സ്വന്തം ലേഖകന്‍: സ്വവര്‍ഗ പ്രണയിയായ മകന് വരനെ തേടി അമ്മ നല്‍കിയ പത്രപരസ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. യുണൈറ്റഡ് വേ ഓഫ് മുംബൈ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും എല്‍ജിബിടി പ്രവര്‍ത്തകനുമായ ഹരീഷ് അയ്യരാണ് വരന്‍. ഹരീഷിന്റെ അമ്മ പത്മ അയ്യരാണ് പരസ്യം നല്‍കിയിരിക്കുന്നത്. പതിവില്‍ നിന്ന് ഭിന്നമായി അഭൂതപൂര്‍ണമായ പിന്തുണയാണ് ഈ പരസ്യത്തിന് സോഷ്യല്‍മീഡിയയില്‍ …
സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നുണപരിശോധന നടത്താന്‍ പാട്യാല കോടതി അനുമതി നല്‍കി. തരൂരിന്റെ വീട്ടുജോലിക്കാരന്‍ നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്‌റംഗി, തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാന്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുക. ദേശീയ മനുഷ്യവകാശ കമ്മിഷനും സുപ്രീംകോടതിയും നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം …
സ്വന്തം ലേഖകന്‍: മോഷണവും മീശപിരിക്കലും വഴി ഇസ്ലാമിക് സ്റ്റേറ്റ് ഒരു ദിവസം സമ്പാദിക്കുന്നത് 6.4 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. പൊതുനയത്തില്‍ ഗവേഷണം നടത്തുന്ന റാന്‍ഡ് കോ!ര്‍പറേഷന്‍ എന്ന സ്ഥാപനത്തെ ഉദ്ധരിച്ച് അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം 7800 കോടിയിലേറെ രൂപയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ സമ്പാദ്യം. ഇതില്‍ 3840 കോടി …
സ്വന്തം ലേഖകന്‍: യുഎഇയില്‍ കഴിഞ്ഞ 15 മാസത്തിനിടെ 60,000 ത്തോളം അനധികൃത താമസക്കാര്‍ പിടിയിലായി. കുടിയേറ്റ നിയമം ലംഘിച്ചു താമസച്ചിരുന്നവരാണ് പിടിയിലായ എല്ലാവരും. ഈ വര്‍ഷം ആദ്യപാദ പരിശോധനയില്‍ 12,699 പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങിയവരും അനഷികൃതമായി നുഴഞ്ഞു കയറിയവരുമാണ് ഇവരില്‍ അധികവും. ഒരിക്കല്‍ പിടികൂടിയവരെ നിയമ നടപടികള്‍ക്കു …
സ്വന്തം ലേഖകന്‍: ബിന്‍ ലാദനെ അമേരിക്കക്ക് ഒറ്റുകൊടുത്തത് മുതിര്‍ന്ന പാക് സൈനിക ഓഫീസറാണെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടനിലേക്കു കുടിയേറിയ മുതിര്‍ന്ന പാക്ക് സൈനിക ഓഫിസറാണ് ഉസാമ ബിന്‍ ലാദന്റെ രഹസ്യത്താവളം സിഐഎക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് പ്രമുഖ പാക്ക് പത്രപ്രവര്‍ത്തകന്‍ അമീര്‍ മിര്‍ ആണ് വെളിപ്പെടുത്തിയത്. പാക് സര്‍ക്കാരിന്റെയോ ഏജന്‍സികളുടെയോ സഹായമില്ലാതെ സ്വന്തം നിലയിലാണ് ലാദന്റെ ഒളിത്താവളം കണ്ടെത്തിയതെന്ന് അമേരിക്കയുടെ …
സ്വന്തം ലേഖകന്‍: ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നാഹോര്‍ക്കെ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സാഹിത്യ പുരസ്‌കാരം സ്വന്തമാക്കി. ഇന്ത്യയുടെ അമിതാവ് ഘോഷ് അടക്കം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്തു പ്രമുഖ എഴുത്തുകാരെ പിന്തള്ളിയാണ് അറുപത്തിയൊന്നുകാരനായ ക്രസ്‌നാഹോര്‍ക്കെ പുരസ്‌കാരം നേടിയത്. 60,000 പൗണ്ട് (ഏകദേശം 56,70,000 രൂപ) ആണ് പുരസ്‌കാര തുക. ക്രസ്‌നാഹോര്‍ക്കെ കാഫ്കയേയും ബെക്കറ്റിനേയും …
സ്വന്തം ലേഖകന്‍: 36 മാസത്തിനകം തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിക്കുമെന്ന് ഇ ശ്രീധരന്‍. മൂന്നു മാസത്തിനകം ഇരു നഗരങ്ങളിലും ആദ്യ ഘട്ടത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിക്കും. തലസ്ഥാനത്ത് ടെക്‌നോസിറ്റി മുതല്‍ കാര്യവട്ടം വരെയും കോഴിക്കോട്ട് മെഡി. കോളേജ് മുതല്‍ മാനാഞ്ചിറ വരെയുമാണ് ആദ്യ ഘട്ടം. നാലു വര്‍ഷ കാലാവധിയാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ഡല്‍ഹി മെട്രോ …
സ്വന്തം ലേഖകന്‍: ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ മുംബൈയിലെ നഴ്‌സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു. അറുപത്തെട്ടു വയസായിരുന്നു. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞ 42 വര്‍ഷമായി അരുണയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അടുത്തിടെ ന്യുമോണിയ ബാധിതയായ അരുണയുടെ അവസ്ഥ പുരോഗമിക്കുന്നുണ്ടെങ്കിലും ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ച് ഇരുപത്തിയെട്ടുകാരിയായ യുവതിയെ ജനക്കൂട്ടം തല്ലിക്കൊല്ലുന്നത് നോക്കിനിന്ന പോലീസുകാര്‍ക്ക് തടവുശിക്ഷ. സംഭവ സ്ഥലത്തുണ്ടായിരുന്നു പതിനൊന്ന് പോലീസുകാര്‍ക്കാണ് ഒരു വര്‍ഷം വീതം തടവു ശിക്ഷ ലഭിച്ചത്. ഫര്‍ഖുന്ത എന്ന യുവതിയെയാണ് പൊലീസുകാരുടെ മുന്നില്‍ വച്ച് ജനക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ എട്ട് പൊലീസുകാരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേ …
സ്വന്തം ലേഖകന്‍: പന്ത്രണ്ടാമത് സൗത്ത് ഏഷ്യന്‍ (സാഫ്) ഗെയിംസ് കേരളത്തിലേക്ക്. ഡല്‍ഹിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ യോഗത്തിലാണ് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും. കേരളത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഗെയിംസായിരിക്കും സാഫ്. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് കേരളം പ്രശംസാര്‍ഹമായ രീതിയില്‍ നടത്തിയതിനുള്ള അംഗീകാരമായാണ് സാഫ് ഗെയിംസും കേരളത്തില്‍ നടത്താന്‍ …