സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയെന്ന വാര്‍ത്ത മ്യാന്‍മര്‍ സൈന്യം നിഷേധിച്ചു. അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മ്യാന്‍മാര്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞതായാണ് സൂചന. ഈ മാസം നാലിന് മണിപ്പൂരിലെ ചണ്ഡലില്‍ തീവ്രവാദി ആക്രമണത്തില്‍ 15 ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ …
സ്വന്തം ലേഖകന്‍: കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാന്‍ മാര്‍പാപ്പയുടെ നീതിന്യായ കോടതി വരുന്നു. ലൈംഗിക ചൂഷണം വര്‍ദ്ധിക്കുകയും അത് നടത്തുന്ന പുരോഹിതരെ നിയന്ത്രിക്കാന്‍ ബിഷപ്പുമാര്‍ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീതിന്യായ കോടതി രൂപീകരിക്കുന്നത്. രൂപതകളുടെ കീഴിലുണ്ടാകുന്ന പരാതികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇനി ബിഷപ്പുമാര്‍ക്കാവും. ലൈംഗിക ചൂഷണത്തില്‍ പങ്കുണ്ടായാലും ഇല്ലെങ്കിലും തന്റെ ഉത്തരവാദിത്വത്തിലുള്ള …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ കണ്ടക ശനിയാണെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി അണികള്‍. കൊണ്ടേ പോകൂ എന്ന വാശിയിലാണ് ഓരോ ദിവസവും ഓരോ വിവാദങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടുന്നത്. വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ ഡല്‍ഹി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന ജിതേന്ദര്‍ സിങ് തോമര്‍ രാജിവച്ചതിന് തൊട്ടുപിന്നാലെ ആദ്യ എഎപി …
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് സാന്‍ സൂ ചി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തി. മ്യാന്‍മറിലെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയുടെ നേതാവായ സൂ ചിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈന സന്ദര്‍ശിക്കാനായി ക്ഷണിച്ചത്. 21 വര്‍ഷം മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന്റെ തടവിലായിരുന്ന സൂ ചി 2010 ല്‍ മോചിതയായശേഷം നടത്തുന്ന ആദ്യ ചൈനാ …
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാരും വിമാനത്താവള ജീവനക്കാരും തമ്മില്‍ വെടിവെപ്പ്. ഇരുവിഭാഗനവും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് ഒടുവിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.
എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ എക്‌സ് റേ മെഷീനിലാണ് തിരകള്‍ കണ്ടെത്തിയത്. ഉപയോഗിക്കാത്ത തിരകളാണ് ഇവയെന്ന് പരിശോധനയില്‍ കണ്ടെത്തി. എന്തിനാണ് വെടിയുണ്ട കൊണ്ടു നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് സൗദി വ്യവസായികള്‍ നല്‍കിയത്.
സ്വന്തം ലേഖകന്‍: അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളില്‍ നടത്തുന്ന പരിപാടികളില്‍ നിന്ന് സൂര്യ നമസ്‌കാരം ഒഴിവാക്കി. യോഗയില്‍ നിര്‍ബന്ധമായി സൂര്യ നമസ്‌കാരം ഉള്‍പ്പെടുത്തിയതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സൂര്യ നമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ യോഗ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ …
സ്വന്തം ലേഖകന്‍: ബാങ്കിംഗ് രംഗത്തെ വമ്പന്‍മാരായ എച്ച്എസ്ബിസി വമ്പന്‍ അഴിച്ചു പണികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള 25,000 ജീവനക്കരെ പിരിച്ചു വിടും. ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ ജീവനക്കാരെയാണ് ആദ്യ ഘട്ടത്തില്‍ പിരിച്ചു വിടുക. കൂടാതെ ബാങ്കിന്റെ ലണ്ടനിലെ ആസ്ഥാനം ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അഴിച്ചു പണിയിലൂടെ രണ്ട് വര്‍ഷം കൊണ്ട് വാര്‍ഷിക ചെലവിനത്തില്‍ …
സ്വന്തം ലേഖകന്‍: അശോഭ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെ ഒമാന്‍ സര്‍ക്കാര്‍ രാജ്യത്ത് അതി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട അശോഭ ചുഴലിക്കാറ്റ് അതിവേഗത്തില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തുടര്‍ന്ന് 24 മണിക്കൂറും സജ്ജരായിരിക്കാന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അശോഭാ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തിലേക്ക് സ്വവര്‍ഗ പ്രണയികളുടെ പ്രവേശനത്തിന് വഴി തെളിയുന്നു. സ്വവര്‍ഗ പ്രണയികള്‍ക്ക് സൈന്യത്തിലുള്ള വിലക്ക് എടുത്തു കളയാന്‍ ഒബാമ സര്‍ക്കാര്‍ തയ്യാറാകുന്നതായാണ് സൂചന. ചൊവ്വാഴ്ച! സ്വവര്‍ഗ പ്രണയികള്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറാണ് ഇതു സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പെന്റഗണ്‍ അതിന്റെ ഈക്വല്‍ ഓപര്‍ച്യൂണിറ്റി …