സ്വന്തം ലേഖകൻ: ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 57 വയസായിരുന്നു. വൈകീട്ട് ആറ് മണിക്ക് കോട്ടയത്തെ വെള്ളുരില്‍വെച്ചായിരുന്നു അന്ത്യം. മനോരമ, മംഗളം ആഴ്ചപതിപ്പുകളിലെ നോവലുകളിലൂടെയാണ് സുധാകര്‍ മംഗോളോദയം ശ്രദ്ധേയനാകുന്നത്. ചില നോവലുകള്‍ പിന്നീട് പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു. പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. 1985ല്‍ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ബ്രിട്ടനെ സാധാരണ നിലയിലേക്ക് (നിയർ നോർമൽ) കൊണ്ട് വരാനുള്ള റോഡ് മാപ്പ് പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ എൻഎച്ച്എസിന് 3 ബില്യൺ പൗണ്ട് അധിക ധനസഹായമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ശൈത്യകാലത്ത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 791 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് തീരമേഖലയിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമാണെന്നാണ് വിലയിരുത്തൽ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 98 പേര്‍ക്ക് രോഗം ബാധിച്ചു. 532 സമ്പര്‍ക്കം …
സ്വന്തം ലേഖകൻ: എച്ച് 1 ബി വീസ നല്‍കുന്നതിനെതിരേ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 174 ഇന്ത്യക്കാര്‍ കോടതിയെ സമീപിച്ചു. തങ്ങളെ രാജ്യത്ത് കടക്കുന്നത് തടയുന്നതാണ് ഈ നിയമമെന്നും അതുകൊണ്ട് ഈ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിക്കാരില്‍ ഏഴ്‌പേര്‍ കുട്ടികളാണ്. കൊളംബിയയിലെ യുഎസ് ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കേസില്‍ സ്റ്റേറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ – ചൈന സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മക്‌നാനി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി …
സ്വന്തം ലേഖകൻ: ഖത്തറിലെ കുടിയേറ്റ തെഴിലാളികള്‍ നേരിടുന്ന വിവേചനത്തില്‍ ആശങ്കയറിയിച്ച് യു.എന്‍. ചില വിദേശ തൊഴിലാളികള്‍ രാജ്യത്ത് വിവേചനം നേരിടുന്നുണ്ടെന്നും തൊഴിലിടത്തില്‍ ചൂഷണം ചെയ്യപ്പെടുന്നെന്നുമാണ് റിപ്പോര്‍ട്ട്. വംശീയതക്കെതിരെയുള്ള യു.എന്നിന്റെ നിയുക്ത അംഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഖത്തറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്. ഏതു രാജ്യക്കാരാണെന്നതിനെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് ഖത്തറില്‍ നിലവിലുണ്ടെന്നും ദക്ഷിണേഷ്യന്‍, സബ് സഹാറ ആഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ വലിയ …
സ്വന്തം ലേഖകൻ: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വിവരം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷൻ ബ്യൂറോയെയും യുഎഇ സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിലുള്ള പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നടപടി. ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തതായും അറിയുന്നു. നാടുകടത്തലിന് യുഎഇ …
സ്വന്തം ലേഖകൻ: ലോകത്ത് ഒരുശക്തിക്കും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും തൊടാന്‍ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കില്‍ സുരക്ഷാ പരിശോധനയ്ക്കും സജ്ജീകരണങ്ങളുമായി എത്തിയപ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിനുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എത്രത്തോളം പരിഹരിക്കാനാകുമെന്ന് ഉറപ്പു നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. “അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുളള …
സ്വന്തം ലേഖകൻ: രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തു. 2016-17 സീസണിനു ശേഷം റയലിന്റെ ലീഗ് വിജയമാണിത്. ലീഗില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് റയൽ കിരീടം സ്വന്തമാക്കിയത്. റയലിനൊപ്പം …
സ്വന്തം ലേഖകൻ: അരികുകളിൽ തീനാമ്പുകൾ ജ്വലിക്കുന്ന സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ നാസ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. സൂര്യന്റെ ഇതുവരെയുള്ളതിൽ ഏറ്റവും സമീപത്തുനിന്ന് യൂറോപ്യൻ സ്പെയ്സ് ഏജൻസിയും നാസയും പകർത്തിയ ചിത്രങ്ങളാണിവ. യൂറോപ്യൻ സ്പെയ്സ് ഏജൻസി ഫെബ്രുവരിയിൽ കേപ് കാനാവെറലിൽനിന്ന് വിക്ഷേപിച്ച സോളാർ ഓർബിറ്റ് പകർത്തിയ ആദ്യ ചിത്രങ്ങളാണിവ. സൂര്യനിൽനിന്ന് 4.8 കോടി മൈലുകൾ(7.7 കോടി കിലോ …