1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മിനസോട്ടയിലെ ഡോര്‍സെറ്റ് നഗരത്തില്‍ മേയര്‍ക്ക് വയസ് മൂന്ന്, ഭരണം തകൃതി
മിനസോട്ടയിലെ ഡോര്‍സെറ്റ് നഗരത്തില്‍ മേയര്‍ക്ക് വയസ് മൂന്ന്, ഭരണം തകൃതി
സ്വന്തം ലേഖകന്‍: മിനസോട്ടയിലെ ഡോര്‍സെറ്റ് നഗരത്തില്‍ മേയര്‍ക്ക് വയസ് മൂന്ന്, ഭരണം തകൃതി. മൂന്നുവയസ്സുകാരന്‍ ജയിംസ് ടഫ്റ്റ്‌സാണ് അമേരിക്കയിലെ മിനസോട്ടയിലെ ഈ കുഞ്ഞു നഗരത്തിന്റെ മേയര്‍. താമസക്കാരായി ആകെ 22 പേരുള്ള കുഞ്ഞു നഗരമാണ് ഡോര്‍സെറ്റ്. കുഞ്ഞു നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ടഫ്റ്റ്‌സ്. നേരത്തെ ടപ്ഫ്റ്റ്‌സിന്റെ ചേട്ടന്‍ റോബര്‍ട്ടിനായിരുന്നു ഈ ബഹുമതി. …
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവപ്പ് തുടരുന്നു, ഏഴു പേര്‍ കൊല്ലപ്പെട്ടു
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവപ്പ് തുടരുന്നു, ഏഴു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ പാക് വെടിവപ്പ് തുടരുന്നു, ഏഴു പേര്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ തുടങ്ങിയ ആക്രമണത്തില്‍ ഇന്ന് ഒരു സ്ത്രീയും പന്ത്രണ്ട് വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇതോടെ പാക്ക് ആക്രമണത്തില്‍ ഇന്നും ഇന്നലെയുമായി ഏഴ് പേര്‍ മരിച്ചു. ഇന്ത്യന്‍ സൈന്യം മുപ്പതോളം ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. മുപ്പതോളം ഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തി. …
അറവുമാടുകള്‍ക്ക് പോലീസ് സംരക്ഷണം, മാട്ടിറച്ചി വ്യാപാരികള്‍ സമരം പിന്‍വലിച്ചു
അറവുമാടുകള്‍ക്ക് പോലീസ് സംരക്ഷണം, മാട്ടിറച്ചി വ്യാപാരികള്‍ സമരം പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: അറവുമാടുകള്‍ക്ക് പോലീസ് സംരക്ഷണം, മാട്ടിറച്ചി വ്യാപാരികള്‍ സമരം പിന്‍വലിച്ചു. അറവുമാടുകളെ കൊണ്ടുവരുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് വ്യാപാരികള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മൂന്നാഴ്ചയിലേറെയായി തുടരുന്ന സമരത്തിന് അറുതി വറുത്താനായി മാട്ടിറിച്ചി വ്യാപാരികള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തി വന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സമരം മൂലം സംസ്ഥാനത്തേക്കുള്ള അറവുമാടുകളുടെ …
സിറിയയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വനിതയെ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അല്‍ ബാഗ്ദാദി പലതവണ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്
സിറിയയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വനിതയെ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അല്‍ ബാഗ്ദാദി പലതവണ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സിറിയയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വനിതയെ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അല്‍ ബാഗ്ദാദി പലതവണ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അമേരിക്കന്‍ വനിത കായ്‌ല മീലറെയാണ് അബുബക്കര്‍ അല്‍ ബഗ്ദാദി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തതായി പേരു വെളിപ്പെടുത്താത്ത അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ ഇന്‍ഡിപ്പന്‍ഡന്റാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍, വൈറ്റ് …
റോഡു കുഴിച്ചു കുളമാക്കിയത് മതിയെന്ന് ടെലികോം കമ്പനികളോട് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്
റോഡു കുഴിച്ചു കുളമാക്കിയത് മതിയെന്ന് ടെലികോം കമ്പനികളോട് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്
സ്വന്തം ലേഖകന്‍: റോഡു കുഴിച്ചു കുളമാക്കിയത് മതിയെന്ന് ടെലികോം കമ്പനികളോട് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്തെ റോഡുകളില്‍ കേബിളിടാന്‍ കുഴിയെടുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഴുവന്‍ ടെലികോം കമ്പനികള്‍ക്കും പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കി. ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനുള്ള റൈറ്റ് ഓഫ് വേ അനുമതി നല്‍കുന്നതു വിവരസാങ്കേതിക …
നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍, 1981 നു ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍, 1981 നു ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍, 1981 നു ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വിമാനമിറങ്ങുന്ന മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് എത്തുന്നത്. 1981 നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നതെന്നതിനാല്‍ മോദിയുടെ സന്ദര്‍ശനത്തിന് നയതന്ത്ര പ്രാധാന്യം ഏറെയാണ്. മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരാണ് …
54 വര്‍ഷത്തിനു ശേഷം ക്യൂബയില്‍ അമേരിക്കന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു
54 വര്‍ഷത്തിനു ശേഷം ക്യൂബയില്‍ അമേരിക്കന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു
സ്വന്തം ലേഖകന്‍: 54 വര്‍ഷത്തിനു ശേഷം ക്യൂബയില്‍ അമേരിക്കന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു. നൂറുക്കണക്കിന് പേരെ സാക്ഷിയാക്കി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എംബസിയില്‍ അമേരിക്കന്‍ പതാക ഉയര്‍ത്തി. ഇതോടെ 70 വര്‍ഷത്തിന് ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യത്തെ സ്റ്റേറ്റ് സെക്രട്ടറി എന്ന ബഹുമതിയും കെറിക്ക് സ്വന്തമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ …
തെരുവുനായ് ശല്യം, മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍
തെരുവുനായ് ശല്യം, മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍
സ്വന്തം ലേഖകന്‍: തെരുവുനായ് ശല്യം, മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍. തെരുവ് നായ ശല്യം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനും കമ്മീഷന്‍ നോട്ടീസയച്ചു. ഈ മാസം നാലിന് ഡല്‍ഹിയില്‍ ഏഴുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ടത്. നായ്ക്കളുടെ വന്ധ്യംകരണം …
ഗോവയില്‍ ബിക്കിനി വിവാദം പുകയുന്നു, മന്ത്രിമാര്‍ തമ്മില്‍ പോര്
ഗോവയില്‍ ബിക്കിനി വിവാദം പുകയുന്നു, മന്ത്രിമാര്‍ തമ്മില്‍ പോര്
സ്വന്തം ലേഖകന്‍: ഗോവയില്‍ ബിക്കിനി വിവാദം പുകയുന്നു, മന്ത്രിമാര്‍ തമ്മില്‍ പോര്. വിനോദ സഞ്ചാരികളുടെ ബിക്കിനിയാണ് മന്ത്രിമാര്‍ തമ്മിലുള്ള പൊരിഞ്ഞ വാക്ക് പോരിലേക്ക് നയിച്ചത്. വിദേശ സഞ്ചാരികള്‍ കടലില്‍ ബിക്കിനിയിട്ട് കുളിക്കുന്നതിന് എതിരെ ഗോവയിലെ പൊതുമരാമത്ത് മന്ത്രി സുധിന്‍ ദാവളിക്കറാണ് ആദ്യം രംഗത്തുവന്നത്. വിദേശികള്‍ ബിക്കിനി ധരിച്ചെത്തുന്നതിന് താന്‍ എതിരാണ്. ഇതിനെതിരെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേക്കര്‍ക്ക് …
ഈ വര്‍ഷം മെഡിറ്ററേനിയന്‍ മുറിച്ചു കടന്നത് 2,37,000 അഭയാര്‍ഥികളെന്ന് റിപ്പോര്‍ട്ട്
ഈ വര്‍ഷം മെഡിറ്ററേനിയന്‍ മുറിച്ചു കടന്നത് 2,37,000 അഭയാര്‍ഥികളെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഈ വര്‍ഷം മെഡിറ്ററേനിയന്‍ മുറിച്ചു കടന്നത് 2,37,000 അഭയാര്‍ഥികളെന്ന് റിപ്പോര്‍ട്ട്. 2015 ലെ ആദ്യ ഏഴു മാസത്തിനകം മെഡുറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് കടന്നത് 2,37,000 അഭയാര്‍ഥികളാണെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ആകെ 2,19,000 കുടിയേറ്റക്കാരാണ് ഇതുവഴി യൂറോപ്പിലെത്തിയിരുന്നത്. ചെറുതോണികള്‍, ബാര്‍ജുകള്‍ എന്നിവയില്‍ സുരക്ഷാക്രമീകരണങ്ങളില്ലാതെ ദിനംപ്രതി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് …