1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഗി നൂഡില്‍സില്‍ മായം, നെസ്‌ലെ നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തി
മാഗി നൂഡില്‍സില്‍ മായം, നെസ്‌ലെ നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തി
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ അപകടകരമായ അളവില്‍ ഈയം ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളായ നെസ്‌ലെ നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തിവച്ചു. നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ വിവിധ സംസ്ഥാനങ്ങള്‍ മാഗി നൂഡില്‍സിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാന്‍ …
ഇസ്ലാമിക് സ്റ്റേറ്റിലെ ഏറ്റവും പ്രായം കൂടിയ ഭീകരന്‍ ചൈനയില്‍ നിന്നുള്ള എണ്‍പതുകാരനെന്ന് വെളിപ്പെടുത്തല്‍
ഇസ്ലാമിക് സ്റ്റേറ്റിലെ ഏറ്റവും പ്രായം കൂടിയ ഭീകരന്‍ ചൈനയില്‍ നിന്നുള്ള എണ്‍പതുകാരനെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിലെ ഏറ്റവും പ്രായം കൂടിയ ഭീകരന്‍ ചൈനയില്‍ നിന്നുള്ള എണ്‍പതുകാരനെന്ന് വെളിപ്പെടുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റ് തന്നെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ചൈനക്കാരനായ മുഹമ്മദ് അമിനെ ഏറ്റവും പ്രായമേറിയ ഐഎസ് പോരാളി എന്ന് പരിചയപ്പെടുത്തുന്നത്. അമിനൊപ്പം കുടുംബവുമുണ്ടെന്നും വീഡിയോ അവകാശപ്പെടുന്നു. അറുപതു വര്‍ഷമായി ചൈനയില്‍ അടിമത്തത്തിലായിരുന്നു താനും കുടുംബവും എന്ന് എകെ 47 …
അമേരിക്കയില്‍ ഫോണ്‍, ഇമെയില്‍ ചോര്‍ത്തല്‍ നിയമം വീണ്ടും, ശക്തമായ പ്രതിഷേധം
അമേരിക്കയില്‍ ഫോണ്‍, ഇമെയില്‍ ചോര്‍ത്തല്‍ നിയമം വീണ്ടും, ശക്തമായ പ്രതിഷേധം
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാരിനും സുരക്ഷാ ഏജന്‍സികള്‍ക്കും അനുമതി നല്‍കുന്ന നിയമം വീണ്ടും നിലവില്‍ വന്നു. കഴിഞ്ഞ ദിവസം നിയമത്തിന്റെ കാലാവധി അവാസാനിച്ചതിനെ തുടര്‍ന്നാണ് നിയമം വീണ്ടും പ്രാബല്യത്തില്‍ വന്നത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് നിയമത്തിന്റെ രണ്ടാം വരവ്. കാലാവധി കഴിഞ്ഞതിനാലും സെനറ്റ് വോട്ടിങില്‍ പരാജയപ്പെട്ടതിനാലും രണ്ടു ദിവസം മുമ്പാണ് ചോര്‍ത്തല്‍ നിയമം …
കൊച്ചി മെട്രോയെ കടത്തിവെട്ടി ജയ്പൂര്‍ മെട്രോ ഓട്ടം തുടങ്ങി
കൊച്ചി മെട്രോയെ കടത്തിവെട്ടി ജയ്പൂര്‍ മെട്രോ ഓട്ടം തുടങ്ങി
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ നിര്‍മ്മാണം തട്ടിയും തടഞ്ഞും മുന്നേറുന്നതിനിടയില്‍ രാജസ്ഥാനില്‍ ജയ്പൂര്‍ മെട്രോ ഓട്ടം തുടങ്ങി. മാന്‍സരോവറില്‍ നിന്ന് ചന്ദ്‌പോലെ വരെ 9.7 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജി സിന്ധ്യയാണ് ജയ്പൂര്‍ മെട്രോയുടെ കന്നി യാത്രയ്ക്ക് കൊടി വീശിയത്. ജയ്പൂര്‍ മെട്രോയിലെ ആകെയുള്ള 24 …
ഇന്ത്യയുടെ അതിവേഗ തീവണ്ടി ഗാട്ടിമാന്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി
ഇന്ത്യയുടെ അതിവേഗ തീവണ്ടി ഗാട്ടിമാന്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അതിവേഗ തീവണ്ടി ഗാട്ടിമാന്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഡല്‍ഹിക്കും ആഗ്രഹക്കും ഇടയിലായിരുന്നു ഗാട്ടിമാന്‍ എക്‌സ്പ്രസിന്റെ ആറാമത്തെയും അവസാനത്തെയും പരീക്ഷണ ഓട്ടം. 195 കിലോ മീറ്റര്‍ ദൂരം 115 മിനിട്ടു കൊണ്ട് പിന്നിട്ടാണ് ഗാട്ടിമാന്‍ എക്‌സ്പ്രസ് ഓട്ടം പൂര്‍ത്തിയാക്കിയത്. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തീവണ്ടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് …
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്. 2001 സെപ്തംബറില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാണ് ചില കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ സൗദിക്കാരായ ചിലരുടെ പങ്കുണ്ടെന്ന് ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 28 പേജുള്ള രഹസ്യ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച രഹസ്യ …
1965 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിന് അരനൂറ്റാണ്ട്, യുദ്ധ വിജയത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ വമ്പന്‍ ആഘോഷങ്ങളുമായി ഇന്ത്യ
1965 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിന് അരനൂറ്റാണ്ട്, യുദ്ധ വിജയത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ വമ്പന്‍ ആഘോഷങ്ങളുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: 1965 ല്‍ പാക്കിസ്ഥാനെതിരെ നേടിയ യുദ്ധ വിജയത്തിന് അരനൂറ്റാണ്ടു തികയുമ്പോള്‍ വമ്പന്‍ ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വിജയത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടി തുടങ്ങി. ഇതോടൊപ്പം 1966 ല്‍ താഷ്‌കെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച സമാധാനക്കരാര്‍ സംബന്ധിച്ച പൊതുചര്‍ച്ചയും സംഘടിപ്പിക്കും. യുദ്ധത്തിലൂടെ ഇന്ത്യന്‍ സേന പൊരുതി നേടിയത് …
കര്‍ശനമായ അഴിമതി വിരുദ്ധ നടപടികള്‍ പാര്‍ട്ടിയുടെ മാനം കളഞ്ഞു, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചാത്തപിക്കുന്നു
കര്‍ശനമായ അഴിമതി വിരുദ്ധ നടപടികള്‍ പാര്‍ട്ടിയുടെ മാനം കളഞ്ഞു,  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചാത്തപിക്കുന്നു
സ്വന്തം ലേഖകന്‍: പാര്‍ട്ടിയെ അടിമുടി ബാധിച്ച അഴിമതി നിയന്ത്രികാനായി നടപ്പില്‍ വരുത്തിയ കര്‍ശനമായ അഴിമതി വിരുദ്ധ നടപടികള്‍ പാര്‍ട്ടിയുടെ മാനം കളഞ്ഞതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കര്‍ശനമായ അഴിമതിവിരുദ്ധ നടപടികളുടെ ഫലമായി ഒട്ടേറെ മുതിര്‍ന്ന പാര്‍ട്ടിനേതാക്കളും സൈനിക ഓഫിസര്‍മാരും ശിക്ഷിക്കപ്പെടുകയോ സംശയത്തിന്റെ നിഴലിലാകുകയോ ചെയ്തിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാരും മറ്റും അഴിമതിക്കാരാണെന്ന് വന്നതോടെ ജനമധ്യത്തില്‍ സംഘടനയുടെ …
ഫിഫ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിക്കുന്നു, മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെ മൊഴി പുറത്തായി
ഫിഫ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിക്കുന്നു, മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെ മൊഴി പുറത്തായി
സ്വന്തം ലേഖകന്‍: തലവന്‍ സെപ് ബ്ലാറ്ററുടെ വിവാദ രാജിക്കു പിന്നാലെ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ. കത്തിനില്‍ക്കുന്ന അഴിമതി വിവാദത്തിലേക്ക് എണ്ണ പകര്‍ന്ന് മുന്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെ കുറ്റസമ്മത മൊഴി പുറത്തായി. ലോകകപ്പ് വേദികള്‍ അനുവദിച്ചതിന് പകരമായി താനും മറ്റ് കമ്മിറ്റി അംഗങ്ങളും കൈക്കൂലി കൈപ്പറ്റിയെന്നാണ് കമ്മിറ്റി അംഗം ചക് …
ഇന്ത്യയും അമേരിക്കയും 1,260 കോടിയുടെ കരാറുകളില്‍ ഒപ്പുവച്ചു, സമുദ്ര സുരക്ഷ, പ്രതിരോധ വിവര കൈമാറ്റം എന്നിവയില്‍ ധാരണ
ഇന്ത്യയും അമേരിക്കയും 1,260 കോടിയുടെ കരാറുകളില്‍ ഒപ്പുവച്ചു, സമുദ്ര സുരക്ഷ, പ്രതിരോധ വിവര കൈമാറ്റം എന്നിവയില്‍ ധാരണ
സ്വന്തം ലേഖകന്‍: ഇന്ത്യയും അമേരിക്കയും 1,260 കോടി രൂപയുടെ കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധ, രാജ്യ സുരക്ഷാ മേഖലകളില്‍ അടുത്ത പത്തു വര്‍ഷത്തേക്കാണ് കരാറുകള്‍. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ഡോ. ആഷ്ടണ്‍ കാര്‍ട്ടറുമാണ് കരാറില്‍ ഒപ്പുവച്ചത്. സമുദ്ര സുരക്ഷ, പ്രതിരോധ രംഗത്തെ വിവര കൈമാറ്റം എന്നിവക്കും ഇരു രാജ്യങ്ങളും തമ്മില്‍ …