1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ സർക്കാർ മേഖലയിലെ 50% കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം
കുവൈത്തിൽ സർക്കാർ മേഖലയിലെ 50% കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം
സ്വന്തം ലേഖകൻ: വിവിധ സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ പകുതി പേരെ മൂന്നുമാസത്തിനകം പിരിച്ചുവിടാൻ നീക്കമെന്ന്​ റിപ്പോർട്ട്​. സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്​ നടപടി. നിരവധി തൊഴിലാളികൾക്ക്​ ഇതിനകം പിരിച്ചുവിടൽ നോട്ടീസ്​ നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സാങ്കേതികമേഖലയിൽ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ്​ പിരിച്ചുവിടുക. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ നേരിട്ട്​ …
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം; വെള്ളിശില പാകി പ്രധാനമന്ത്രി
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം; വെള്ളിശില പാകി പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: അയോധ്യയിൽ ‘രാം ലല്ല’ ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് ശിലാന്യാസം നടത്തിയത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് …
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കി യുഎഇ; ഇളവ് ലഭിക്കുക ഈ വിഭാഗങ്ങൾക്ക്
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കി യുഎഇ; ഇളവ് ലഭിക്കുക ഈ വിഭാഗങ്ങൾക്ക്
സ്വന്തം ലേഖകൻ: ണ്ടു വയസ്സിന് മുകളിലുള്ള കുട്ടികളെ വീടിനു വെളിയിൽ കൊണ്ടുപോകുമ്പോൾ മാസ്ക് ധരിപ്പിക്കണമെന്ന് നിർദ്ദേശം. എന്നാൽ ശ്വാസകൊശ പ്രശ്നവും മറ്റ് മാരക രോഗങ്ങളുമുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല. തനിയെ മാസ്ക് മാറ്റിക്കളയാൻ ശേഷിയില്ലാത്ത കുഞ്ഞുങ്ങളെയും ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎഇ സർക്കാർ വക്താവ് ഡോ.ഒമർ അൽ ഹമ്മാദി വ്യക്തമാക്കി. കൊവിഡിൽ നിന്നും കുട്ടികളും സുരക്ഷിതരല്ല. കുട്ടികളിൽ വൈറസ് …
കുവൈത്തിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് പ്രത്യേക പാക്കേജുമായി ട്രാവല്‍ ഏജന്‍സികൾ
കുവൈത്തിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് പ്രത്യേക പാക്കേജുമായി ട്രാവല്‍ ഏജന്‍സികൾ
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ട്രാവല്‍ ഏജന്‍സികള്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ട്രാന്‍സിറ്റ് യാത്രയില്‍ 14 ദിവസത്തെ താമസം ഉള്‍പ്പെടെയുള്ള യാത്രാ പാക്കേജുകളാണ് ട്രാവല്‍ ഏജന്‍സികള്‍ ഓഫര്‍ ചെയ്യുന്നത്. പ്രവേശന വിലക്കുള്ള രാജ്യത്ത് നിന്നും വിലക്ക് ഇല്ലാത്ത രാജ്യത്തേക്ക് പോവുകയും 14 ദിവസം അവിടെ താമസിച്ച ശേഷം …
യുഎഇയുടെ കൊ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാകാൻ മ​ല​യാ​ളി​കളായ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
യുഎഇയുടെ കൊ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാകാൻ  മ​ല​യാ​ളി​കളായ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
സ്വന്തം ലേഖകൻ: അബുദാബിയിൽ നടക്കുന്ന കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ മലയാളി നഴ്സുമാരടക്കം കൂടുതൽ പേർ മുന്നോട്ടുവന്നു. വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും അടക്കമുള്ളവരാണ് യുഎഇയിൽ പുരോഗമിക്കുന്ന സുപ്രധാന പരീക്ഷണത്തിന്റെ ഭാഗമാകാൻ സ്വമേധയാ രംഗത്തെത്തിയത്. യുഎഇയിലെ പ്ര​മു​ഖ ആ​രോ​ഗ്യ ഗ്രൂ​പ്പാ​യ വി.​പി.​എ​സ്​ ഹെ​ൽ​ത്ത്കെ​യ​റി​നു കീ​ഴി​ലു​ള്ള ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​കരാണ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ …
കുവൈത്ത്: 72 മണിക്കൂർ സാധുതയുള്ള പിസി‌ആർ റിപ്പോർട്ടും 14 ദിവസം ഹോം ക്വാറന്റീനും
കുവൈത്ത്: 72 മണിക്കൂർ സാധുതയുള്ള പിസി‌ആർ റിപ്പോർട്ടും 14 ദിവസം ഹോം ക്വാറന്റീനും
സ്വന്തം ലേഖകൻ: ആരോഗ്യ സുരക്ഷയ്ക്കായി സർക്കാർ പ്രഖ്യാപിച്ച നടപടികളുമായി സഹകരിക്കണമെന്ന് മന്ത്രിസഭായോഗം പൊതുസമൂഹത്തോട് അഭ്യർഥിച്ചു. വിദേശത്ത് പോകുന്ന സ്വദേശികൾ പകർച്ചവ്യാധി, അപകടങ്ങൾ എന്നിവ മുൻ‌നിർത്തി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭ്യർഥിച്ചു. വിദേശത്ത് നിന്നെത്തുന്ന സ്വദേശികളും വിദേശികളും 72 മണിക്കൂർ …
സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്; 1021 പേർക്ക് രോഗമുക്തി; രാജ്യത്ത് ഒറ്റ ദിവസം 52050 രോഗികള്‍
സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്; 1021 പേർക്ക് രോഗമുക്തി; രാജ്യത്ത് ഒറ്റ ദിവസം 52050 രോഗികള്‍
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കന്നവരുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ. സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതപ്പോൾ 1021 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 242 …
“ഈറ്റ് ഔട്ട് ടു ഹെൽപ്പ് ഔട്ട്” പദ്ധതിയുമായി ബ്രിട്ടൻ; പുറത്ത് നിന്ന് ഭക്ഷണം കഴിച്ച ബില്ലിന്റെ 50% സർക്കാർ നൽകും
“ഈറ്റ് ഔട്ട് ടു ഹെൽപ്പ് ഔട്ട്” പദ്ധതിയുമായി ബ്രിട്ടൻ; പുറത്ത് നിന്ന് ഭക്ഷണം കഴിച്ച ബില്ലിന്റെ 50% സർക്കാർ നൽകും
സ്വന്തം ലേഖകൻ: തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന എല്ലാവരുടെയും 50 ശതമാനം ബില്ല് സർക്കാർ നൽകുന്ന പുതിയ പദ്ധതിക്ക് ബ്രിട്ടനിൽ തുടക്കം. കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും പരമാവധി പത്തു പൗണ്ടിന്റെ ഇളവ് ലഭിക്കും വിധമുള്ള സർക്കാരിന്റെ പുതിയ ‘’ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട്’’ പ്രോഗ്രാം ഹോട്ടൽ, പബ്ബ് വിപണികളെ ഉണർത്തും. …
യുഎസിൽ കൊവിഡ് കൊടുങ്കാറ്റിൽ തകർന്ന് കുടുംബങ്ങളുടെ ബജറ്റ്; എല്ലാ പ്രതീക്ഷയും തൊഴിലില്ലായ്മ വേതനത്തിൽ
യുഎസിൽ കൊവിഡ് കൊടുങ്കാറ്റിൽ തകർന്ന് കുടുംബങ്ങളുടെ ബജറ്റ്; എല്ലാ പ്രതീക്ഷയും തൊഴിലില്ലായ്മ വേതനത്തിൽ
സ്വന്തം ലേഖകൻ: കൊവിഡ് കൊടുങ്കാറ്റിൽ കീറിപ്പറിഞ്ഞ് യുഎസിലെ കുടുംബങ്ങളുടെ ബജറ്റ്. ട്രം‌പ് തൊഴിലില്ലായ്മ വേതനം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. എന്നാല്‍, ഇക്കാര്യത്തിൽ ഭരണകൂടവും പ്രതിപക്ഷവും രണ്ടു തട്ടിലാണ്. ഡെമോക്രാറ്റുകള്‍ 3 ട്രില്യണ്‍ ഡോളര്‍ ദുരിതാശ്വാസ സഹായം വേണമെന്ന നിലപാടെടുക്കുമ്പോൾ റിപ്പബ്ലിക്കന്‍മാര്‍ ഒരു ട്രില്യണ്‍ ഡോളര്‍ പാക്കേജാണ് നിര്‍ദ്ദേശിക്കുന്നത്. ആഴ്ചയില്‍ 600 ഡോളര്‍ തൊഴിലില്ലായ്മ സഹായധനം പുനഃസ്ഥാപിച്ച് …
യുഎഇ സന്ദർശക വീസക്കാരുടെ യാത്രാ ചട്ടങ്ങളിൽ അവ്യക്ത; നിലവിൽ ജോലി തേടി വരാൻ കഴിയില്ല
യുഎഇ സന്ദർശക വീസക്കാരുടെ യാത്രാ ചട്ടങ്ങളിൽ അവ്യക്ത; നിലവിൽ ജോലി തേടി വരാൻ കഴിയില്ല
സ്വന്തം ലേഖകൻ: നിലവില്‍ സന്ദര്‍ശക വീസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വീസക്കാരുടെ യാത്രാചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദര്‍ശക വീസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വീസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ …