സ്വന്തം ലേഖകൻ: ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജിന്റെ മൊഴി. മാധ്യമങ്ങളുടെ മുന്നിലാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജിന്റെ മൊഴി. കൊലപാതകം നടത്താന്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സൂരജിന്റെ മറുപടി. കൂടുതലൊന്നും എനിക്ക് പറയാനില്ലെന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: സൗദി സ്ത്രീത്വത്തിന്റെ മുഖമായി മാറിയ, മാറ്റങ്ങളുടെ അലയൊലികള്‍ സൃഷ്ടിച്ച സൗദി രാജകുടുംബാംഗമായിരുന്നു പ്രിന്‍സസ് അമീറ. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സൗദി രാജകുമാരന്‍ അല്‍വലീദിനെ വിവാഹം കഴിച്ച അമീറ സൗദിയില്‍ ഉണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല. 2008 ല്‍ തന്റെ 18ാം വയസ്സില്‍ ഒരു അഭിമുഖത്തിനിടയിലാണ് അല്‍വലീദ് രാജകുമാരനെ അമീറ കാണുന്നത്. ഒരു സ്‌കൂള്‍ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പരിമിതമായി നടത്തുന്ന ഹജ് കർമത്തിന് പ്രവാസികളിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള സമയം അവസാനിച്ചു. സൗദിയിൽ താമസിക്കുന്ന 160 രാജ്യങ്ങളിൽ നിന്നുള്ളവർ അപേക്ഷ നൽകിയതായി അധികൃതർ വ്യക്തമാക്കി. ആകെ അനുവദിച്ച 10,000 തീർഥാടകരിൽ 70 ശതമാനവും രാജ്യത്ത് താമസ രേഖയുള്ളവരും അകത്ത് താമസിക്കുന്നവരുമായ വിദേശികൾക്ക് വേണ്ടി മാറ്റിവച്ചിരുന്നു. ഇവരിൽ നിന്ന് …
സ്വന്തം ലേഖകൻ: ഈ മാസം 21 മുതൽ ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കൊവിഡ് ടെസ്റ്റ് നിർബന്ധം. പരിശോധനയ്ക്കുള്ള ഫീസായ 30 ദിനാർ ബി അവെയർ ബഹ്റൈൻ മൊബൈൽ ആപ്പിലൂടെയാണ് അടയ്ക്കേണ്ടത്. വിമാന ജീവനക്കാർ, നയതന്ത്ര പ്രതിനിധികൾ, ഔദ്യോഗിക കാര്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്യുന്നവർ തുടങ്ങിയവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാർക്കും കോവിഡ് …
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാർക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി(ഐസിഎ)യുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമില്ല. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയും അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള പിസിആർ പരിശോധനാ സർട്ടിഫിക്കറ്റും ഉള്ളവരെ മാത്രമേ യുഎഇയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് ഐസിഎ വക്താവ് ബ്രിഗേഡിയർ ജനറൽ ഖാമിസ് അൽ കാബി …
സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകധനികരിൽ ആറാം സ്ഥാനത്ത്. 72.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിന്റെ റാങ്കിങ് അനുസരിച്ചാണിത്. 70.1 ബില്യൺ ഡോളർ ആസ്തി നേടിയതോടെ പ്രമുഖ യുഎസ് നിക്ഷേപകനായ വാറന്‍ ബഫറ്റിനെ കഴിഞ്ഞയാഴ്ച മുകേഷ് റാങ്കിങ്ങിൽ പിന്തള്ളിയിരുന്നു. 69.7 ബില്യൺ ഡോളറാണ് വാറന്‍ …
സ്വന്തം ലേഖകൻ: ചെറുകിട – ഇടത്തരം മേഖലയ്ക്ക് വൻ ഇളവുകളുമായി ദുബായിൽ 150 കോടിയുടെ ഉത്തേജക പദ്ധതി. ഇതോടെ കോവിഡിനെ തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ വാണിജ്യ-വ്യവസായ മേഖലയെ പ്രാപ്തമാക്കാൻ 630 കോടിയുടെ പദ്ധതികൾ ദുബായ് പ്രഖ്യാപിച്ചു. നേരത്തേ 2 ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ …
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. 21 വരെയാണ് കസ്റ്റഡി കാലാവധി. പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻ.ഐ.എ ആവശ്യപ്പെട്ടത്. സ്വർണക്കടത്തിന് വേണ്ടി യു.എ.ഇ എംബസിയുടെ വ്യാജ സീലും ചിഹ്നവും ഉപയോഗിച്ചുവെന്ന് എൻ.ഐ.എ അന്വേഷണ സംഘം കോടതിയെ …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകുമെന്ന് കരുതപ്പെടുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിനായി പോളണ്ട് പോളിംഗ് ബൂത്തിലേക്ക്. യൂറോപ്യൻ യൂണിയനിൽ തുടരുന്നത് ഉൾപ്പെടെ വിഷയങ്ങളിൽ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന നിലവിലെ പ്രസിഡൻറ് ആൻഡ്രസീജ് ഡൂഡ, സോഷ്യലിസ്റ്റ് ലിബറൽ പക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന വാഴ്സ മേയർ റഫാൽ ട്രസസ്കോവ്സ്കി എന്നിവർ തമ്മിലാണ് മത്സരം. പോളണ്ടിന്റെ നീതിന്യായ സംവിധാനത്തിൽ …
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞ വീസകളും എമിറേറ്റ്സ് ഐഡികളും മറ്റും പുതുക്കുന്നത് ഘട്ടംഘട്ടമായിട്ടാകുമെന്ന് ദ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ. മാർച്ച്, ഏപ്രിൽ കാലയളവിൽ കാലാവധി തീർന്നവരുടെ പുതുക്കൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മേയിൽ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകൾ ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും. ജൂൺ മുതൽ ജൂലൈ 11 വരെ …