1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2015

സ്വന്തം ലേഖകന്‍: പുരുഷന്മാര്‍ ലൈംഗിക തൊഴിലാളികളെ സമീപിച്ചാല്‍ കാത്തിരിക്കുന്നത് ജയില്‍. വടക്കന്‍ അയര്‍ലന്‍ഡിലാണ് ലൈംഗിക തൊഴിലാളികളെ സമീപിക്കുന്നതും വിലക്കെടുക്കുന്നതും ക്രിമിനല്‍ കുറ്റമാക്കി വിവാദ നിയമം അവതരിപ്പിച്ചത്.

ഇത്തരക്കാരെ ശിക്ഷിക്കാന്‍ കടുത്ത നിയമം കൂടിയെ തീരു എന്ന ഉറച്ച നിലപാടിലാണ് അധികാരികള്‍. പുതിയ നിയമപ്രകാരം വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെടുന്ന പുരുഷന്മാര്‍ ഒരു വര്‍ഷം തടവ് അനുഭവിക്കുകയോ പിഴയടക്കുകയോ വേണം.

ലൈംഗിക കടത്ത് അവസാനിപ്പിക്കാന്‍ ഈ നിയമം സഹായകരമാകുമെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇടയാക്കുമെന്നും അനധികൃത ലൈംഗിക വ്യാപാരം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ആരോപിച്ച് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കാനഡ, സ്വീഡന്‍, നോര്‍വെ, ഐസ്‌ലാന്റ് എന്നീ രാജ്യങ്ങളെ പിന്തുടര്‍ന്നാണ് ഉത്തര അയര്‍ലന്‍ഡും നിയമം നടപ്പിലാക്കുന്നത്. ലൈംഗിക തൊഴിലാളികള്‍ക്ക് പണം നല്‍കുന്നത് 2008 മുതല്‍ ഇവിടെ നിയമ വിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും അത് വിജയകരമായിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.