1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഹോങ്കോങ്ങിനെ തൊട്ടു കളിക്കരുത്, തൊട്ടാൽ തിരിച്ചടി!“ ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി ചൈന
“ഹോങ്കോങ്ങിനെ തൊട്ടു കളിക്കരുത്,  തൊട്ടാൽ തിരിച്ചടി!“ ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി ചൈന
സ്വന്തം ലേഖകൻ: “തെറ്റായ വഴിയിലൂടെയാണ് ബ്രിട്ടന്റെ നടത്തം. ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹോങ്കോങ് വിഷയത്തിൽ ഇടപെട്ടാൽ വലിയ തിരിച്ചടി നേരിടേണ്ടി വരും. ഇനിയും കൈകെട്ടി നോക്കിയിരിക്കാനാകില്ല– ബ്രിട്ടൻ ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്,” എന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയു സിയോമിങ് പറയുമ്പോൾ ഉന്നം ബ്രിട്ടൻ തന്നെ. ബെയ്ജിങ് ബ്രിട്ടനു നൽകുന്ന മുന്നറിയിപ്പുകളിൽ അവസാനത്തേതാണിത്. …
മാതാപിതാക്കളെ കൊന്നത് താലിബാൻ! തിരിച്ചടിച്ച 16 കാരി വെടിവച്ചിട്ടത് 3 കൊടും ഭീകരരെ
മാതാപിതാക്കളെ കൊന്നത് താലിബാൻ! തിരിച്ചടിച്ച 16 കാരി വെടിവച്ചിട്ടത് 3 കൊടും ഭീകരരെ
സ്വന്തം ലേഖകൻ: മാതാപിതാക്കളെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വെടിവെച്ച് കൊന്ന 16 കാരിക്ക് അഭിനന്ദനപ്രവാഹം. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ താമസിക്കുന്ന ഖമർ ഗുൽ എന്ന പെൺകുട്ടിയാണ് താലിബാൻ ഭീകരർക്കെതിരേ ഒറ്റയ്ക്ക് പോരാടിയത്. എകെ-47 തോക്കുമായി ഭീകരരെ നേരിട്ട പെൺകുട്ടി മൂന്ന് ഭീകരരെ വധിച്ചെന്നാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്. സർക്കാർ അനുകൂലിയായ പിതാവിനെ തിരഞ്ഞാണ് ആയുധധാരികളായ താലിബാൻ …
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും; വില 1,000 രൂപ
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും; വില 1,000 രൂപ
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിലമർന്ന ലോകം മുഴുവൻ കാത്തിരിക്കുന്ന ഓക്സ്ഫഡിന്റെ കൊവിഡ് പ്രതിരോധ മരുന്ന് നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും. ഏകദേശം 1000 രൂപ വില വരുമെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യന്‍ പങ്കാളികളായ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തില്‍ …
സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ മാറ്റം; ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ ഡിസ്ചാർജ്
സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ മാറ്റം; ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ ഡിസ്ചാർജ്
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ മാറ്റം. സാധാരണഗതിയില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിയായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ ഇനിമുതല്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന നിയന്ത്രണങ്ങളിലും മാറ്റം വരുന്നത്. കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് റിസള്‍ട്ടിന് പത്ത് …
അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കും; കൊവിഡ് ടെസ്റ്റ് നിർബന്ധം
അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കും; കൊവിഡ് ടെസ്റ്റ് നിർബന്ധം
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്കൂളുകളില്‍ സെപ്റ്റംബർ മുതൽ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കൊവിഡ് 19 പരിശോധന നടത്തണമെന്നും അബുദാബി എജുക്കേഷൻ ആൻഡ് നോളജ് (ആദെക്) വിഭാഗം വ്യക്തമാക്കി. സ്കൂളുകൾക്ക് ഇതു സംബന്ധമായി മാർഗനിർദേശങ്ങൾ ലഭിച്ചു. സ്കൂളുകൾ തുറക്കുന്നത് സംബന്ധമായ കൂടുതൽ മാർഗനിർദേശങ്ങൾ …
അനധികൃത ഹോം ഡെലിവറി ബൈക്കുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പ്രവാസികൾക്ക് തിരിച്ചടി
അനധികൃത ഹോം ഡെലിവറി ബൈക്കുകൾക്ക് പൂട്ടിട്ട്  കുവൈത്ത്; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: അനധികൃത ഹോം ഡെലിവറി ബൈക്കുകൾക്ക് മൂക്കു കയറിട്ട് കുവൈത്ത്. ഭക്ഷ്യവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സേവനത്തിന് 15 ബൈക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. ലൈസൻസില്ലാതെയും ബന്ധപ്പെട്ട കമ്പനിയുടെ സ്പോൺസർഷിപ്പിൽ അല്ലാതെയും ചീറിപ്പായുന്ന ബൈക്കുകൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താതെ ഓടുന്ന ബൈക്കുകൾ അപകടമുണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതേസമയം, മലയാളികളക്കം …
കു​ട്ടി​ക​ൾ​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ കേസെടുക്കാൻ ഉത്തരവിട്ട് കുവൈത്ത്
കു​ട്ടി​ക​ൾ​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ കേസെടുക്കാൻ ഉത്തരവിട്ട് കുവൈത്ത്
സ്വന്തം ലേഖകൻ: കു​ട്ടി​ക​ൾ​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ശി​ശു അ​വ​കാ​ശ സം​ര​ക്ഷ​ണ ഓ​ഫി​സ്​ മേ​ധാ​വി ഡോ. ​ഡോ . മു​ന അ​ൽ ഖ​വാ​രി പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്ക്​ കൃ​ത്യ​സ​മ​യ​ത്ത്​ കു​ത്തി​വെ​പ്പ്​ എ​ടു​ക്കേ​ണ്ട​ത്​ മാ​താ​പി​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​​വെ​പ്പ്​ എ​ടു​ത്തി​ല്ലെ​ങ്കി​ൽ ശി​ശു സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ …
കൊവിഡ് പോരാളികൾക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ച് യുകെ; നിർമ്മാണ മേഖലയിൽ നിയമ ഭേദഗതി
കൊവിഡ് പോരാളികൾക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ച് യുകെ; നിർമ്മാണ മേഖലയിൽ നിയമ ഭേദഗതി
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തിലെ മുൻ‌നിര പോരാളികളായ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് യുകെ സർക്കാർ. ഡോക്ടർമാരും നേഴ്സുമാരും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഏതാണ്ട് 900,000 വരുന്ന വിഭാഗങ്ങൾക്കാണ് ആ‍നുകൂല്യം. 2020/21 ൽ 3.1% വരെ ശമ്പള വർദ്ധനവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള വകുപ്പുതല ബജറ്റിൽ നിന്നാണ് ഇതിനായി പണം …
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ്; 528 പേർക്ക് സമ്പർക്കത്തിലൂടെ; ബലിപെരുന്നാൾ ജൂലൈ 31ന്
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ്; 528 പേർക്ക് സമ്പർക്കത്തിലൂടെ; ബലിപെരുന്നാൾ ജൂലൈ 31ന്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ …
ഓക്സ്ഫഡ് വാക്സിൻ: ഒന്നും രണ്ടും ഘട്ടങ്ങൾ വിജയം; ഒരു കോടി വാക്സിൻ ഓർഡറുമായി ബ്രിട്ടൻ
ഓക്സ്ഫഡ് വാക്സിൻ: ഒന്നും രണ്ടും ഘട്ടങ്ങൾ വിജയം; ഒരു കോടി വാക്സിൻ ഓർഡറുമായി ബ്രിട്ടൻ
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയിച്ചതായുള്ള റിപ്പോർട്ട് ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇതിന് പിന്നാലെ ഒട്ടേറെ രാജ്യങ്ങൾ അധികൃതരെ സമീപിച്ച് തുടങ്ങി. അതിനിടെ ഒരു കോടി ഡോസുകളാണ് ബ്രിട്ടന്‍ ഓർഡർ ചെയ്തിരിക്കുന്നതെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ആഭ്യന്തരമായും ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്ന് വ്യത്യസ്ത തരം വാക്സിനുകൾ …