1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിൽഗേറ്റ്‌സും ഒബാമയും അടക്കമുള്ളവരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു
ബിൽഗേറ്റ്‌സും ഒബാമയും അടക്കമുള്ളവരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു
സ്വന്തം ലേഖകൻ: ലോകത്തെ പ്രമുഖ സാമൂഹ്യ മാധ്യമങ്ങളിലൊന്നായ ട്വിറ്ററിൽ ഗുരുതര സുരക്ഷാ പിഴവ്. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് അടക്കമുള്ള പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത് ഒരേ സന്ദേശമാണ്. “കൊവിഡ് കാരണം ഞാൻ എന്റെ സമൂഹത്തിന് …
മിക്‌സഡ് റിയാലിറ്റി ആപ്പുകളും ത്രീഡി വിഡിയോ കോളിംഗും അവതരിപ്പിച്ച് ജിയോ ഗ്ലാസ്
മിക്‌സഡ് റിയാലിറ്റി ആപ്പുകളും ത്രീഡി വിഡിയോ കോളിംഗും അവതരിപ്പിച്ച് ജിയോ ഗ്ലാസ്
സ്വന്തം ലേഖകൻ: റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ മീറ്റ് ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ മീറ്റിംഗ് ഏറെ ശ്രദ്ധേയമായത് റിലയന്‍സ് അവതരിപ്പിച്ച ജിയോ ഗ്ലാസ് എന്ന ഉപകരണമാണ്. ഫോണുമായി ബന്ധിപ്പിക്കാവുന്ന തരത്തിലാണ് ജിയോ ഗ്ലാസ് തയാറാക്കിയിരിക്കുന്നത്. വിഡിയോ കോളുകളും മീറ്റിംഗുകളുമെല്ലാം ത്രിഡി ഹോളോഗ്രാഫിക് രീതിയില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് …
മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ; അടച്ചുപൂട്ടൽ ഭീഷണിയിൽ ബ്ലാക്ക്ബേൺ
മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ; അടച്ചുപൂട്ടൽ ഭീഷണിയിൽ ബ്ലാക്ക്ബേൺ
സ്വന്തം ലേഖകൻ: മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ ഇടവക കുര്യംപറമ്പിൽ ചാക്കോ വർഗ്ഗീസിൻ്റേയും വൽസമ്മ ചാക്കോയുടെയും ഇളയ മകളായ ഇവ്‌ലിൻ ചാക്കോ (16) യാണ് മരണമടഞ്ഞത്. മലയാളികൾ ധാരാളമുള്ള നഗരത്തില്‍ ഇന്നലെ വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോള്‍ട്ടന്‍ റോയൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു …
ഖത്തര്‍ ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു; നവംബര്‍ 21 ന് കിക്കോഫ്, ഡിസംബര്‍ 18 ന് കലാശപ്പോരാട്ടം
ഖത്തര്‍ ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു; നവംബര്‍ 21 ന് കിക്കോഫ്, ഡിസംബര്‍ 18 ന് കലാശപ്പോരാട്ടം
സ്വന്തം ലേഖകൻ: 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരതിയതി ഫിഫ പ്രഖ്യാപിച്ചു. നവംബര്‍ 21 നാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് കലാശപ്പോര്. ഗ്രൂപ്പ് സ്റ്റേജില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുക. ലോകകപ്പിന്റെ 22-ാം പതിപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളുന്നത്. അറബ് ലോകത്ത് മുസ്‌ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പുമായിരിക്കും …
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ്; ഒരു മരണം കൂടി; സമ്പര്‍ക്ക രോഗികള്‍ പെരുകുന്നു
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ്; ഒരു മരണം കൂടി; സമ്പര്‍ക്ക രോഗികള്‍ പെരുകുന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 96 പേർ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. 196 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തത്. തിരുവന്തപുരത്തിന് പുറമെ, കാസർഗോഡ്, …
ഓൺലൈൻ കോഴ്സുകളുള്ള വിദേശ വിദ്യാർഥികൾ യുഎസ് വിടണമെന്ന ഉത്തരവ് പിൻ‌വലിച്ച് ട്രം‌പ്
ഓൺലൈൻ കോഴ്സുകളുള്ള വിദേശ വിദ്യാർഥികൾ യുഎസ് വിടണമെന്ന ഉത്തരവ് പിൻ‌വലിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: അമേരിക്കൻ സർവകലാശാലകളിൽ ക്ലാസുകൾ പൂർണമായും ഓൺലൈനായി മാറുന്നതോടെ വിദേശവിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ്‌ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. വിദേശവിദ്യാർഥികൾ അമേരിക്ക വിട്ടു പോകണമെന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഭരണകൂടം അറിയിച്ചത്. ഭരണകൂടത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാർവാർഡ്, മസ്സാച്ചുസെറ്റ്സ്, ജോൺസ് ഹോപ്കിൻസ് ഉൾപ്പെടെയുള്ള സർവകലാശാലകൾ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടിക്കെതിരെ …
കോംഗോയിൽ ഭീതി പരത്തി എബോള; 50 ഓളം കേസുകൾ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം ഉയരാൻ സാധ്യത
കോംഗോയിൽ ഭീതി പരത്തി എബോള; 50 ഓളം കേസുകൾ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം ഉയരാൻ സാധ്യത
സ്വന്തം ലേഖകൻ: കോവിഡ്​ മഹാമാരിയോട്​ ലോകം പൊരുതു​േമ്പാൾ ആശങ്ക വർധിപ്പിച്ച്​ എബോള വൈറസും. പടിഞ്ഞാറൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് (ഡി.ആർ.സി)​ എബോള പടരുന്നതായി കണ്ടെത്തിയത്​. റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെയും മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കി​​െൻറയും അതിർത്തിയിലുള്ള ഇൗ വലിയ പ്രദേശത്ത് ഇതിനോടകം തന്നെ 50ഓളം പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂണ്‍ ഒന്നിനാണ് …
സൌദിയുടെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഏറ്റെടുക്കല്‍; ഖത്തർ-സൌദി തർക്കം കളിക്കളത്തിലേക്കും;
സൌദിയുടെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഏറ്റെടുക്കല്‍; ഖത്തർ-സൌദി തർക്കം കളിക്കളത്തിലേക്കും;
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ ഓഹരി സ്വന്തമാക്കാന്‍ സൌദി ഒരുങ്ങവെ നീക്കത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഖത്തറിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ചാനല്‍ നെറ്റ് വര്‍ക്കായ beIN sports നെ പൂര്‍ണമായും നിരോധിച്ചതായി സൌദി സര്‍ക്കാര്‍ ചെവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഖത്തറിന്റെ beIN sports പറഷമിയര്‍ ലീഗിന്റെ പശ്ചിമേഷ്യയിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും പ്രധാന …
കാലാവസ്ഥ വില്ലനായി; യുഎഇയുടെ ചൊവ്വാ ദൌത്യം അവസാന നിമിഷം മാറ്റി; 17 ന് വീണ്ടും വിക്ഷേപണം
കാലാവസ്ഥ വില്ലനായി; യുഎഇയുടെ ചൊവ്വാ ദൌത്യം അവസാന നിമിഷം മാറ്റി; 17 ന് വീണ്ടും വിക്ഷേപണം
സ്വന്തം ലേഖകൻ: പ്രതികൂല കാലാവസ്ഥയെ തുടർന്നു യുഎഇയുടെ ചൊവ്വാ പേടക വിക്ഷേപണം മാറ്റിവച്ചതായി യുഎഇ ബഹിരാകാശ ഏജൻസി അറിയിച്ചു. 17ന് പുലർച്ചെ 12.43ന് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നു പുലർച്ചെ 12.51 ന് വിക്ഷേപിക്കാനായിരുന്നു തീരുമാനം. അവസാന നിമിഷം കാലാവസ്ഥാ വ്യതിയാനങ്ങളോ മറ്റോ ഉണ്ടായാൽ വിക്ഷേപണത്തിൽ മാറ്റമുണ്ടാകാമെന്ന് ലോഞ്ച് സൈറ്റ് …
ദുബായ്, അബുദാബി അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിക്കറ്റിന് പകരം ലേസർ സംവിധാനം
ദുബായ്, അബുദാബി അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിക്കറ്റിന് പകരം ലേസർ സംവിധാനം
സ്വന്തം ലേഖകൻ: കൊവിഡ് പരിശോധനയ്ക്ക് ദുബായ്–അബുദാബി അതിർത്തിയിൽ ലേസർ സംവിധാനം ഏർപ്പെടുത്തി. നേരത്തെ 48 മണിക്കൂറിനകം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് മാത്രമായിരുന്നു പ്രവേശനം. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ സാഹചര്യത്തിലാണ് കാലതാമസം ഒഴിവാക്കുന്നതിന് ലേസർ സംവിധാനം ഏർപ്പെടു ത്തിയതെന്ന് അബുദാബി അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. സ്വകാര്യ ഇമേജിങ് …