സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പോലീസ് കുരുമുളകു സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം പുകയുന്നു. കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയായിരുന്നു പൊലീസ് ക്രൂരത. ക്രിസ്റ്റല്‍ ഡിക്‌സണെന്നയാളും കുടുംബവും സിന്‍സിനാറ്റിയിലെ അക്വാട്ടിക് സെന്ററിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളിലൊരാള്‍ കൃത്യമായ സ്വിമ്മിങ് വസ്ത്രം ധരിച്ചില്ലെന്ന് പറഞ്ഞ് പൂള്‍ അധികൃതര്‍ ഡിക്‌സണെയും കുടുംബത്തെയും മടക്കി. ഇതിനിടെ അധികൃതരിലൊരാള്‍ ഡിക്‌സന്റെ …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ കൊളംബിയ ഇടംങ്കാലിട്ടു വീഴ്ത്തി. ഇന്ന് നടന്ന മത്സരത്തില്‍ കൊളംബിയക്കെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. കോപ്പ കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് കനത്ത തിരിച്ചടിയായി ഈ പരാജയം. ജയ്‌സണ്‍ മുറീയോ ആണ് കൊളംബിയയ്ക്കായി ഗോള്‍ നേടിയത്. മുപ്പത്താറാം മിനിറ്റിലായിരുന്നു ഗോള്‍. മത്സരശേഷം കളിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ …
സ്വന്തം ലേഖകന്‍: സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് ഭവന വായ്പ പദ്ധതി വരുന്നു. നഗര മേഖലകളില്‍ താമസിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും ചേരിനിവാസികള്‍ക്കുമാണ് നാലു ശതമാനം പലിശക്കു ഭവന വായ്പ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഭവന വായ്പക്ക് ആറര ശതമാനം പലിശയിളവു ലഭ്യമാക്കും. 2022 ല്‍ എല്ലാവര്‍ക്കും …
സ്വന്തം ലേഖകന്‍: പലസ്തീനില്‍ കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ഐക്യസര്‍ക്കാര്‍ രാജിവെച്ചു. പ്രധാനമന്ത്രി റാമി ഹമദുല്ല ബുധനാഴ്ച രാത്രിയോടെ രാജി സമര്‍പ്പിച്ചതായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അബ്ബാസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീനിലെ പ്രബല കക്ഷികളായ ഫതഹിന്റെയും ഹമാസിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ടെക്‌നോക്രാറ്റുകളുടെ കൂടി സാന്നിധ്യമുള്ള സമവായ സര്‍ക്കാര്‍ 2014 ജൂണ്‍ …
സ്വന്തം ലേഖകന്‍: മരിച്ചുപോയ മകന്റെ സ്വത്തില്‍ അമ്മക്കുള്ള അവകാശം സംബന്ധിച്ച് ദേദഗതി വരുന്നു. മകന്റെ മരണ ശേഷം മാതാവിനു ലഭിക്കുന്ന സ്വത്ത് അവരുടെ കാലശേഷം മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രം കൈമാറ്റം ചെയ്യപ്പെടണം എന്നാണ് പുതിയ ഹിന്ദു പിന്‍തുടര്‍ച്ചാവകാശ ഭേദഗതി ബില്ലിന്റെ ഉള്ളടക്കം. ഹിന്ദു കുടുംബങ്ങളില്‍ മകന്‍ മരിച്ചാല്‍ അമ്മക്ക് അവകാശമായി ലഭിക്കുന്ന സ്വത്തില്‍, അവരുടെ …
സ്വന്തം ലേഖകന്‍: നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ ലോകം കീഴ്ടടക്കാനുള്ള ജൈത്രയാത്ര അവസാനിപ്പിച്ച വാട്ടര്‍ലൂ പോരാട്ടത്തിന് ഇരുന്നൂറ് വയസ്. നെപ്പോളിയന്റെ ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സഖ്യ സേനയും തമ്മില്‍ 1815 ജൂണ്‍ 18 ന് നടന്ന വാട്ടര്‍ലൂ പോരാട്ടത്തില്‍ ഇരുവശങ്ങളിലുമായി ഏതാണ് 50,000 പേരാണ് കൊല്ലപ്പെട്ടത്. നെതര്‍ലന്‍ഡ്‌സ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ബെല്‍ജിയത്തിലെ വാട്ടര്‍ലൂവിനു സമീപമാണു യുദ്ധം നടന്നത്. …
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയിലെ പൊതുനിരത്തുകളില്‍ തുപ്പിയാല്‍ 1000 രൂപ പിഴയും സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കലും ശിക്ഷ. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരാണ് മാതൃകാപരമായ ഈ ശിക്ഷാ രീതി നടപ്പിലാക്കുന്നത്. ആദ്യമായി കുറ്റം ചെയ്യുന്നവരാണ് പിഴയൊടുക്കകയും സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ദിവസത്തെ സാമൂഹ്യ സേവനവും ചെയ്യേണ്ടി വരിക. രണ്ടാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പിഴ 3000 രൂപയാകും. …
സ്വന്തം ലേഖകന്‍: വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ശുപാര്‍ശ ചെയ്തു. കരിപ്പൂര്‍ വെടിവെപ്പുമായി ബന്ധപ്പട്ട് വ്യോമയാന മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. വെടിവെപ്പിനെ കുറിച്ച് കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെന്നും വ്യോമയാന മന്ത്രാലയം പറയുന്നു. കരിപ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ …
സ്വന്തം ലേഖകന്‍: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജവഹര്‍ നഗര്‍ കവടിയാര്‍ മാനറില്‍ ബി. അര്‍ജുനാണ് ഒന്നാം സ്ഥാനം. എന്‍ജിനീയറിങ്ങിന് ആദ്യ പത്തു റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്. 1,11,109 പേര്‍ പ്രവേശന പരീക്ഷ എഴുതിയതില്‍ 75,258 വിദ്യാര്‍ഥികള്‍ 10 മാര്‍ക്ക് എങ്കിലും നേടി യോഗ്യത നേടി. ഇതില്‍ സമീകരണത്തിനായി പ്ലസ് ടു മാര്‍ക്ക് സമര്‍പ്പിക്കാത്ത …
സ്വന്തം ലേഖകന്‍: യെമന്‍ സംഘര്‍ഷത്തില്‍ സുപ്രധാന തീരുമാനമെടുക്കാന്‍ ജനീവയില്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങി. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യെമനിലെ വിമത പ്രതിനിധി സംഘം 24 മണിക്കൂര്‍ വൈകിയാണെങ്കിലും എത്തിച്ചേര്‍ന്നതായി യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎന്‍ തലവന്‍ ബാന്‍ കി മൂണിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച തുടങ്ങിയ ചര്‍ച്ചയില്‍ വിമതരുടെ അസാന്നിധ്യം …