1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ന്​ കാർഗിൽ വിജയ ദിവസ്​; 21 മത് വാർഷികത്തിൽ പാകിസ്താനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ഇന്ന്​ കാർഗിൽ വിജയ ദിവസ്​; 21 മത് വാർഷികത്തിൽ പാകിസ്താനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കാർഗിൽ യുദ്ധവിജയത്തിന്​ ഇന്ന്​ 21 വയസ്​. ‘ഓപറേഷൻ വിജയ്’​ എന്ന പേരിൽ കരസേനയും ‘ഒാപറേഷൻ സഫേദ്​ സാഗർ’ എന്ന പേരിൽ വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിലൂടെയാണ്​ പാകിസ്​താനെതിരെ ഇന്ത്യ വിജയം നേടിയത്​. യുദ്ധത്തില്‍ വീരമൃത്യു വരിച്ച 527 ധീരജവാന്‍മാര്‍ക്ക് കര, നാവിക, വ്യോമസേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്​ഥൻമാർ ഡൽഹിയിലെ യുദ്ധസ്​മാരകത്തിൽ ഇന്ന്​ പുഷ്​പചക്രം …
ബെഗ്ലുരുവിൽ 3000 ത്തോളം കൊവിഡ് രോഗികളെ കാണാനില്ല! അതീവ ജാഗ്രതയിൽ ഐടി നഗരം
ബെഗ്ലുരുവിൽ 3000 ത്തോളം കൊവിഡ് രോഗികളെ കാണാനില്ല! അതീവ ജാഗ്രതയിൽ ഐടി നഗരം
സ്വന്തം ലേഖകൻ: ബംഗ്‌ളൂരുവില്‍ കൊവിഡ് പോസിറ്റീവായ 3338 രോഗികളെ കണ്ടുപിടിക്കാനാവാതെ ആരോഗ്യ പ്രവര്‍ത്തകര്‍. ബെംഗ്‌ളൂരുവിലെ ആകെ കൊവിഡ് കേസുകളുടെ ഏഴ് ശതമാനം പേരെയാണ് കാണാതായിരിക്കുന്നത്. അധികൃതര്‍ നല്‍കുന്ന വിവര പ്രകാരം സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്ത സമയത്ത് ഇവരുടെ ഫോണ്‍ നമ്പറുകളും അഡ്രസുകളും വാങ്ങിയിരുന്നു എന്നാല്‍ ഇവയില്‍ പലരും നല്‍കിയത് തെറ്റായ വിവരങ്ങളായിരുന്നു. പരിശോധന ഫലം വന്ന …
“രണ്ട് മീറ്റര്‍ അകലം, കൈ കഴുകൽ, മാസ്‌ക്,” മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കൊവിഡ് പോസിറ്റീവ്
“രണ്ട് മീറ്റര്‍ അകലം, കൈ കഴുകൽ, മാസ്‌ക്,” മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കൊവിഡ് പോസിറ്റീവ്
സ്വന്തം ലേഖകൻ: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് ആദ്യ പ്രതികരമവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. താന്‍ സുഖമായിരിക്കുന്നുവെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന എല്ലാവരെയും താന്‍ അഭിവാദ്യം ചെയ്യുന്നതായും ചൗഹാന്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചൗഹാന്റെ പ്രതികരണം. എല്ലാവരും കൊവിഡ് മാര്‍ഗ നിര്‍ദ്ദേങ്ങള്‍ അനുസരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “ഞാന്‍ …
കുവൈത്തിലേക്ക് വിമാനമില്ല; നാട്ടിലെത്തി കുടുങ്ങിപ്പോയ പ്രവാസികൾ കടുത്ത ആശങ്കയിൽ
കുവൈത്തിലേക്ക് വിമാനമില്ല; നാട്ടിലെത്തി കുടുങ്ങിപ്പോയ പ്രവാസികൾ കടുത്ത ആശങ്കയിൽ
സ്വന്തം ലേഖകൻ: നാട്ടിൽനിന്നുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ അവധിക്ക്​ നാട്ടിൽപോയി തിരിച്ചു​വരാൻ കഴിയാതെ നിരവധി പ്രവാസികൾ മനോസംഘർഷം അനുഭവിക്കുന്നു. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ഭാവിയെപ്പറ്റി​ ഓർത്ത്​ കടുത്ത നിരാശയിലാണിവർ. അടിയന്തരാവശ്യങ്ങൾക്ക്​ രണ്ടോ മൂന്നോ ദിവസത്തെ ഹ്രസ്വകാല അവധിയിൽ പോയവർ മുതൽ പതിവ്​ വാർഷികാവധിക്ക്​ പോയവർ വരെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നു. കുറച്ചു ദിവസത്തേക്ക്​ പോയ ചിലരുടെ കുടുംബം …
കൊവിഡ് വാക്സിൻ: മൂന്നാം ഘട്ട പരീക്ഷണം; പ്രവാസികളും സഹകരിക്കണമെന്ന് അബുദാബി
കൊവിഡ് വാക്സിൻ: മൂന്നാം ഘട്ട പരീക്ഷണം; പ്രവാസികളും സഹകരിക്കണമെന്ന് അബുദാബി
സ്വന്തം ലേഖകൻ: കോവി‍ഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള 10,000ത്തിലേറെ പേർ റജിസ്റ്റർ ചെയ്തതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 42 ദിവസം നിരീക്ഷിക്കും. ഈ ദിവസത്തിനിടയിൽ രാജ്യം വിട്ടുപോകാൻ പാടില്ല. ഇതിനിടയിൽ 17 തവണ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയിലെത്തി തുടർ പരിശോധനയ്ക്കു …
ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം പാളി; കുറ്റസമ്മതവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം പാളി; കുറ്റസമ്മതവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന കുറ്റസമ്മതവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത്. സർക്കാരിന് വൈറസ് വ്യാപനത്തിന്റെ ആദ്യ ആഴ്ചകളിൽ കൊവിഡിന്റെ ഗൌരവത്തെക്കുറിച്ച് കാര്യമായ ധാരണകൾ ഒന്നുമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച്കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരസ്യമായ കുറ്റസമ്മതം. വൈറസിന്റെ വ്യാപനം …
സൌദിയിൽ പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും ഉണർന്നു തുടങ്ങുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്
സൌദിയിൽ പാര്‍ക്കുകളും  ഷോപ്പിംഗ് മാളുകളും ഉണർന്നു തുടങ്ങുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്
സ്വന്തം ലേഖകൻ: കൊവിഡ്-19 സാഹചര്യം സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കുശേഷം സൗദി അറേബ്യയുടെ തെരുവോരങ്ങളും പാര്‍ക്കുകളും ഷോപ്പിങ് മാളുകളും സജീവമായിത്തുടങ്ങി. എല്ലാ മേഖലകളും പതിയെ പൂര്‍വാവസ്ഥയിലേക്കു തിരിച്ചുവരികയാണ്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ജനങ്ങള്‍ ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും എത്തുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ വൈറസ് വാഹകരാകരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയമലംഘനം …
സംസ്ഥാനത്ത് ഇന്ന് 1103 കൊവിഡ് സ്ഥിരീകരിച്ചു; വെള്ളിയാഴ്ച മാത്രം 48916 രോഗികള്‍
സംസ്ഥാനത്ത് ഇന്ന് 1103 കൊവിഡ് സ്ഥിരീകരിച്ചു; വെള്ളിയാഴ്ച മാത്രം 48916 രോഗികള്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) …
യുഎസിൽ ഒറ്റ ദിവസം 70,000 പേര്‍ക്ക് കൊവിഡ്; ലോകത്ത് 1 കോടി 59 ലക്ഷം കൊവിഡ് ബാധിതർ
യുഎസിൽ ഒറ്റ ദിവസം 70,000 പേര്‍ക്ക് കൊവിഡ്; ലോകത്ത് 1 കോടി 59 ലക്ഷം കൊവിഡ് ബാധിതർ
സ്വന്തം ലേഖകൻ: യുഎസിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത 70,000 കൊറോണ. രാജ്യത്ത് പകര്‍ച്ചവ്യാധി വ്യാപിച്ചതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ റെക്കോർഡാണിത്. രാജ്യത്ത് അറിയപ്പെടുന്ന ആകെ കേസുകളുടെ എണ്ണം നാല് ദശലക്ഷം കവിഞ്ഞു, കൂടാതെ തുടര്‍ച്ചയായി മൂന്നാം ദിവസവും 1,100 പേർ മരണമടഞ്ഞു. 2,390 കേസുകളുമായി അലബാമ വൈറസ് വ്യാപനത്തില്‍ കുതിച്ചു കയറ്റം …
മലയാളി ദമ്പതികൾ അബുദാബിയിൽ മരിച്ച നിലയില്‍; ഞെട്ടലിൽ ബന്ധുക്കളും സുഹൃത്തുക്കളും
മലയാളി ദമ്പതികൾ അബുദാബിയിൽ മരിച്ച നിലയില്‍; ഞെട്ടലിൽ ബന്ധുക്കളും സുഹൃത്തുക്കളും
സ്വന്തം ലേഖകൻ: മലയാളി ദമ്പതികളെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരാണ് മരിച്ചത്. 18 വർഷമായി അബുദാബിയിലുള്ള ജനാർദ്ദനൻ സ്വകാര്യ ട്രാവൽ സ്ഥാപനത്തിൽ അക്കൗണ്ട്സ് ഓഫീസറായിരുന്നു. മിനിജ സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. മകൻ: …