സ്വന്തം ലേഖകന്‍: രാജ്യാന്തര ബഹിരാകാശ നിലയത്തിനു പകരം ചന്ദ്രനെ ബഹിരാകാശ നിലയമായി ഉപയോഗ്ഗിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ.) പദ്ധതിയിടുന്നു. ഫ്യൂച്ചര്‍ ഹെഡ്ഡായ പ്രഫ ജാന്‍ വോയ്‌നെറാണു പുതിയ പദ്ധതിയുടെ ഉപജ്ഞാതാവ്. 2024 ല്‍ ചന്ദ്രനില്‍ ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാണു നീക്കം. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സാങ്കേതിക തകരാറുകള്‍ പതിവായതാണു മാറ്റത്തിനു ഇ.എസ്.എ. പ്രേരിപ്പിക്കുന്നത്. …
സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ ഗര്‍ഭിണികളെ കൊല്ലുന്നവരെന്ന് നോര്‍ത്ത് കൊറിയയിലെ സ്‌കൂള്‍ പാഠ പുസ്തകം. അമേരിക്കക്കാര്‍ ക്രൂരന്മാരാണെന്നും സ്ത്രീകളോട് ക്രൂരത കാണിക്കുന്നവരാണെന്നുമാണ് നോര്‍ത്ത് കൊറിയയിലെ സ്‌കൂള്‍ കുട്ടികള്‍ ഉരുവിട്ടു പഠിക്കുന്നത്. ഗര്‍ഭിണികളെ കൊല്ലുകയാണ് അവരുടെ വിനോദം. അമേരിക്കന്‍ ഭീകരരുടെ കടന്നുകയറ്റം തടയാന്‍ ലോകത്തില്‍ ഒരു നേതാവിനേ കഴിഞ്ഞിട്ടുള്ളൂ. ഉത്തര കൊറിയന്‍ ഭരണാധികാരിയായിരുന്ന കിം ഉല്‍ സുങ്ങിന്. എന്നിങ്ങനെ …
സ്വന്തം ലേഖകന്‍: യുഎഇ, എമിറേറ്റുകളില്‍ രൂക്ഷമായ പൊടിപടലം മൂടിയതിനെ തുടര്‍ന്ന് ഗതാഗതവും മറ്റു പ്രവൃത്തികളും തടസപ്പെട്ടു. കുറച്ചു ദിവസങ്ങളായി പൊടി നിറഞ്ഞ കാലാവസ്ഥ തുടരുകയണ്. ദൂരക്കാഴ്ചക്ക് തടസമുണ്ടാക്കും വിധമാണ് പൊടിപടലങ്ങള്‍ ഉയരുന്നത്. ശക്തമായ ചൂട് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പൊടിപടലം പരക്കുന്നതെന്നാണ് സൂചന. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് പൊടിപടലമെന്നും ചക്രവാളത്തിനു തിരശ്ചീനമായ നിലയിലാണു ദൂരക്കാഴ്ച തടസ്സപ്പെടുന്നതെന്നും കാലാവസ്ഥാ …
സ്വന്തം ലേഖകന്‍: വേദികള്‍ അനുവദിച്ചതില്‍ അഴിമതി നടന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഖത്തറിനും റഷ്യക്കും ഫിഫ ലോകകപ്പ് വേദികള്‍ നഷ്ടമായേക്കുമെന്ന് സൂചന. 2018, 2022 ലോകകപ്പ് വേദികളാണ് യഥാക്രമം റഷ്യക്കും ഖത്തറിനും നഷ്ടപ്പെടുകയെന്ന് ഫിഫ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിഫയില്‍ വന്‍ അഴിമതി നടക്കുന്നതായുള്ള ആരോപണങ്ങള്‍ പുറത്തു വന്നതു മുതല്‍ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ബവേറിയയില്‍ രണ്ട് ദിവസമായി നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചു. യുക്രൈന്‍ പ്രശ്‌നത്തില്‍ സമാധാനം പുനഃസ്ഥാപിക്കും വരെ റഷ്യയുടെ മേലുള്ള ഉപരോധം തുടരാന്‍ ഉച്ചകോടി തീരുമാനിച്ചു. യുക്രൈനില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യക്ക് ശക്തമായ താക്കീത് എന്ന നിലയില്‍ ഉപരോധം തുടരാന്‍ തീരുമാനമെടുത്താണ് രണ്ട് ദിവസം നീണ്ട ജി …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പറേറ്ററി സിന്‍ഡ്രോം) രോഗം പടരുന്നു. തിങ്കളാഴ്ച ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഡീജിയോണ്‍ സ്വദേശിയായ എണ്‍പതുകാരനാണ് മരിച്ചത്. 23 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. 2,300 …
സ്വന്തം ലേഖകന്‍: തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്ക് ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ഡോഗന്‍സിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) ക്ക് ഭൂരിപക്ഷം നഷ്ടമായി. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം ?എകെപി നിലനിര്‍ത്തുകയും ചെയ്തു. 550 അംഗ സഭയില്‍ 259 …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റെസിഡന്‍സ് പെര്‍മിറ്റ് (ആര്‍.പി.) പതിക്കുന്നത് ഒഴിവാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇനിമുതല്‍ പ്രവാസികള്‍ക്ക് പുതിയ രീതിയിലുള്ള റെസിഡന്‍സി കാര്‍ഡായിരിക്കും ലഭിക്കുക. പ്രവാസികള്‍ക്കായി സ്റ്റിക്കര്‍ ഫ്രീ റെസിഡന്‍സി പെര്‍മിറ്റ് സംവിധാനം നടപ്പാക്കും. ആര്‍.പി. പുതുക്കുമ്പോഴും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യില്ല. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ റെസിഡന്‍സി കാര്‍ഡ് പ്രാബല്യത്തില്‍ …
സ്വന്തം ലേഖകന്‍: സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് രംഗത്ത്. സൂര്യനമസ്‌കാരം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ യോഗ മുസ്ലിം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നുമാണ് ലോ ബോര്‍ഡിന്റെ നിലപാട്. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ സ്‌കൂളുകളില്‍ യോഗ പ്രചാരണ പരിപാടികള്‍ സജീവമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് മുസ്ലിം ലോ …
സ്വന്തം ലേഖകന്‍: പലസ്തീനിലെ ഹമാസ് ഭീകര സംഘടന അല്ലെന്ന് ഈജിപ്ഷ്യന്‍ കോടതി വിധി. പലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് ഭീകര സംഘടനയാണെന്ന് പ്രഖ്യാപിച്ച ഈജിപ്തിലെ കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി റദ്ദാക്കുകയും ചെയ്തു. ഈജിപ്തിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഹമാസ് തുരങ്കങ്ങള്‍ നിര്‍മിച്ചുവെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ കീഴ്‌കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഫിബ്രവരിയില്‍ സംഘടനയെ ഭീകരസംഘമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് വിധിക്കെതിരെ …