1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2015

സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയിലെ പൊതുനിരത്തുകളില്‍ തുപ്പിയാല്‍ 1000 രൂപ പിഴയും സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കലും ശിക്ഷ. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരാണ് മാതൃകാപരമായ ഈ ശിക്ഷാ രീതി നടപ്പിലാക്കുന്നത്.

ആദ്യമായി കുറ്റം ചെയ്യുന്നവരാണ് പിഴയൊടുക്കകയും സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ദിവസത്തെ സാമൂഹ്യ സേവനവും ചെയ്യേണ്ടി വരിക.
രണ്ടാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പിഴ 3000 രൂപയാകും. സാമൂഹ്യ സേവനം മൂന്ന് ദിവസത്തേക്ക് നീളുകയും ചെയ്യും.

രണ്ടിലേറെ തവണ ഇതാവര്‍ത്തിച്ചാല്‍ 5000 രൂപയാണ് പിഴ. ഒരാഴ്ചത്തെ സാമൂഹ്യ സേവനവും ചെയ്യേണ്ടി വരും. പിടിക്കപ്പെടുന്നവരെ സര്‍ക്കാര്‍ ഓഫീസോ ആശുപത്രിയോ സ്‌കൂളോ അടിച്ചു വൃത്തിയാക്കുന്ന ജോലി ഏല്‍പ്പിക്കാനാണ് പരിപാടി.

നിയമസഭ അംഗീകരിച്ചാല്‍ ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. പൊതുനിരത്തില്‍ തുപ്പുന്ന ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി ദീപക് സാവന്ത് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.