1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി
കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി
സ്വന്തം ലേഖകന്‍: കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി. അദ്ദേഹത്തിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം റദ്ദാക്കിയ ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തിരുത്തി. എട്ട് മാസം മുമ്പാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെതിരായ ഗൂഢാലോചനാ കുറ്റം ഝാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയത്. ഒരു കുറ്റത്തിന് ഒരാളെ രണ്ട് തവണ വിചാരണ ചെയ്യരുത് എന്ന് …
പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ബഹുമതി നെടുമ്പാശ്ശേരിക്ക്
പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ബഹുമതി നെടുമ്പാശ്ശേരിക്ക്
സ്വന്തം ലേഖകന്‍: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ബഹുമതി നെടുമ്പാശ്ശേരിക്ക്. അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തതോടെയാണ് നെടുമ്പാശ്ശേരി പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി മാറിയത്. വിമാനത്താവളത്തിലെ റണ്‍വേയോട് ചേര്‍ന്ന സ്ഥലത്ത് 42,000 സോളാര്‍ പാനലുകളാണ് പദ്ധതിക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ …
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് മരണമണി
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് മരണമണി
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് മരണമണി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി മുന്നിലെത്തിയതോടെ ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ മുന്‍ പ്രസിഡന്റും ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നേതാവുമായ മഹീന്ദരാജപക്‌സെ പരാജയം സമ്മതിച്ചു. തനിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് പറഞ്ഞ രാജപാക്‌സെ പ്രധാനമന്ത്രിയാകാനുള്ള തന്റെ അഭിലാഷം സഫലമാകില്ലെന്നും പറഞ്ഞു. …
ഭീകരതക്കെതിരെ ഇന്ത്യയും യുഎഇയും ഒറ്റക്കെട്ടെന്ന് സംയുക്ത പ്രസ്താവന
ഭീകരതക്കെതിരെ ഇന്ത്യയും യുഎഇയും ഒറ്റക്കെട്ടെന്ന് സംയുക്ത പ്രസ്താവന
സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെ ഇന്ത്യയും യുഎഇയും ഒറ്റക്കെട്ടെന്ന് സംയുക്ത പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ അവസാനം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഭീകരതയെ പിന്തുണയ്ക്കാനും ന്യായീകരിക്കാനും മതത്തെ ഉപയോഗിക്കരുതെന്ന് ഇരുരാഷ്ട്രങ്ങളും അഭിപ്രായപ്പെട്ടു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. …
കേരള വികസനത്തിന്റെ ചരിത്ര മുഹൂര്‍ത്തം, വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ യാഥാര്‍ഥ്യമായി
കേരള വികസനത്തിന്റെ ചരിത്ര മുഹൂര്‍ത്തം, വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ യാഥാര്‍ഥ്യമായി
സ്വന്തം ലേഖകന്‍: കേരള വികസനത്തിന്റെ ചരിത്ര മുഹൂര്‍ത്തം, വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ യാഥാര്‍ഥ്യമായി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമായി അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. നവംബര്‍ ഒന്നിനു തന്നെ നിര്‍മാണം തുടങ്ങുമെന്നും കരാര്‍ പ്രകാരം നാലു വര്‍ഷം കാലാവധി ഉണ്ടെങ്കിലും ആയിരം ദിവസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി …
ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 മരിച്ചതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്നത് ഹിന്ദു ക്ഷേത്രത്തിന് തൊട്ടടുത്തയാതിനാല്‍ ആരാധനക്കെത്തിയ ഇന്ത്യക്കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരിക്കാന്‍ ഇടയുണ്ടെന്നാണ് സൂചന. ചിഡ്‌ലോം ജില്ലയിലെ ഇറാവാന്‍ ക്ഷേത്രത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പൊട്ടിത്തെറിയില്‍ തീവ്രവാദികളുടെ പങ്കിനെക്കുറിച്ച് സൂചനയൊന്നും ഇല്ലെന്ന് …
മണ്‍സൂണ്‍ ചതിച്ചു, രാജ്യം വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം
മണ്‍സൂണ്‍ ചതിച്ചു, രാജ്യം വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം
സ്വന്തം ലേഖകന്‍: മണ്‍സൂണ്‍ ചതിച്ചു, രാജ്യം വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഇത്തവണത്തെ മണ്‍സൂണിന്റെ മുക്കാല്‍ഭാഗവും പിന്നിട്ടിരിക്കേ മഴ 10% കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തമാക്കി. കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം മണ്‍സൂണ്‍ 10% കുറഞ്ഞാല്‍ അതു വരള്‍ച്ചയുടെ ലക്ഷണമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മണ്‍സൂണ്‍ കാലഘട്ടം. ഇനി ആറ് …
അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുലക്ഷം കോടി രൂപയുടെ സംയുക്തനിധി രൂപീകരിക്കാന്‍ ഇന്ത്യ, യുഎഇ തീരുമാനം
അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുലക്ഷം കോടി രൂപയുടെ സംയുക്തനിധി രൂപീകരിക്കാന്‍ ഇന്ത്യ, യുഎഇ തീരുമാനം
സ്വന്തം ലേഖകന്‍: അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുലക്ഷം കോടി രൂപയുടെ സംയുക്തനിധി രൂപീകരിക്കാന്‍ ഇന്ത്യ, യുഎഇ തീരുമാനം. 7500 കോടി ഡോളറിന്റെ സമ്യുക്തനിധി രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ധാരണയായി. റയില്‍, റോഡ്, ഊര്‍ജം, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപസാധ്യത. അഞ്ചുവര്‍ഷത്തിനകം 60% വ്യാപാരവളര്‍ച്ചയും ലക്ഷ്യമിടുന്നു. ലക്ഷം കോടി ഡോളറിന്റെ …
ലണ്ടനില്‍ വഴിയാത്രക്കാരിയായ ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച മലയാളി മദ്ധ്യവയസ്‌കന്‍ പിടിയില്‍
ലണ്ടനില്‍ വഴിയാത്രക്കാരിയായ ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച മലയാളി  മദ്ധ്യവയസ്‌കന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ലണ്ടനില്‍ വഴിയാത്രക്കാരിയായ ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച മലയാളി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ജോര്‍ജ് മാണി കുര്യന്‍ എന്നയാളാണ് പിടിയിലായത്. ലണ്ടനിലെ ബ്രൈറ്റനില്‍ അര്‍ദ്ധരാത്രി വഴിയാത്രക്കാരിയായ യുവതിയെ കീഴ്‌പ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒക്‌ടോബര്‍ 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരിയായ 21 കാരിയെ കീഴ്‌പ്പെടുത്തിയ പ്രതി നടപ്പാതയ്ക്ക് അടിയിലേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പീഡനത്തിന് ഇരയാകുമ്പോള്‍ …
ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസ്സെഫിന്റെ കസേരയിളക്കി പതിനായിരങ്ങലുടെ പ്രതിഷേധ റാലി
ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസ്സെഫിന്റെ കസേരയിളക്കി പതിനായിരങ്ങലുടെ പ്രതിഷേധ റാലി
സ്വന്തം ലേഖകന്‍: ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസ്സെഫിന്റെ കസേരയിളക്കി പതിനായിരങ്ങലുടെ പ്രതിഷേധ റാലി. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യമെന്ന് ആവശ്യപ്പെട്ടായിരിന്നു പ്രക്ഷോഭകരുടെ വന്‍ പ്രകടനം. ഭരണത്തിലെ അഴിമതിയ്ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കാല്‍നൂറ്റാണ്ടിലെ ഏറ്റവും മോശം സ്ഥിതിയിലായതിനും പിന്നില്‍ ദില്‍മയുടെ കെടുകാര്യസ്ഥതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെടുന്നത്. റിയോവിലെ കോപകബാന ബിച്ചില്‍ നടന്ന റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ബ്രസീലിയന്‍ …