സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തെക്കുറിച്ച് വ്യാപക പ്രതിഷേധം. നിലവിലെ ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുദ്ദേശിക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യമാകെ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കാനുള്ള കൂട്ടായ ശ്രമം തുടരുകയാണ്. തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം …
സ്വന്തം ലേഖകൻ: കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കൊക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധർ. വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിങ് പൊസിഷനിൽ തന്നെയാണ്. അപകടത്തിനു ശേഷം വിമാനത്തിനുള്ളിൽ നിന്നു പകർത്തിയ കൊക്പിറ്റിന്റെ …
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 1,211 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ …
സ്വന്തം ലേഖകൻ: കരിപ്പൂരിലെ എയർ ഇന്ത്യ വിമാന ദുരന്തം പ്രവാസലോകത്തിൻെറ മൊത്തം വേദനയായി. വന്ദേ ഭാരത് മിഷനിൽ ദുബൈയിൽനിന്ന് പോയ വിമാനമാണ് അപകടത്തിൽപെട്ടത്. 18 പേരാണ് മരിച്ചത്. കോവിഡ് പ്രതിസന്ധിയിൽ എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നും നിരവധി വിമാനങ്ങളാണ് കേരളത്തിലേക്ക് പോയത്. വിവിധ തരത്തിലുള്ള പ്രയാസങ്ങളും ദുരിതങ്ങളും താണ്ടിയാണ് ഓരോ പ്രവാസിയും വിമാനങ്ങളിൽ നാടണഞ്ഞത്. നാടണഞ്ഞതിലുള്ള സന്തോഷം …
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റും മഹീന്ദ രാജ്പക്‌സെയുടെ സഹോദരനുമായ ഗോദാബായ രാജ്പക്‌സെയുടെ മുന്നിലാണ് സത്യ പ്രതിജ്ഞ ചെയ്തത്. 2005 മുതല്‍ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു രാജ്പക്‌സെ. 2004 മുതല്‍ 2005 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2018 …
സ്വന്തം ലേഖകൻ: ലോകമാകെ കോവിഡിന്റെ ആശങ്കയില്‍ തുടരുന്നതിനിടെ വൈറസ് ബാധയുണ്ടായിട്ടും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവര്‍ രോഗബാധയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരുടെ എണ്ണത്തിലെ അസാധാരണത്വത്തെപ്പറ്റിയുള്ള പഠനത്തിലാണ് പുതിയ വിവരങ്ങള്‍. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മോണിക്ക ഗാന്ധി ആ വിഷയത്തില്‍ പഠനം നടത്തുകയാണ്. കടുത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആളുകളുമായി അടുത്ത് ഇടപഴകുന്നവരില്‍ പലര്‍ക്കും …
സ്വന്തം ലേഖകൻ: വെള്ളിയാഴച് ഉരുൾപൊട്ടലുണ്ടായ രാജമലയിൽനിന്ന് 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെട 41 മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. മൂന്നു കിലോമീറ്റർ അകലെ മലയുടെ താഴ്വാരത്ത് ഒരു വലിയ …
സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത ഏജൻസികളിൽ നിന്നും അനൗദ്യോഗിക ഉറവിടങ്ങളിൽനിന്നുമുള്ള തൊഴിലവസരങ്ങളിൽ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം ഏജൻസികൾക്ക് ഒരിക്കലും സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അനൗദ്യോഗികവും അനുമതിയില്ലാത്തതുമായ േസ്രാതസ്സുകളിൽനിന്നും ഏജൻസികളിൽനിന്നുമുള്ള തൊഴിലവസരങ്ങൾ വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരം സ്ഥാപനങ്ങളുമായോ ഏജൻസികളുമായോ സമൂഹ മാധ്യമ അക്കൗണ്ടുകളടക്കമുള്ള മാർഗങ്ങളിലൂടെ …
സ്വന്തം ലേഖകൻ: ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് പ്രതിരോധ മന്ത്രാലയമാണ്. ഇതിന്റെ ഭാഗമായി 101 ഇനങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്നും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ വരുന്നതിനുള്ള തടസ്സം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക അറിയിപ്പ് വന്ന …