിഷ്‌കരണ പദ്ധതിയാണ് ഗ്രീസ് പാര്‍ലമെന്റ് പാസാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ ഇതു മൂന്നാംവട്ടമാണു കടാശ്വാസം തേടി ഗ്രീസ് പാര്‍ലമെന്റ് യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥകള്‍ക്കു വഴങ്ങുന്നത്. എന്നാല്‍, കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിക്കെതിരായ …
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് പിറന്നാള്‍ ആശംസകളുമായി ലോകം, ഇന്ത്യ ലോകത്തിന്റെ ദീപസ്തംഭമെന്ന് അമേരിക്ക. 69 മത്തെ സ്വാന്തന്ത്ര്യദിനം ആഘോഷിക്കുന്ന രാഷ്ട്രത്തിന് ലോകമെങ്ങുനിന്നും ആശംശകള്‍ പ്രബഹിക്കുകയാണ്. ലോകത്തിനു ദീപസ്തംഭമായിട്ടാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കുവേണ്ടി കെറി ഇന്ത്യന്‍സമൂഹത്തിനു നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണു ഗാന്ധിജിയും നെഹ്‌റുവും പട്ടേലും …
സ്വന്തം ലേഖകന്‍: ചൈനീസ് നഗരമായ ടിയാന്‍ജിന്‍ സ്‌ഫോടനം, കനത്ത നാശനഷ്ടം, സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമെന്ന് നിഗമനം. ബുധനാഴ്ചരാത്രി രാസവസ്തുക്കള്‍ സൂക്ഷിച്ച കണ്ടെയ്‌നറുകളുടെ സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും 50 ല്‍ ഏറെപ്പേരാണു മരിച്ചത്. 500 ലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അതിനിടെ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്ന് 32 മണിക്കൂറിനു ശേഷം പ്രദേശത്തുനിന്ന് ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപക്കൊപ്പം ചൈനീസ് കറന്‍സി യുവാന്റെ വിലയും ഇടിഞ്ഞു, ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും പണമൊഴുക്ക്. ഇന്നലെ രൂപയുടെ വില ഒരു ഡോളറിന് 65.10 എന്ന നിലവാരത്തിലെത്തി. രണ്ടു വര്‍ഷത്തിനിടയില്‍ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതു മൂലം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങളുടെയും വില കുറയുമെന്നതിനാല്‍ …
സ്വന്തം ലേഖകന്‍: അസമില്‍ വന്‍ ഭീകരാക്രമണ പദ്ധതി സൈന്യം പരാജയപ്പെടുത്തി, ലക്ഷ്യം തീവണ്ടി അട്ടിമറി. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മറവില്‍ നിരോധിത സംഘടന തയാറാക്കിയ വന്‍ ഭീകരാക്രമണമാണ് സൈന്യവും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി കൊക്രാജര്‍ ജില്ലയിലെ റെയില്‍വെ ട്രാക്ക് തകര്‍ക്ക് വന്‍ അട്ടിമറിക്കാണ് (കാംടപൂര്‍ ലിബറേഷന്‍ ആര്‍മി (കെഎല്‍ഒ) ഭീകരര്‍ പദ്ധതിയൊരുക്കിയത്. എന്നാല്‍ രഹസ്യാന്വേഷണ …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ ലൈംഗികാപവാദക്കേസുകള്‍ സ്വീഡന്‍ ഉപേക്ഷിച്ചു. കേസുകളുടെ അഞ്ചു വര്‍ഷം സമയപരിധി അവസാനിച്ചതിനാല്‍ അന്വേഷണ നടപടികള്‍ തള്ളുകയാണെന്ന് പ്രോസിക്യൂട്ടര്‍ മരിയാന നൈ ആണ് വ്യക്തമാക്കിയത്. ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അസാന്‍ജിനെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. സമയപരിധിക്കകം കുറ്റക്കാരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് അവരെ വിചാരണ ചെയ്യാനാകില്ലെന്നതാണ് …
സ്വന്തം ലേഖകന്‍: സമ്പൂര്‍ണ മദ്യനിരോധിത സംസ്ഥാനമാകന്‍ ഒരുങ്ങി തമിഴ്‌നാട്, പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിലെന്ന് സൂചന. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നാളെ മദ്യനിരോധന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെയായി തമിഴ്‌നാട്ടില്‍ മദ്യം സമ്പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. മദ്യ വിരുദ്ധ സമരങ്ങള്‍ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയും സര്‍ക്കാരിനെ ഈ വഴിയില്‍ ചിന്തിക്കാന്‍ …
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ ശിവക്ഷേത്രം സംരക്ഷിക്കുന്ന മുസ്ലീം പുരോഹിതന്‍ ശ്രദ്ധേയനാകുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖാന്ദ്വയിലെ ശിവക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കാണ് മുഹമ്മദ് സാഹിര്‍ എന്ന മുസ്ലീം പുരോഹിതന്‍ കൗതുകക്കാഴ്ചയാകുന്നത്. സമീപത്തുള്ള മുസ്ലിം ദര്‍ഗയും പരിപാലിക്കുന്നത് മുഹമ്മദ് സാഹിറാണ്. മതത്തിന്റെ പേരില്‍ പരസ്പരം കടിച്ചുകീറിന്നവരുടെ കാലത്ത് മുസ്ലിം ദര്‍ഗയും ശിവക്ഷേത്രവും ഒരുപോലെ പരിപാലിക്കുന്ന മുഹമ്മദ് സാഹിര്‍ ശ്രദ്ധേയനാകുന്നത്. ശിവ ക്ഷേത്രം …
സ്വന്തം ലേഖകന്‍: കേരളത്തിലെ പൊതുവാഹനങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള പുകവലി നിരോധനത്തിനു പുറമെയാണ് തീവണ്ടി, ടാക്‌സി, ബസ്, ഓട്ടോറിക്ഷ പോലുള്ള പൊതുവാഹനങ്ങളിലും പുകവലി നിരോധനം കര്‍ശനമാക്കുന്നത്. ഇതിന്റെ ഭാഗമായി ഓട്ടോ, ടാക്‌സി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. എല്ലാ പൊതുവാഹനങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് …