സ്വന്തം ലേഖകൻ: സെപ്‌റ്റംബർ ഒന്നിനു സ്‌കൂളുകൾ തുറക്കുമെന്ന് ഖത്തർ. രാജ്യത്ത് 2020-21 അധ്യയനവർഷത്തേയ്‌ക്കായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്‌റ്റംബർ ഒന്നുമുതൽ വീണ്ടും തുറന്നുപ്രവർത്തിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ് ഖത്തർ അറിയിക്കുന്നത്. സെപ്‌റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്നാണ് ഖത്തർ പറയുന്നത്. ഓഗസ്റ്റ് 19 ഓടെ അധ്യാപകരും മറ്റ് ജീവനക്കാരും …
സ്വന്തം ലേഖകൻ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യത വീണ്ടും ചർച്ചയാവുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാവും ടൂർണമെന്റ് നടത്താൻ സാധിക്കുക. ഇതിനായി സർക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ഐസിസി തീരുമാനിക്കുക കൂടി ചെയ്താൽ മാത്രമേ ഒക്ടോബർ- നവംബർ മാസങ്ങളിലായി മത്സരം നടത്താനാവൂ. …
സ്വന്തം ലേഖകൻ: ജിഹാദിയുടെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്കു മടങ്ങാൻ വിലക്കില്ലെന്ന് ഹൈക്കോടതി. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിലാണ് ബ്രിട്ടീഷ് കോടതിയുടെ വിധി. നിലവിൽ സിറിയൻ അഭയാർഥി ക്യാംപിൽ കഴിയുകയാണ് ഷമീമ. 15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ടു കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുളള രാജ്യവും ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യവുമായി തുടരുകയാണ് യുഎസ്. ട്രംപിന്റെ വാചകമേള കൊവിഡിനോട് വിലപ്പോവില്ല എന്നാണ് മുപ്പത്തിയേഴ് ലക്ഷത്തിലധികം രോഗികളും ഒന്നര ലക്ഷത്തിനടുത്ത് മരണങ്ങളും കാണിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 75,000 പുതിയ കോവിഡ് കേസുകള്‍. വർധിച്ചുവരുന്ന പകര്‍ച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാനുള്ള …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ മേഖലയിലേക്ക് മാറ്റുന്നത് വിലക്ക് ഉത്തരവ്. മാൻപവർ അതോറിറ്റി മേധാവി അഹ്മദ് അൽ മൂസയാണ് ഉത്തരവ് ഇറക്കിത്. ജൂലൈ 14 മുതൽക്ക് തന്നെ ഉത്തരവിന് പ്രാബല്യമുണ്ടാവും. എന്നാൽ, കുവൈത്ത് പൗരന്മാരെ വിവാഹം ചെയ്ത വിദേശികൾ, അവരുടെ മക്കൾ, ഫലസ്തീൻ പൗരന്മാർ, മെഡിക്കൽ പ്രഫഷൻ ചെയ്യാൻ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ അബുദാബിയിൽ കൂടുതൽ പാർക്കുകളും ബീച്ചുകളും തുറക്കുന്നു. സുരക്ഷാ മുൻകരുതൽ സ്വീകരിച്ചായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക. സംഘമായി എത്തുന്നവരിൽ നാലു പേരിൽ കൂടാൻ പാടില്ല. രണ്ടാം ഘട്ടത്തിൽ 9 പാർക്കുകളും ഒരു ബീച്ചുമാണ് തുറക്കുന്നത്. കഴിഞ്ഞ വാരം 4 പാർക്കുകളും 2 ബീച്ചുകളും തുറന്നിരുന്നു. അൽഐൻ, അൽദഫ്റ, അബുദാബി എന്നിവിടങ്ങളിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ്19 പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സി.എഫ്.എല്‍.ടി.സി.) സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നഗരസഭ മേയര്‍ കെ. ശ്രീകുമാറും ആരോഗ്യമന്ത്രിയോടൊപ്പം സി.എഫ്.എല്‍.ടി.സി.യിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ …
സ്വന്തം ലേഖകൻ: ചൈനയിലെ തിരക്കുള്ള നാൽക്കവലയിലൂടെ ടോയ് കാറിൽ സഞ്ചരിച്ച രണ്ട് കുരുന്നുകളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എസ് യു വിയുടെ മാതൃകയിൽ നിർമ്മിച്ച ടോയ് കാറിൽ ഞായറാഴ്ച നഗരം ചുറ്റാൻ ഇറങ്ങിയ വിരുതനെ പൊലീസ് കൈയ്യോടെ പൊക്കുകയായിരുന്നു. വടക്കൻ ചൈനയിലെ സുൻഹ്വാ എന്ന പ്രദേശത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരാണ് …
സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. സ്വപ്നയേയും സന്ദീപിനേയും കൂട്ടി രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഐഎ തെളിവെടുപ്പ് നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ഫ്‌ളാറ്റില്‍ അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി. ശേഷം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്ന വിവിധ സ്ഥലങ്ങളില്‍ …
സ്വന്തം ലേഖകൻ: കുഞ്ഞുപെങ്ങളെ നായയില്‍ നിന്ന് രക്ഷിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ബ്രിഡ്ജര്‍ വാക്കര്‍ എന്ന ആറുവയസുകാരന്റെ ധീരതയെ വാഴ്ത്തുകയാണ് സൈബര്‍ ലോകം. ഹോളിവുഡ് സൂപ്പര്‍ ഹീറോ, ക്യാപ്റ്റന്‍ അമേരിക്ക താരം ക്രിസ് ഇവാന്‍സ് അടക്കം നിരവധി പേരാണ് വാക്കറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. സഹോദരിയെ രക്ഷിക്കുന്നതിനിടയില്‍ മാരകമായി പരുക്കേറ്റ ബ്രിഡ്ജറിന്റെ മുഖത്തിപ്പോള്‍ 90 തുന്നലുകളുണ്ട്. കഴിഞ്ഞ ഒന്‍പതിന് …