1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, പ്രശ്‌നം അധികാര തര്‍ക്കമെന്ന് സൂചന
കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, പ്രശ്‌നം അധികാര തര്‍ക്കമെന്ന് സൂചന
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള വെടിവപ്പിലേക്ക് നയിച്ച പ്രശ്‌നം അധികാര തര്‍ക്കമെന്ന് സൂചന. സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും തമ്മിലുള്ള അധികാര വടംവലിയാണ് വെടിവെപ്പിലേക്കും ഒരു സിഐഎസ്എഫ് ജവാന്റെ മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന ഈ തര്‍ക്കം കേന്ദ്ര ആഭ്യന്തര, വ്യോമയാന മന്ത്രാലയം നിസാരമായി തള്ളിക്കളയുകയായിരുന്നെന്നും ആരോപണമുണ്ട്. …
ഗള്‍ഫ് രാജ്യങ്ങളില്‍ റോമിംഗ് നിരക്ക് വെട്ടിക്കുറക്കാന്‍ ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി
ഗള്‍ഫ് രാജ്യങ്ങളില്‍ റോമിംഗ് നിരക്ക് വെട്ടിക്കുറക്കാന്‍ ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ മൊബൈല്‍ റോമിംഗ് നിരക്ക് കുറക്കാന്‍ ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ദോഹയില്‍ നടക്കുന്ന ജിസിസി വാര്‍ത്താ വിനിമയ മന്ത്രിമാരുടെ യോഗത്തിലാണ് റോമിംഗ് നിരക്ക് കുറക്കാനുള്ള തീരുമാനമെടുത്തത്. ഗള്‍ഫ് മേഖലയില്‍ നിരന്തരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് ഈ തീരുമാനം. ഖത്തര്‍ ടെലി കമ്യൂണിക്കേഷന്‍ മന്ത്രി ഹസ്സ സുല്‍ത്താന്‍ അല്‍ജബറിന്റെ …
കോപ്പ അമേരിക്ക, ഉദ്ഘാടന മത്സരത്തില്‍ ചിലി ഇക്വഡോറിനെ തകര്‍ത്തു വിട്ടു
കോപ്പ അമേരിക്ക, ഉദ്ഘാടന മത്സരത്തില്‍ ചിലി ഇക്വഡോറിനെ തകര്‍ത്തു വിട്ടു
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ചിലി ഇക്വഡോറിനെ തകര്‍ത്തു വിട്ടു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചിലിയുടെ വിജയം. അല്‍ട്ടൂറോ വിദാല്‍, വര്‍ഗാസ് എന്നിവരാണ് ചിലിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്നതില്‍ പരസ്പരം മത്സരിച്ച കളിയിലുടനീളം ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളാണ് ഇരു ടീമുകളും നഷ്ടപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും …
പെണ്‍കുട്ടികളുടെ കൂടെ ജോലി ചെയ്യാനില്ല. നോബേല്‍ ജേതാവ് യൂണിവേഴ്‌സിറ്റി പദവി ഉപേക്ഷിച്ചു
പെണ്‍കുട്ടികളുടെ കൂടെ ജോലി ചെയ്യാനില്ല. നോബേല്‍ ജേതാവ് യൂണിവേഴ്‌സിറ്റി പദവി ഉപേക്ഷിച്ചു
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളുടെ കൂടെ ജോലി ചെയ്യാനില്ല എന്ന ന്യായം പറഞ്ഞ് നോബേല്‍ ജേതാവ് യൂണിവേഴ്‌സിറ്റി പദവി ഉപേക്ഷിച്ചു. ടിം ഹണ്ട് എന്ന ബയോകെമിസ്റ്റാണ് യൂണിവേഴ്‌സിറ്റി കൊളേജ് ഓഫ് ലണ്ടനിലെ സ്ഥാനം രാജിവച്ചത്. ജോലി സ്ഥലത്തെ പെണ്‍കുട്ടികളുടെ സാന്നിധ്യം ശാസ്ത്രജ്ഞരെ കുഴപ്പത്തിലാക്കുമെന്ന ടിമ്മിന്റെ പ്രസ്താവന നേരത്തെ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ജോലിസ്ഥലത്തെ പെണ്‍കുട്ടികളുടെ സാന്നിധ്യം മൂന്ന് …
അമര്‍ ഹേ, 15 വര്‍ഷത്തിനു ശേഷം സംവിധായകനായി കമല്‍ഹാസന്‍ ബോളിവുഡിലേക്ക്, കൂട്ടിനു മോഹന്‍ലാലും
അമര്‍ ഹേ, 15 വര്‍ഷത്തിനു ശേഷം സംവിധായകനായി കമല്‍ഹാസന്‍ ബോളിവുഡിലേക്ക്, കൂട്ടിനു മോഹന്‍ലാലും
സ്വന്തം ലേഖകന്‍: 15 വര്‍ഷത്തിനു ശേഷം സംവിധായകനായി കമല്‍ഹാസന്‍ ബോളിവുഡിലേക്ക് മടങ്ങുകയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായി കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അമര്‍ ഹേയിലൂടെയാണ് കമലിന്റെ മടക്കം. ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും അഭിനയിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഉന്നൈ പോല്‍ ഒരുവന്‍ എന്ന ചിത്രത്തിനു ശേഷം കമല്‍ഹാസനും മോഹന്‍ലാലും ഒന്നിക്കുന്ന …
ഫിഫ ആസ്ഥാനത്ത് റെയ്ഡ്, രഹസ്യ രേഖകള്‍ പിടിച്ചെടുത്തതായി സൂചന
ഫിഫ ആസ്ഥാനത്ത് റെയ്ഡ്, രഹസ്യ രേഖകള്‍ പിടിച്ചെടുത്തതായി സൂചന
സ്വന്തം ലേഖകന്‍: ഫിഫ ആസ്ഥാനത്ത് റെയ്ഡ്. സ്വിസ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രഹസ്യ രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുമായി ബന്ധപ്പെട്ട രേഖകളടക്കം പിടിച്ചെടുത്തവയിലുണ്ട്. ഇതോടെ 2026 ലോകകപ്പിനായുള്ള ലേല നടപടികളും ഫിഫ നിര്‍ത്തിവച്ചു. 2018 ലെയും 2022 ലെയും ലോകകപ്പ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സ്വിസ് …
15 മത്തെ വയസില്‍ ചെയ്ത കുറ്റത്തിന് 23 വര്‍ഷത്തിനു ശേഷം ക്രിസ്ത്യന്‍ മത വിശ്വാസിയെ തൂക്കിക്കൊന്നു, പാക്കിസ്ഥാനില്‍ പ്രതിഷേധം പടരുന്നു
15 മത്തെ വയസില്‍ ചെയ്ത കുറ്റത്തിന് 23 വര്‍ഷത്തിനു ശേഷം ക്രിസ്ത്യന്‍ മത വിശ്വാസിയെ തൂക്കിക്കൊന്നു, പാക്കിസ്ഥാനില്‍ പ്രതിഷേധം പടരുന്നു
സ്വന്തം ലേഖകന്‍: പതിനഞ്ചാം വയസില്‍ ചെയ്ത കുറ്റത്തിന് 23 വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനെ തൂക്കിക്കൊന്നു. പാകിസ്താനിലാണ് സംഭവം. ക്രിസ്തു മത വിശ്വാസിയായ യുവാവിന് പുതുതായി വന്ന നിയമ പ്രകാരമുള്ള നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് രാജ്യത്ത് പ്രതിഷേധം പടരുകയാണ്. സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ ക്രിസ്തു മത …
4,470 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി, നടപടി വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം
4,470 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി, നടപടി വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം
സ്വന്തം ലേഖകന്‍: 4,470 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ല്‍കുന്ന സര്‍ക്കാരിതര സംഘടനകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ലൈസന്‍സാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. ഉന്നത സര്‍വകലാശാലകള്‍, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എന്‍.ജി.ഒ കളാണ് …
കരിപ്പൂര്‍ വിമാനത്താവളം തുറന്നു, സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തുടങ്ങി, 15 പേര്‍ക്കെതിരെ കേസ്
കരിപ്പൂര്‍ വിമാനത്താവളം തുറന്നു, സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തുടങ്ങി, 15 പേര്‍ക്കെതിരെ കേസ്
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളം വീണ്ടും തുറന്നിട്ടുണ്ട്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് 15 പേര്‍ക്കെതിരെ കേസെടുത്തു. വെടിവപ്പില്‍ കൊല്ലപ്പെട്ട ജയ്പാല്‍ യാദവിന്റെ മൃതദേഹം കോഴിക്കോട് മെ!ഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യോമഗതാഗതം പുനസ്ഥാപിച്ചതോടെ ദമാമില്‍ നിന്നുവരുന്ന …
നികുതി വെട്ടിപ്പു കേസില്‍ മെസിക്ക് വിചാരണ, അപ്പീല്‍ കോടതി തള്ളി
നികുതി വെട്ടിപ്പു കേസില്‍ മെസിക്ക് വിചാരണ, അപ്പീല്‍ കോടതി തള്ളി
സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് വിചാരണ. മെസിയുടെ അപ്പീല്‍ ബാഴ്‌സലോണ ഹൈക്കോടതി തള്ളിയതോടെയാണ് മെസിക്ക് വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ സ്‌പെയിനിലെ നിയമപ്രകാരം മെസിക്ക് ആറുവര്‍ഷം വരെ തടവില്‍ കിടക്കേണ്ടി വരും. കേസില്‍ വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഗാവ കോടതി ഉത്തരവിട്ടിരുന്നു. …