1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നു, റിക്രൂട്ട്‌മെന്റിനായി പുതിയ കമ്പനി ഉടന്‍
കുവൈത്തില്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നു, റിക്രൂട്ട്‌മെന്റിനായി പുതിയ കമ്പനി ഉടന്‍
സ്വന്തം ലേഖകന്‍: കുവൈത്തില്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. റിക്രൂട്ട്‌മെന്റിനായി പുതിയ കമ്പനി ഉടന്‍ രൂപീകരികരിക്കാന്‍ പാര്‍ലമെന്റ് ധനകാര്യ സമിതിയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കമ്പനി രൂപീകരണ നീക്കത്തെ നേരത്തെ എതിര്‍ത്തിരുന്ന ചില സര്‍ക്കാര്‍ വകുപ്പുകള്‍ നിലപാട് മാറ്റിയതാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത് . നിലവിലുള്ള സംവിധാനങ്ങള്‍ ഒഴിവാക്കി റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ …
ഫുട്‌ബോള്‍ മത്സരത്തിനിടെ കലാപം, ഈജിപ്തില്‍ കൂട്ട വധശിക്ഷ
ഫുട്‌ബോള്‍ മത്സരത്തിനിടെ കലാപം, ഈജിപ്തില്‍ കൂട്ട വധശിക്ഷ
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലിലും കലാപത്തിലും 73 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഈജിത്പിലെ കോടതി 11 പേര്‍ക്ക് വധശിക്ഷ വിധിച്ചു. 2012 ന്‍ പോര്‍ട്ട് സൈദ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരത്തെ തുടര്‍ന്ന് സംഘര്‍ഷവും കലാപവുമുണ്ടായത്. 71 പേരെയാണ് ഫുട്‌ബോള്‍ കലാപവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയത്. ഇതിന്റെ വിചാരണക്കൊടുവില്‍ 11 പേര്‍ക്കാണ് വധ ശിക്ഷ പ്രഖ്യാപിച്ചത്. …
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചതിച്ചു, ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചതിച്ചു, ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചതിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ മൂലം പുറപ്പെടാതിരുന്നതാണ് നൂറ്റി അമ്പതോളം യാത്രക്കാരെ ഒരു ദിവസത്തോളം ദുബായ് വിമാനത്താവളത്തില്‍ വട്ടം ചുറ്റിച്ചത്. രക്ഷിതാക്കളുടെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി നാട്ടിലേക്കു തിരിച്ച മൂന്നു പേരും രണ്ടു ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് …
ജര്‍മനിയില്‍ 102 വയസ്സുള്ള മുത്തശ്ശിക്ക് ഡോക്ടറേറ്റ്, ഗവേഷണം നടത്തിയത് 1938 ല്‍
ജര്‍മനിയില്‍ 102 വയസ്സുള്ള മുത്തശ്ശിക്ക് ഡോക്ടറേറ്റ്, ഗവേഷണം നടത്തിയത് 1938 ല്‍
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ 102 വയസ്സുള്ള മുത്തശ്ശിക്ക് ഡോക്ടറേറ്റ്. എന്‍ബോര്‍ഗ് റാപ്പോര്‍ട്ട് എന്ന മുത്തശ്ശിക്കാണ് 1938 ല്‍ സമര്‍പ്പിച്ച ഗവേഷണത്തിനാണ് ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചത്. ഇതോടെ ജര്‍മനിയില്‍ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിയും എന്‍ബോര്‍ഗ് മുത്തശ്ശി സ്വന്തമാക്കി. തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് ഡിഫ്ത്തീരിയയെപ്പറ്റിയുള്ള ഗവേഷണപ്രബന്ധം എന്‍ബോര്‍ഗ് സര്‍വകലാശാലക്ക് സമര്‍പ്പിച്ചത്. പക്ഷേ, …
ഉത്തര്‍പ്രദേശില്‍ എംഎല്‍എക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മാധ്യമ പ്രവര്‍ത്തകനെ തീ കൊളുത്തി കൊന്നതായി ആരോപണം
ഉത്തര്‍പ്രദേശില്‍ എംഎല്‍എക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മാധ്യമ പ്രവര്‍ത്തകനെ തീ കൊളുത്തി കൊന്നതായി ആരോപണം
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ എംഎല്‍എക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മാധ്യമ പ്രവര്‍ത്തകനെ തീ കൊളുത്തി കൊന്നതായി ആരോപണം. സമാജ്!വാദി പാര്‍ട്ടി എംഎല്‍എ രാം മൂര്‍ത്തിക്കെതിരായ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തനെ തീ കൊളുത്തി കൊലപ്പെടുത്തിയതായാണ് സൂചന. ഷാജഹാന്‍പൂരിലെ മാധ്യമപ്രവര്‍ത്തകനായ ജഗേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 1 നാണ് സംഭവം നടന്നത്. ഗുരുതരമായ പൊള്ളലേറ്റ ജഗേന്ദ്ര കഴിഞ്ഞ …
റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കാന്‍ സാധ്യത
റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കാന്‍ സാധ്യത്. ഇത്തവണ മുസ്ലിം രാജ്യങ്ങളിലും ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലും റമദാന്‍ ആരംഭം ഒന്നിച്ചാവാന്‍ സാധ്യതയുണ്ടെന്നും ഗോളശാസ്ത്ര പ്രവചനത്തില്‍ പറയുന്നു. അറബ് ലോകത്ത് ശഅ്ബാന്‍ 30 പൂര്‍ത്തീകരിച്ച് ജൂണ്‍ 18 ന് വ്യാഴാഴ്ചയാണ് റമദാന്‍ ആരംഭിക്കുക എന്ന് അന്താരാഷ്ട്ര ഗോളശാസ്ത്ര കേന്ദ്രത്തിലെ …
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, ഡല്‍ഹിയില്‍ നിയമ മന്ത്രി അറസ്റ്റില്‍
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, ഡല്‍ഹിയില്‍ നിയമ മന്ത്രി അറസ്റ്റില്‍
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ ഡല്‍ഹിയില്‍ നിയമ മന്ത്രി ജിതേന്ദ്ര സിംഗ് തോമര്‍ അറസ്റ്റില്‍. ജിതേന്ദ്ര സിംഗ് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് കേസ്. ഇതു സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നിയമ നടപടി പുരോഗമിക്കവെയാണ് മന്ത്രി അറസ്റ്റിലായിരിക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അറസ്റ്റിന് അനുമതി നല്‍കിയതോടെ ഇന്നലെ രാത്രി …
തുര്‍ക്കിയില്‍ അനിശ്ചിതാവസ്ഥ, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആളില്ല
തുര്‍ക്കിയില്‍ അനിശ്ചിതാവസ്ഥ, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആളില്ല
സ്വന്തം ലേഖകന്‍: തുര്‍ക്കി തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍.ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഭരണ കക്ഷിയുമായി സഖ്യസര്‍ക്കാരുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. 13 വര്‍ഷം തുര്‍ക്കി ഒറ്റക്ക് ഭരിച്ച അക് പാര്‍ട്ടിക്ക് …
ഓരോ വീട്ടിലും മാഗി, നെസ്‌ലെ ഇന്ത്യയില്‍ പരസ്യത്തിനായി പൊടിച്ചത് 445 കോടി രൂപ
ഓരോ വീട്ടിലും മാഗി, നെസ്‌ലെ ഇന്ത്യയില്‍ പരസ്യത്തിനായി പൊടിച്ചത് 445 കോടി രൂപ
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് ഇന്ത്യയിലെ ഓരോ വീട്ടിലേയും തീന്മേശയിലെ സ്ഥിരം സാന്നിധ്യമാകാന്‍ നെസ്‌ലെ പൊടിച്ചത് 445 കോടി രൂപ. മാഗി നിര്‍മ്മാതാക്കളായ നെസ്‌ലെ കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 445 കോടി രൂപക്കാണ് പരസ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരണം നടത്തിയത്. പരസ്യം കൂടാതെ പ്രചരണ ക്യാമ്പയിനുകളും ഈ തുക ഉപയോഗിച്ച് സംഘടിപ്പിച്ചു. അതേസമയം, അജിനോമോട്ടയുടെ അംശം …
സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ ചാനലുകള്‍ പ്രതിസന്ധിയില്‍, സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം
സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ ചാനലുകള്‍ പ്രതിസന്ധിയില്‍, സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍: സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ ചാനലുകള്‍ പ്രതിസന്ധിയിലായി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷകള്‍ തള്ളിയത്. സണ്‍ ടിവിയുടെ ഉടമകളായ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ സഹോദരന്‍ കലാനിധി മാരനും മാരന്‍ സഹോദരന്മാര്‍ക്കുമെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങളും മന്ത്രാലയം വിലയിരുത്തി. സെക്യൂരിറ്റി …