1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മിശ്ര വിവാഹ വിരുദ്ധ പരാമര്‍ശം, ഇടുക്കി രൂപത മാപ്പു പറഞ്ഞു
മിശ്ര വിവാഹ വിരുദ്ധ പരാമര്‍ശം, ഇടുക്കി രൂപത മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: മിശ്ര വിവാഹ വിരുദ്ധ പരാമര്‍ശം വിവാദമായതോടെ ഇടുക്കി രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മാപ്പു പറഞ്ഞു. കാഞ്ഞിരപ്പിള്ളി രൂപതയുടെ പാസ്റ്റര്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ വിശ്വാസികളോട് ഇടുക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ മിശ്ര വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. ഇടുക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ മിശ്ര വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം ദുരുദ്ദേശപരം ആയിരുന്നില്ലെന്ന് ഇടുക്കി രൂപത പത്രക്കുറിപ്പിലൂടെ …
സ്വീഡിഷ് രാജകുമാരന്‍ കാള്‍ ഫിലിപ്പ് വിവാഹിതനായി, സാക്ഷ്യം വഹിക്കാന്‍ ലോകത്തിലെ പ്രമുഖ രാജ കുടുംബാംഗങ്ങള്‍
സ്വീഡിഷ് രാജകുമാരന്‍ കാള്‍ ഫിലിപ്പ് വിവാഹിതനായി, സാക്ഷ്യം വഹിക്കാന്‍ ലോകത്തിലെ പ്രമുഖ രാജ കുടുംബാംഗങ്ങള്‍
സ്വന്തം ലേഖകന്‍: സ്വീഡിഷ് രാജകുമാരന്‍ കാള്‍ ഫിലിപ്പ് വിവാഹിതനായി. രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത് ലോകത്തിലെ പ്രമുഖ രാജ കുടുംബങ്ങളിലെ അംഗങ്ങള്‍. സ്വീഡിഷ് രാജസിംഹാസത്തിന്റെ മൂന്നാമത്തെ അവകാശിയാണ് വിവാഹിതനായ കാള്‍ രാജകുമാരന്‍. സ്റ്റോക്കോം രാജകൊട്ടാരത്തിലെ ചാപ്പലിലായിരുന്നു കാള്‍ ഫിലിപ് രാജകുമാരന്റെയും സോഫിയ ഹെല്‍ക്വിസ്റ്റിന്റെയും വിവാഹം. രാജകുടുംബത്തില്‍ നിന്നല്ലാതെ സാധാരണക്കാര്‍ക്കിടയില്‍ നിന്ന് വരനെ കണ്ടെത്തിയ സ്വന്തം …
വെള്ളമടിച്ചാല്‍ ഓടുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പ്രൊഫസറും കുട്ടികളും
വെള്ളമടിച്ചാല്‍ ഓടുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പ്രൊഫസറും കുട്ടികളും
സ്വന്തം ലേഖകന്‍: വെള്ളമടിച്ചാല്‍ ഓടുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പ്രൊഫസറും കുട്ടികളും ശ്രദ്ധേയരാകുന്നു. വെള്ളത്തുള്ളികളില്‍നിന്ന് ഊര്‍ജം സ്വീകരിച്ചാണ് കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുക. യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ അസി. പ്രഫസര്‍ മനു പ്രകാശും ശിഷ്യരുമാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. നിലവില്‍ സാധാരണ കംപ്യൂട്ടറുകളുടെ അതേ പ്രവര്‍ത്തന മികവ് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ഭാവിയില്‍ അതിനൊപ്പമെത്തുമെന്നാണു ഗവേഷകരുടെ വാദം. …
അമിത നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് സൗജന്യ സേവനവുമായി ഓസ്ട്രിയയിലെ വേശ്യാലയ നടത്തിപ്പുകാര്‍
അമിത നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് സൗജന്യ സേവനവുമായി ഓസ്ട്രിയയിലെ വേശ്യാലയ നടത്തിപ്പുകാര്‍
സ്വന്തം ലേഖകന്‍: അമിത നികുതി ചുമത്തിയ സര്‍ക്കാരിനെതിരെ വ്യതസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രിയയിലെ വേശ്യാലയ നടത്തിപ്പുകാര്‍. ഇടപാടികാര്‍ക്ക് സൗജന്യ സേവനം നല്‍കിയാണ് വേശ്യാലയ നടത്തിപ്പുകാരുടെ പ്രതിഷേധം. സാല്‍സ്ബര്‍ഗിലെ വന്‍കിട വേശ്യാലയമാണ് അമിത നികുതിക്കെതിരെ സൗജന്യ സേവനമെന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. ഇടപാടുകാര്‍ക്ക് പ്രവേശനവും മദ്യവും ലൈംഗിക സേവനവും സൗജന്യമാണെന്ന അറിയിപ്പിനെത്തുടര്‍ന്ന് വേശ്യാലയത്തിനു മുന്നില്‍ ഉന്തും തള്ളും തുടങ്ങിയതായാണ് …
കോപ്പ അമേരിക്ക, ബ്രസീലിനെ പെറു വിറപ്പിച്ചു വിട്ടു
കോപ്പ അമേരിക്ക, ബ്രസീലിനെ പെറു വിറപ്പിച്ചു വിട്ടു
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന് പെറുവിന്റെ വക ഔദാര്യ ജയം. പെറുവിനെതിരെ ഒരു ഗോള്‍ വ്യത്യാസത്തില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ബ്രസീല്‍. ലോകകപ്പിലെ തോല്‍വിക്ക് ശേഷം മറ്റൊരു നാണക്കേടുലേക്കെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ബ്രസീലിന്റെ കളി. കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി പെറു ബ്രസീലിനെ ഞെട്ടിച്ചു. ക്രിസ്റ്റ്യാന്‍ കൂവയാണ് ഗോള്‍ നേടിയത്. ഡേവിഡ് …
ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ഇനി മുതല്‍ മലയാളത്തില്‍ എഴുതാം
ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ഇനി മുതല്‍ മലയാളത്തില്‍ എഴുതാം
സ്വന്തം ലേഖകന്‍: ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ഇനി മുതല്‍ മലയാളത്തില്‍ എഴുതാം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ക്ലാസുകളും പരീക്ഷയും മലയാളത്തില്‍കൂടി ലഭ്യമാക്കാന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) തീരുമാനിച്ചു. സെപ്റ്റംബര്‍ മുതലാണ് മലയാളം ലഭ്യമാവുക. മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളാണ് ആര്‍ടിഎ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകളും പത്താന്‍ ഭാഷയായ പഷ്‌തോയിലും …
ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്
ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്
സ്വന്തം ലേഖകന്‍: ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങളാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്. ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങള്‍ തന്നെയാണന്നത് സംശയമില്ലാത്ത കാര്യമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ് വ്യക്തമാക്കിയത്. ഇതിലാര്‍ക്കും സംശയം വേണ്ട. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദു രാഷ്ട്രമാണെന്നും ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്നും ആരും മറക്കരുതെന്നും ഭാഗവത് പറഞ്ഞു. മധുരയില്‍ …
പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും, ഇന്ത്യയെ പേരെടുത്തു പറയാതെ പാക് സൈനിക മേധാവിയുടെ താക്കീത്
പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും, ഇന്ത്യയെ പേരെടുത്തു പറയാതെ പാക് സൈനിക മേധാവിയുടെ താക്കീത്
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തക്ക തിരിച്ചടി നല്‍കുമെന്ന് പാക് സൈനിക മേധാവി റഹീല്‍ ഷരീഫ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ പേരെടുത്തു പറയാതെ നടത്തിയ താക്കീതില്‍ ഷരീഫ് ഉന്നം വച്ചത് അയല്‍ക്കാരെ തന്നെയാണ്. മറ്റു രാജ്യങ്ങളുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അത് പക്ഷേ തങ്ങളുടെ ദേശീയതയേയും രാജ്യതാത്പര്യത്തെയും പരമാധികാരത്തേയും അടിയറവ് വെച്ചുകൊണ്ടാകില്ലെന്നും സൈനിക മേധാവി …
തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി
തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി
സ്വന്തം ലേഖകന്‍: തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി. പുതിയ ചിത്രമായ പ്രേമത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിവിന്‍ അടുത്ത സൂപ്പര്‍സ്റ്റാറാണെന്നും മോഹന്‍ലാലാണെന്നുമുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ നൂറ് സിനിമകള്‍ ചെയ്താലും ലാലേട്ടന്റെ നിഴലിന്റെ അടുത്ത് പോലും എത്തില്ലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ …
സൗദി എയര്‍ലൈന്‍സ് ചിറകു വിരിക്കുന്നു, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍
സൗദി എയര്‍ലൈന്‍സ് ചിറകു വിരിക്കുന്നു, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍
സ്വന്തം ലേഖകന്‍: ചിറകു വിരിച്ച് കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ ഒരുങ്ങുകയാണ് സൗദി എയര്‍ലൈന്‍സ്. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പരിഗണിച്ച് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിമാന കമ്പനി. വ്യോമയാന മേഖലയില്‍ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് നിലവില്‍ പ്രതിദിനം 500 പറക്കലുകളാണ് നടത്തുന്നത്. പടിപടിയായി ഇത് …