സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ മായം കണ്ടെത്തിയ സംഭവത്തില്‍ നിര്‍മ്മാതാക്കളായ നെസ്‌ലെക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് കമ്പനിക്കെതിരെ കേസെടുത്തത്. ഉത്തര്‍പ്രദേശിലെ നെസ്‌ലെയുടെ നിര്‍മ്മാണ യൂണിറ്റുള്‍പ്പെടെ ആറ് കമ്പനികള്‍ക്കെതിരെ കേസെടുക്കാനാണ് എഫ്.എസ്.ഡി.എ കമ്മീഷണര്‍ പി.പി സിങ് അനുമതി നല്‍കി. ബറബങ്കി ജില്ലയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയിലും ആന്ധ്ര തെലുങ്കാന മേഖലയിലും രൂക്ഷമായ ഉഷ്ണക്കാറ്റിന്റെ താണ്ഡവം തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമാണ് ഏറ്റവുമധികം പേര്‍ ചൂടേറ്റ് മരിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 1,979 പേരാണ് ഇരു സംസ്ഥാനങ്ങളിലുമായി രണ്ടാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടത്. കനത്ത ചൂടിനെ തുടര്‍ന്ന് എല്ലാ വര്‍ഷവും രാജ്യത്ത് മരണം പതിവാണ്. എന്നാല്‍ ഈ …
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി പാക് മത നേതാവ് രംഗത്ത്. ജമാ അത്ത് ഉലേമ ഇ ഇസ്ലാമി ഫസല്‍ നേതാവ് മൌലാന ഫസ് ലുര്‍ റഹ്മാനാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. ഭൂകമ്പം, വിലക്കയറ്റം തുടങ്ങി എല്ലാതരം ദുരന്തങ്ങള്‍ക്കും കാരണം സ്ത്രീകളുടെ മര്യാദയില്ലായ്മയാണെന്നും ഫസ് ലുര്‍ റഹ്മാന്‍ ആരോപിച്ചു. സ്ത്രീകള്‍ …
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ ശവപ്പറമ്പായ മെഡിറ്ററേനിയനില്‍ വീണ്ടും കുടിയേറ്റക്കാരുടെ ജീവന്‍ പണയം വച്ചുള്ള യാത്ര. ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു രക്ഷപ്പെട്ട് യൂറോപ്പില്‍ കുടിയേറാനായി ഇറങ്ങിത്തിരിച്ച 4,200 ഓളം അഭയാര്‍ഥികളെ വിവിധ സുരക്ഷാ സേനകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി. ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇറ്റലിയിലേക്കു കുടിയേറാന്‍ എത്തുന്ന അഭയാര്‍ഥികളെ …
സ്വന്തം ലേഖകന്‍: ജപ്പാനെ വിറപ്പിച്ച് കിഴക്കന്‍ തീരത്ത് വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 590 കിലോമീറ്റര്‍ ആഴത്തിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടോക്കിയോയ്ക്കു കിഴക്ക് ഒഗസവാര ദ്വീപ സമൂഹങ്ങള്‍ക്കു സമീപമുണ്ടായ ചലനത്തില്‍ ജപ്പാന്‍ മുഴുവനും കുലുങ്ങി. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 8.30 നായിരുന്നു ഭൂചലനം. ശാന്ത സമുദ്രത്തിനടിയിലെ പ്രഭവ …
സ്വന്തം ലേഖകന്‍: സിറിയയില്‍ ജനക്കൂട്ടത്തിനു നേരെ സര്‍ക്കാര്‍ സേനയുടെ അതിക്രമം. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യം ഹെലികോപ്റ്ററില്‍ നിന്നു ബോംബിട്ടതിനെ തുടര്‍ന്ന് 71 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അല്‍ ഖായിദയുടെ സിറിയയിലെ വിഭാഗമായ അല്‍ നുസ്‌റ ഫ്രണ്ട് ഇഡ്‌ലിബ് മേഖല പിടിച്ചതിനെ തുടര്‍ന്നാണ് അസദിന്റെ സൈന്യം ബോംബിട്ടത്. അലപ്പോയ്ക്കു കിഴക്ക് അല്‍ …
സ്വന്തം ലേഖകന്‍: 2002 ലോകകപ്പില്‍ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചെന്ന ആരോപണവുമായി ഇറ്റാലിയന്‍ പത്രം രംഗത്ത്. ഇറ്റാലിയന്‍ പത്രമായ കൊറിയറെ ഡെല്ലോ സ്‌പോര്‍ട്‌സാണ് ഒത്തുകളി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഇറ്റലിയും സ്‌പെയിനുമായി കൊറിയ കളിച്ച മത്സരങ്ങളാണ് സംശയത്തിന്റെ നിഴലിലെന്ന് പത്രം ആരോപിക്കുന്നു. ഫിഫയുടെ അഴിമതിക്ക് വലിയ തെളിവുകളൊന്നും ആവശ്യമില്ലെന്ന മുഖവുരയോടെ ആരംഭിക്കുന്ന റിപ്പോര്‍ട്ടില്‍ പത്രം പതിമൂന്ന് വര്‍ഷം …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഭീകരവാദ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി. ക്യൂബയ്ക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും പിന്‍വലിച്ചേക്കുമെന്നാണ് സൂചന. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന എംബസികളും പഴയപടി തുറക്കുകയും ചെയ്യും. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചത് കൊണ്ടാണ് ക്യൂബയെ ഭീകരത പിന്തുണക്കുന്ന ഭരണകൂടങ്ങളുടെ പട്ടികയില്‍നിന്ന് …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ മതനിന്ദാ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ വംശജനെ യുഎഇയില്‍ തടവ്. രാജ്യത്തിന്റേയും മത വിശ്വാസികളുടേയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് ശിക്ഷ. ഒരു വര്‍ഷത്തേക്കാണ് തടവ് അനുഭവിക്കേണ്ടത്. സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന മതനിന്ദാപരമായ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് ആദ്യമായാണ് ഒരാളെ ശിക്ഷിക്കുന്നത്. ശിക്ഷ ലഭിച്ച ഇന്ത്യക്കാരന്റെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ശിക്ഷാ …
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത 26 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ ചൈന തൂക്കിക്കൊന്നു. സ്വന്തം വിദ്യാര്‍ത്ഥിനികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വലയിലാക്കി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രൈമറി ബോര്‍ഡിംഗ് സ്‌കൂള്‍ അധ്യാപകനെയാണ് തൂക്കിലേറ്റിയത്. ഗാന്‍സു പ്രവിശ്യയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ലീ ജിഷ്യുന്‍നാണ് തന്റെ വിദ്യാര്‍ത്ഥിനികളെ ദീര്‍ഘകാലം ലൈംഗികമായി ചൂഷണം ചെയ്തത്. 2011 മുതല്‍ 2012 വരെയുള്ള …