സ്വന്തം ലേഖകൻ: യുഎഇയും ഒമാനും തമ്മില്‍ നയതന്ത്ര മേഖലയില്‍ അകലുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎഇയുമായുള്ള ഒരു വമ്പന്‍ കരാറില്‍ നിന്ന് ഒമാന്‍ പിന്‍മാറിയതാണ് ഇതിനുള്ള സൂചനകള്‍ നല്‍കുന്നത്. യുഎഇയിലെ ദമാക് ഇന്റര്‍നാഷണല്‍ കമ്പനിയും ഒമാനിലെ ടൂറിസം മേഖലയിലെ നിക്ഷേപ ശാഖയായ ഒമ്‌റാനും തമ്മിലുള്ള കരാറാണ് പിന്‍വലിച്ചിരിക്കുന്നത്. ഒമാനിലെ മുന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ മരണശേഷം ജനുവരിയില്‍ അധികാരത്തിലേറിയ ഹൈതം …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒമ്പത് മുതൽ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷ സ്വീകരിക്കുമെന്ന് ബഹ്റൈനിലെ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് മാർച്ച് മുതൽ നിർത്തിവെച്ചിരുന്നു. വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചതോടെ, സ്വകാര്യ തൊഴിൽ ദാതാക്കൾക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയും. കിരീടാവകാശിയും …
സ്വന്തം ലേഖകൻ: ഡിഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡി.എ.സി.എ) പ്രോഗാമനുസരിച്ച് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടം. ഇതിനുപുറമെ രണ്ടു വർഷത്തേക്ക് പുതുക്കി നൽകിയിരുന്നത് ഒരു വർഷമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ വ്യാഴായ്ചയാണ് വൈറ്റ് ഹൗസ് അധികൃതർ ഉത്തരവിറക്കിയത്. ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി കുടിയേറിയ …
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി റഷ്യ. ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ ജനങ്ങൾക്കായി ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി.ഓഗസ്റ്റ് പത്തിനോ അതിനുമുേമ്പാ വാക്സിൻ ലഭ്യമാക്കുമെന്ന് റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘സി.എൻ.എൻ’ റിപ്പോർട്ട് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ കണ്ടുപിടിക്കുന്നതിന് 20ലധികം ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വാക്സിൻ തയാറായതായി റഷ്യ പ്രഖ്യാപിച്ചത്. മോസ്കോ കേന്ദ്രമായ …
സ്വന്തം ലേഖകൻ: ദുബായ് എമിഗ്രേഷൻ വീണ്ടും സന്ദർശക വീസ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്ക് ഇന്നലെ(ബുധൻ) മുതൽ സന്ദർശക വീസ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമർ കേന്ദ്രങ്ങളും ട്രാവൽ ഏജൻസികളും വ്യക്തമാക്കി.കോവിഡിനെ തുടർന്ന് മാർച്ച് മുതൽ ദുബായ് സന്ദർശക വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. …
സ്വന്തം ലേഖകൻ: ലഹരിമരുന്ന്, തോക്കുകൾ എന്നിവ കള്ളക്കടത്ത് നടത്തിയ കേസുകളിൽ ഇംഗ്ലണ്ട് പൊലീസ് അന്വേഷിച്ചിരുന്ന സംഘത്തലവന്‍ ദുബായിൽ അറസ്റ്റിൽ. കോളിൻ ഗണ്‍ എന്ന കൊള്ള സംഘത്തെ നയിക്കുന്ന ക്രെയിഗ് മാർടിൻ മോറനാണ് അറസ്റ്റിലായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ ക്രെയിഗിനെ ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് ഇന്റർപോൾ ചുവപ്പു പട്ടികയിൽപ്പെടുത്തുകയും …
സ്വന്തം ലേഖകൻ: നടൻ അനിൽ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരൾ സംബന്ധമായ അസുഖം മൂലം ഈ മാസം 22ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്ന അനിൽ വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതൽ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 338 വിമാനങ്ങൾ. ഇതിൽ 112 വിമാനങ്ങൾ കേരളത്തിലേക്ക്. അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് 112 വിമാനങ്ങൾ സർവീസ് നടത്തുക. ഓഗസ്റ്റ് 1 മുതൽ 31 വരെ ഒരു മാസക്കാലത്തേക്കുള്ള പട്ടികയാണ് വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ ഇന്ത്യയിലേക്കുള്ള …
സ്വന്തം ലേഖകൻ: ഈജിപ്തിലെ പ്രശസ്ത ഡോക്ടറായ മുഹമ്മദ് മഷാലി (76) വിട പറഞ്ഞു. തന്റെ ഗ്രാമമായ ടാന്റയില്‍ പാവപ്പെട്ടവര്‍ക്കായി കുറഞ്ഞ നിരക്കില്‍ മെഡിക്കല്‍ ചികിത്സ നല്‍കിയിരുന്ന ഇദ്ദേഹം ഈജിപ്താകെ പ്രശസ്തനാണ്. സാധാരണ ഡോക്ടര്‍മാര്‍ ഈടാക്കുന്ന 40 ഈജിപ്ത്യന്‍ പൗണ്ടില്‍ നിന്നും കുറച്ച് 10 ഈജിപ്ത്യന്‍ പൗണ്ട് മാത്രമാണ് ഇദ്ദേഹം രോഗികളില്‍ നിന്നും ഈടാക്കിയിരുന്നത്. ചിലപ്പോള്‍ രോഗികള്‍ക്കു …
സ്വന്തം ലേഖകൻ: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസിന്റെ കയ്യില്‍ നിന്നും സി.ബി.ഐ കേസ് ഏറ്റെടുത്തു. കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടു. കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ശുപാര്‍ശ ചെയ്തിരുന്നു. മരണത്തില്‍ സ്വര്‍ണ്ണകള്ളകടത്ത് കേസിലെ പ്രതികളെ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ബാസാഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ …