സ്വന്തം ലേഖകൻ: ഖത്തറിലെ കോവിഡ്19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിൽ ജൂലൈ 28 മുതൽ ഓഫിസുകളിലെത്താൻ മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മന്ത്രിസഭ യോഗത്തിന് ശേഷം കാബിനറ്റ് ചുമതലയുള്ള സഹമന്ത്രി …
സ്വന്തം ലേഖകൻ: യുഎഇയ്ക്കു പുറത്തുള്ള വിദ്യാർഥികൾ സ്കൂൾ തുറക്കുന്നതിന് 14 ദിവസം മുൻപ് തിരിച്ചെത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അറിയിച്ചു. 14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ ശേഷമേ ഇവർക്ക് സ്കൂളിൽ പ്രവേശിക്കാനാവൂ. രണ്ടാഴ്ച മുന്നേ എത്തിയില്ലെങ്കിൽ ആഴ്ചകളോളം പഠനം നഷ്ടപ്പെടും. രക്ഷിതാക്കളിൽനിന്ന് ഓൺലൈൻ സർവേയിലൂടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് സെപ്റ്റംബറിൽ സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. …
സ്വന്തം ലേഖകൻ: യുഎഇ സർക്കാർ പ്രഖ്യാപിച്ച പിഴ ഇളവ് സമയം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി/കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി തീർന്നവർക്കാണ് ഓഗസ്റ്റ് 17 വരെ രാജ്യം വിടാൻ അവസരം. വീസ പുതുക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇക്കാലയളവിൽ പിഴ നൽകാതെ രാജ്യം വിടാം. അപേക്ഷ നൽകേണ്ടത് ഇങ്ങനെ: അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് …
സ്വന്തം ലേഖകൻ: വൈദ്യപരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സൽമാൻ രാജാവ് അവിടെ നിന്നും മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചികിത്സക്കിടയിലും കർമനിരതനായി ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക സൗകര്യത്തിലിരുന്ന് മന്ത്രിസഭ യോഗത്തെ വിഡിയോ കോൺഫറൻസിങ്ങിലൂടെ നയിച്ചത് വലിയ വാർത്താപ്രാധാന്യം നേടി. രാജ്യ തലസ്ഥാനത്തെ കിങ് ഫൈസൽ ആശുപത്രിയിൽ ഇരുന്നാണ് രാജാവ് യോഗത്തിന് നേതൃത്വം നൽകിയത്. …
സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാവർക്കും കൊവിഡ് 19 പിസിആർ പരിശോധന നിർബന്ധമാണെന്ന് യുഎഇ വ്യക്തമാക്കി. സ്വദേശികൾ, പ്രവാസികൾ, വിനോദ സഞ്ചാരികൾ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവരെല്ലാം എവിടെ നിന്ന് വരുന്നവരായാലും പരിശോധന നടത്തണം. എന്നാൽ 12 വയസിന് താഴെയുള്ളവർക്ക് ഈ പരിശോധന ആവശ്യമില്ല. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ തുടങ്ങി ഏത് രാജ്യത്ത് നിന്നുള്ളവരും വിമാനത്തിൽ കയറുന്നതിന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് സ്ഥിരീകരിച്ച 1038 കൊവിഡ് കേസുകളില്‍ 785 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 57 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് …
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തിലെ മുൻനിര പോരാളികളായ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് യുകെ സർക്കാർ കൈയ്യടി നേടി. എന്നാൽ നഴ്സുമാർ ഒഴികെയുള്ള ബ്രിട്ടനിലെ ഒമ്പത് ലക്ഷത്തോളം കീ വർക്കർമാർക്കാണ് സർക്കാർ 3.1 ശതമാനം വരെ ശമ്പളം വർധിപ്പിച്ചത്. നഴ്സുമാർക്കും ജൂനിയർ ഡോക്ടർമാർക്കും തൽകാലം മുൻ ഉടമ്പടികൾ പ്രകാരമുള്ള ശമ്പള വർധന …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 6.18 ലക്ഷത്തോളം പേരാണ് ഇതുവരെ മരിച്ചത്. 91 ലക്ഷം പേരാണ് രോഗമുക്തരായത്. 53.6 ആണ് നിലവിൽ ചികിത്സയിലുള്ളത്. ജൂൺ 28നാണ് രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടതെങ്കിൽ 24 ദിവസം കൊണ്ടാണ് അടുത്ത അരക്കോടി പിന്നിട്ടത്. വേൾഡോമീറ്റർ കണക്കു പ്രകാരം 15,093,246 ആണ് ലോകത്തെ …
സ്വന്തം ലേഖകൻ: ബലിപെരുന്നാളിന് യുഎഇയിലെ സർക്കാർ മേഖലയ്ക്ക് നാലു ദിവസത്തെ അവധി. ഇൗ മാസം 30 മുതൽ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് വ്യക്തമാക്കി. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിനങ്ങളായിരിക്കുമെന്ന് യുഎഇ മന്ത്രിസഭ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവ് വരുത്തുന്നു. ഖത്തര്‍ പൗരന്‍മാര്‍ക്കും സ്ഥിര താമസ വിസയുള്ളവര്‍ക്കും ഖത്തറില്‍ നിന്ന് പുറത്തേക്ക് പോകാനും തിരിച്ചുവരാനും സാധിക്കും. ആഗസ്റ്റ് ഒന്നു മുതലാണ് ഇളവ് വരുത്തുന്നത്. ഖത്തറിലേക്ക് തിരിച്ച് വരുന്നവര്‍ക്ക് ചില ഉപാധികളോടെയാണ് പ്രവേശനം അനുവദിക്കുക. ആഗസ്റ്റ് ഒന്ന് മുതലാണ് ഖത്തറില്‍ നിയന്ത്രണങ്ങള്‍ ഇളവ് …