സ്വന്തം ലേഖകൻ: യുഎസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഒന്നാം ഘട്ടത്തില്‍ ഫലം കാണുന്നതായി പഠനം. ഒന്നാം ഘട്ടത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് വാക്‌സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്. നേരിയ പാര്‍ശ്വഫലങ്ങളോടെ വാക്‌സിന്‍ രോഗപ്രതിരോധ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതില്‍ 85.13ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. സയന്‍സ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്‌സ് 84.52 ശതമാനം ടെക്‌നിക്കല്‍ – 87.94. ആര്‍ട് (കലാമണ്ഡലം)- 98.75 ശതമാനം എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് …
സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോയിൽ വീണ്ടും വിദേശ നിക്ഷേപം. 7.7 ശതമാനം ഓഹരികളിലായി 33,737 കോടി രൂപയാണു ആഗോള ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ നിക്ഷേപിക്കുന്നത്. 43–ാം വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22നു ശേഷം ജിയോയിലെ 14–ാം നിക്ഷേപമാണിത്. നേരത്തെ ഫെയ്സ്ബുക്, സിൽവർ ലേക്ക്, ക്വാൾകോം …
സ്വന്തം ലേഖകൻ: ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാരചടങ്ങുകൾ വ്യക്തിപരമായും രഹസ്യവുമായി നടത്താൻ ചൈനീസ് സര്‍ക്കാര്‍ കുടുംബാംഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജൂണ്‍ 15 തിങ്കളാഴ്ച രാത്രിയിലാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്വയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘർഷമുണ്ടായത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 201 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി ഇന്ന് കൊവിഡ് രോഗം ബാധിച്ചു മരിച്ചു. സമൂഹവ്യാപനഭീതി ശക്തിപ്പെടുത്തി കൊണ്ട് പേർക്കാണ് ഇന്ന് 306 പേർക്ക് സമ്പർക്കം …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും ബ്രിട്ടനിലേക്ക് ആകർഷിക്കാനായി ഫാസ്റ്റ് ട്രാക്ക്, ഹെൽത്ത് ആൻഡ് കെയർ വീസ സംവിധാനം വരുന്നു. ബ്രെക്സിറ്റ് പ്രബല്യത്തിലാകുന്ന ജനുവരി ഒന്നു മുതൽ പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റ കീഴിൽ ഈ വീസാ ആനുകൂല്യം ലഭ്യമാകുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. എന്നാൽ കെയർ ഹോമുകളിലും …
സ്വന്തം ലേഖകൻ: ചൈന വിവാദമായ സുരക്ഷാ ബില്‍ ഹോങ് കോങില്‍ നടപ്പാക്കിയതിനു പിന്നാലെ യു.കെ ഹോങ് കോങ് പൗരര്‍ക്കു നല്‍കിയ പൗരത്വ വാഗ്ദാനത്തിന് വന്‍ സ്വീകര്യത. യു.കെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2 ലക്ഷത്തോളം ഹോങ് കോങ് പൗരന്മാരാണ് ബ്രിട്ടീഷ് പൗരത്വം നേടാനൊരുങ്ങുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ നമ്പറുകള്‍ കൂടി വരികയാണ്. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയത് കാരണം സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എൻട്രി വീസകൾ നീട്ടി നൽകാൻ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കുമെന്നും സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. നാഷനൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് നടപടികൾ. സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് വിദേശികളുടെ …
സ്വന്തം ലേഖകൻ: ഖത്തറിൽ കൊവിഡ്-19 നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയതോടെ ജനജീവിതം സാധാരണനിലയിലായി. രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും വൈറസ് സാന്നിധ്യം നിലവിലും ശക്തമായി തന്നെ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സമ്പര്‍ക്ക പരിശോധനകളും രോഗബാധിതരെ ക്വാറന്റീന്‍ ചെയ്യുന്നതിനുമുള്ള നടപടികള്‍ സമഗ്രമായി തുടരുകയാണ്. കുടുംബാംഗങ്ങള്‍ക്കിടയിലാണ് രോഗബാധിതര്‍ കൂടി വരുന്നത്. 2 …
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗിൽ കേരളത്തിലേയ്ക്ക് സ്വർണം കയറ്റി അയച്ച ഫൈസൽ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറന്റ്. പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും. എഫ്ഐആർ തയാറാക്കിയപ്പോൾ നിലവിൽ ദുബായി ഉണ്ടെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റും തിരുത്തും. കസ്റ്റംസ് എഫ്ഐആർ തയാറാക്കിയപ്പോൾ ഫാസിൽ ഫരീദ്, റസിഡന്റ് ഓഫ് എറണാകുളം എന്ന …