സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം നടത്തിയ സംഭവത്തില്‍ 40 പേര്‍ അറസ്റ്റിലായി. സന്താ മേഖലയിലെ പള്ളിയും പരിസര പ്രദേശങ്ങളിലുള്ള ക്രിസ്ത്യാനികളുടെ വീടുകളുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഏതാണ്ട് ഒരു ഡസനിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അഞ്ഞൂറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സാമുദായിക പാര്‍ട്ടിയുടെ നേതാവായ പുരോഹിതനും …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്റെ മകന്‍ തലത്ത് മംനൂന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമുണ്ടായത്. സല്‍മാന്‍ മംനൂന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു വന്‍ സ്‌ഫോടനം. സല്‍മാന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ 13 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ബലൂചിസ്താനിലെ വ്യവസായമേഖലയായ ഹബ്ബിലാണ് സംഭവം. സ്‌ഫോടനത്തില്‍ തലത്തിന്റെ അംഗരക്ഷകരായ അഞ്ച് പോലീസുകാര്‍ക്കും പരുക്കുണ്ട്. കറാച്ചിയില്‍നിന്ന് …
സ്വന്തം ലേഖകന്‍: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്ത് പരീക്ഷയെഴുതിയ 85.56 % കുട്ടികള്‍ വിജയിച്ചു. വിജയിച്ചവരില്‍ 77.77% ആണ്‍കുട്ടികളും, 85.56% പെണ്‍കുട്ടികളുമാണ്. 95.42% വിജയവുമായി കേരളമാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതും മലയാളി വിദ്യാര്‍ഥിനിയാണ്. ഡല്‍ഹി സാകേതനിലെ ന്യൂഗ്രീന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി മോഹനന്റെ മകള്‍ എം ഗായത്രിക്കാണ് ഏറ്റവും …
സ്വന്തം ലേഖകന്‍: തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഖതീഫിനടുത്ത് ഖുദൈഹില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പുറകിലുള്ളവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുദൈഹ് പള്ളിയിലെ ചാവേര്‍ ആക്രമണത്തെ യോഗം രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. തീവ്രവാദത്തെ ചെറുക്കുന്നതിലും ആക്രമണത്തെ അപലപിക്കുന്നതിലും …
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ 139 അജ്ഞാത ശവക്കല്ലറകള്‍ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പോലീസ് സംശയം പ്രകടിപ്പിച്ചു. മലേഷ്യയിലെ വനമേഖലകളിലെ മനുഷ്യക്കടത്തു ക്യാമ്പുകളുടെ പരിസരങ്ങളിലായാണ് 139 ശവക്കല്ലറകള്‍ കണ്ടെത്തിയതായി മലേഷ്യന്‍ പൊലീസ് മേധാവി ഖാലിദ് അബൂബക്കര്‍ അറിയിച്ചത്. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി മനുഷ്യക്കടത്തു സംഘങ്ങള്‍ തായ്‌ലന്‍ഡ് അതിര്‍ത്തി പ്രദേശത്ത് സ്ഥാപിച്ച രണ്ടു ഡസനിലേറെ ക്യാമ്പുകളില്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ ആറു വയസുകാരിയുടെ രണ്ട് വൃക്കകളും കാണാനില്ലെന്ന് പരാതി. ശസ്ത്രക്രിയ നടത്തിയ എയിംസിലെ ഡോക്ടര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ പവന്‍ കുമാര്‍ ഡല്‍ഹി ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇടതു വശത്തെ വൃക്കക്ക് തകരാറുള്ള മകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എയിംസില്‍ ആദ്യ പരിശോധന നടത്തിയതെന്ന് …
സ്വന്തം ലേഖകന്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച രണ്ട് ഇന്ത്യക്കാരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പുറത്തുവിട്ടു. സ്‌നേഹലത സ്വാഹ്നി, സംഗീത സ്വാഹ്നി എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിന് താല്‍പര്യമില്ലെങ്കില്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളിലുള്ളവരുടെയും പേരുകള്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര ഒരു പുസ്തകത്തിനെഴുതിയ അവതാരിക വിവാദമാകുന്നു. ക്‌നാനായ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളോടുകൂടി പുറത്തിറങ്ങിയ ബ്ലഡ് വെഡിംഗ് എന്ന പുസ്തകത്തിനാണ് ഭരണിക്കുളങ്ങര പിതാവ് അവതാരിക എഴുതിയത്. തലയോട്ടി തകര്‍ക്കപ്പെട്ട ക്രിസ്തുവിന്റെ തലയില്‍ ക്‌നാനായ സമുദായത്തിന്റെ മുദ്രയായ കപ്പലിന്റെ ചിത്രം പതിച്ച രീതിയിലാണ് പുസ്തകത്തിന്റെ …
സ്വന്തം ലേഖകന്‍: ലോകപ്രശസ്ത ചലച്ചിത്രമേളയായ കാന്‍ ചലച്ചിത്രോത്സത്തിന് ഫ്രാന്‍സിലെ കാന്‍സ് പട്ടണത്തില്‍ തിരശീല വീണു. മികച്ച ചിത്രത്തിനുള്ള പാം ഡി യോര്‍ പുരസ്‌കാരം ജാക്വിസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ദീപന്‍ സ്വന്തമാക്കി. ദി മെഷര്‍ ഓഫ് എ മാന്‍ എന്ന ചിത്രത്തിലെ അഭിനത്തിന് വിന്‍സന്റ് ലിന്‍ഡന്‍ മികച്ച നടനായും റൂണി മാരയും ഇമ്മാനുല്ല …
സ്വന്തം ലേഖകന്‍: പുതിയ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിലും കടക്കെണിയില്‍ പെട്ടു നട്ടം തിരിയുകയാണ് ഗ്രീസ്. രാജ്യത്തിന് അടുത്ത തവണ ഐഎംഎഫിലേക്ക് അടക്കേണ്ട തുക അടക്കാനാവില്ലെന്ന് ഉറപ്പായി. രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളത്തിനു മാത്രമേ പണം തികയൂ എന്നാതാണ് അവസ്ഥ. ആഭ്യന്തര മന്ത്രി നികോസ് വൌട്‌സിസാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ചത്. കടുത്ത സാമ്പത്തിക …