സ്വന്തം ലേഖകന്‍: കുവൈത്തില്‍ സന്ദര്‍ശകര്‍ വിസ കാലാവധി കഴിഞ്ഞതിനു ശേഷവും തങ്ങിയാല്‍ കുറ്റക്കാരന്‍ സ്‌പോണ്‍സറാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കുവൈത്തില്‍ അനധികൃതമായി താങ്ങാനുള്ള കാരണമാക്കരുതെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്ത നിരവധി പേര്‍ കുവൈത്തില്‍ കഴിയുന്നതായാണ് താമസവിഭാഗത്തിന്റെ കണക്ക്. സ്വദേശികളുടെയും വിദേശികളുടെയും …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഒരു കുടുംബം പ്രതിവര്‍ഷം കൊടുക്കേണ്ടി വരുന്ന ശരാശരി കൈക്കൂലി 4,400 രൂപയെന്ന് പഠനം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് രാജ്യത്തെ കൈക്കൂലിയുടെ ഞെട്ടിക്കുന്ന കണക്കുകളുടെ വിവരങ്ങളുള്ളത്. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും പക്കല്‍ വന്‍തോതില്‍ കള്ളപ്പണം കുമിഞ്ഞു കൂടുന്നതായും പഠനത്തില്‍ പറയുന്നു. നഗരങ്ങളില്‍ …
സ്വന്തം ലേഖകന്‍: നോബല്‍ ജേതാവായ ഗണിതശാസ്ത്രജ്ഞനും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോണ്‍ നാഷും പത്‌നിയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ന്യൂജേഴ്‌സിയില്‍ വച്ച് നാഷ് സഞ്ചരിച്ചിരുന്ന ടാക്‌സി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 1928 ജൂണ്‍ 13 ന് വെര്‍ജീനിയയിലെ ബ്ലൂഫീല്‍ഡില്‍ ജനിച്ച നാഷ് ന്യൂജഴ്‌സിയിലെ പ്രിന്‍സ്ടൗണിലാണ് താമസിച്ചിരുന്നത്. കാര്‍ണജി മെലണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിത ശാസ്ത്ര ബിരുദവും പ്രിന്‍സ്ടണ്‍ …
സ്വന്തം ലേഖകന്‍: മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ ക്രിക്കറ്റിലെ എട്ടാം സീസണ്‍ കിരീടം. ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ജേതാക്കളായത്. മുംബൈയുടെ രണ്ടാം ഐപിഎല്‍ കിരീടമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ചെന്നൈയുടെ …
സ്വന്തം ലേഖകന്‍: സിറിയന്‍ നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 400 പേരെ കൂട്ടക്കൊല നടത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ദിവസമാണ് ഭീകരര്‍ പൗരാണിക നഗരമായ പല്‍മിറ കീഴടക്കിയത്. നഗരത്തിലെ താദ്മൂറില്‍ സ്ഥിര താമസമാക്കിയവരാണ് കൊല്ലപ്പെട്ടവരെല്ലാം. നൂറുകണക്കിനു മൃതദേഹങ്ങള്‍ തെരുവുകളിലും മറ്റും കിടക്കുകയാണെന്നു സമൂഹ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍രാജ്യമായ ഇറാഖിലെ …
സ്വന്തം ലേഖകന്‍: കനത്ത ചൂടിലും ചൂടുകാറ്റിലും ഇന്ത്യ ചുട്ടു പൊള്ളുന്നു. കൊടും ചൂട് ഉത്തരേന്ത്യയിലെ ജന ജീവിതം ദിനംപ്രതി ദുസ്സഹമാക്കുകയാണ്. മധ്യപ്രദേശ്, ഒഡിഷ, ഝാര്‍ഘണ്ഡ്, ഉത്തര്‍ പ്രദശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. അതിനിടെ തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ ഉഷ്ണക്കാറ്റില്‍ 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. …
സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹത്തിന് അയര്‍ലണ്ട് പച്ചക്കൊടി വീശുന്നു. പതിനേഴു വയസിന് മുകളിലുള്ള സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനുള്ള ഹിതപരിശോധനയില്‍ രാജ്യത്തെ മൂന്ന് കോടി വരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തി. 62% ശതമാനം പേരാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് വോട്ടു ചെയ്തതെന്ന് അയര്‍ലണ്ട് കാബിനറ്റ് മന്ത്രിയും ഹിതപരിശോധനാ ക്യാമ്പെയിനിന്റെ മുഖ്യ ചുമതലക്കാരനുമായ ലിയോ …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ സ്ഥാനം വേണമെങ്കില്‍ ഉന്നതര്‍ക്ക് ശരീരം കാഴ്ച വക്കണമെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ടീമില്‍ പൊട്ടിത്തെറി. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സമിതി ഇത് ശരിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇതു സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നിമല്‍ ദിസനായകെയെ …
സ്വന്തം ലേഖകന്‍: വിവാഹത്തിന് വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കരുതെന്ന നിയമം കൊണ്ടുവരണമെന്ന് കേരളാ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ആഭരണങ്ങളേക്കാള്‍ പെണ്‍കുട്ടികളുടെ വ്യക്തിത്വത്തിന് വിലകല്‍പിക്കണമെന്നും അവര്‍ പറഞ്ഞു. 10 പവനില്‍ കൂടുതല്‍ സ്വര്‍ണം അണിയുകയാണെങ്കില്‍ …
സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും വലിയ ബുള്ളറ്റ് പ്രൂഫ് കുരിശ് കറാച്ചിയില്‍ ഉയരുന്നു. പാകിസ്ഥാനിലെ ക്രിസ്തുമത വിശ്വാസിയും ബിസിനസുകാരനുമായ പര്‍വേസ് ഹെന്റി ഗില്‍ ആണ് ഭീമന്‍ കുരിശിന്റെ നിര്‍മ്മാണത്തിനു പുറകില്‍. കറാച്ചിയിലെ പുരാതന ക്രിസ്ത്യന്‍ സെമിത്തേരിയായ ഗോരാ ക്വാബ്രിസ്ഥാനിലാണ് 140 അടി നീളമുള്ള കുരിശ് നിര്‍മിക്കുന്നത്. മുസ്ലീങ്ങള്‍ കൂടുതലുള്ള ഈ രാജ്യത്ത് ജീവിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് …