1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മദര്‍ തെരേസയുടെ പിന്‍ഗാമിയായിരുന്ന സിസ്റ്റര്‍ നിര്‍മ്മല കൊല്‍ക്കത്തയില്‍ അന്തരിച്ചു
മദര്‍ തെരേസയുടെ പിന്‍ഗാമിയായിരുന്ന സിസ്റ്റര്‍ നിര്‍മ്മല കൊല്‍ക്കത്തയില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: മദര്‍ തെരേസയുടെ പിന്‍ഗാമിയായിരുന്ന സിസ്റ്റര്‍ നിര്‍മ്മല കൊല്‍ക്കത്തയില്‍ അന്തരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറലായിരുന്ന സിസ്റ്റര്‍ നിര്‍മലക്ക് 81 വയസ്സായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപകയായ മദര്‍ തെരേസയുടെ പിന്‍ഗാമിയായാണ് 1997 ല്‍ സിസ്റ്റര്‍ നര്‍മല സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. അനാരോഗ്യം കാരണം 2009 ല്‍ നേതൃത്വത്തില്‍ …
ഒബാമയെ അധിക്ഷേപിച്ച ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയുടെ ഭാര്യയുടെ ട്വീറ്റ് വിവാദത്തിലേക്ക്
ഒബാമയെ അധിക്ഷേപിച്ച ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയുടെ ഭാര്യയുടെ ട്വീറ്റ് വിവാദത്തിലേക്ക്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വംശീയമായി അധിക്ഷേപിക്കുന്ന ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയുടെ ഭാര്യയുടെ ട്വീറ്റ് വിവാദത്തിലേക്ക്. ഒബാമ, കാപ്പി എന്താണെന്നറിയാമോ? കറുത്തതും ദുര്‍ബലവുമാണത് എന്നായിരുന്നു ഇസ്രായേല്‍ ആഭ്യന്തര മന്ത്രി സില്‍വന്‍ ഷാലോമിന്റെ ഭാര്യ ജൂഡി നിര്‍ മോസസ് ഷാലോം ട്വിറ്ററില്‍ കുറിച്ചത്. പോസ്റ്റ് ഇട്ട് അല്പ സമയത്തിനകം തന്നെ വംശീയമായ പരാമര്‍ശമാണതെന്ന ആക്ഷേപം …
നിതാഖാത്ത് പ്രവാസികളുടെ പുനരധിവാസ പദ്ധതി നോര്‍ക്ക് അട്ടിമറിക്കുന്നതായി ആരോപണം
നിതാഖാത്ത് പ്രവാസികളുടെ പുനരധിവാസ പദ്ധതി നോര്‍ക്ക് അട്ടിമറിക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: നിതാഖാത്ത് പ്രവാസികളുടെ പുനരധിവാസ പദ്ധതി നോര്‍ക്ക അട്ടിമറിക്കുന്നതായി ആരോപണം. കേന്ദ്ര പ്രവാസികാര്യ മന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തുന്ന നടപടികളാണ് നോര്‍ക്ക ഇപ്പോള്‍ സ്വീകരിക്കുന്നതെന്നാണ് നിതാഖാത് മൂലം മടങ്ങിയെത്തിയ പ്രവാസികള്‍ പരാതിപ്പെടുന്നത്. പലിശ രഹിത വായ്പയടക്കമുള്ള വാഗ്ദാനങ്ങളെ കുറിച്ച് നോര്‍ക്ക അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. സ്വദേശിവല്‍ക്കരണം മൂലം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ …
ഗാസ, ഇസ്രയേലും ഫലസ്തീല്‍ ഗ്രൂപ്പുകളും യുദ്ധക്കുറ്റവാളികളെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
ഗാസ, ഇസ്രയേലും ഫലസ്തീല്‍ ഗ്രൂപ്പുകളും യുദ്ധക്കുറ്റവാളികളെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഗാസ പ്രശ്‌നത്തില്‍ ഇസ്രയേലും ഫലസ്തീല്‍ ഗ്രൂപ്പുകളും യുദ്ധക്കുറ്റവാളികളെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. അമ്പത് ദിവസം നീണ്ടുനിന്ന ഇസ്രയേല്‍ ആക്രമണം ഗാസയില്‍ സമാനതകളില്ലാത്ത നാശനഷ്ടവും ദുരിതവുമാണ് ഉണ്ടാക്കിയതെന്നും ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. യുദ്ധക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് നീതി നല്‍കാനും തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ഉത്തരവാദികളെ ശിക്ഷിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. …
അവധിക്കാലം, ദുബായ് വിമാനത്താവളത്തില്‍ ഒരു ദിവസം 75,000 യാത്രക്കാര്‍, യാത്രക്കാര്‍ക്കായി ബോധവല്‍ക്കരണവും നറുക്കെടുപ്പും
അവധിക്കാലം, ദുബായ് വിമാനത്താവളത്തില്‍ ഒരു ദിവസം 75,000 യാത്രക്കാര്‍,  യാത്രക്കാര്‍ക്കായി ബോധവല്‍ക്കരണവും നറുക്കെടുപ്പും
സ്വന്തം ലേഖകന്‍: അവധിക്കാലം ഇങ്ങെത്തിയതോടെ ഓരോ ദിവസവും ചുരുങ്ങിയത് 75,000 യാത്രക്കാരെ കടത്തിവിടാന്‍ ഒരുങ്ങുകയാണ് ദുബായ് വിമാനത്താവളം. ഈ മാസം 26 മുതല്‍ സ്‌കൂള്‍ അവധി ആരംഭിക്കുന്നതോടെ തിരക്ക് തുടങ്ങും ഈ ദിവസങ്ങളില്‍ വിമാനടിക്കറ്റ് നിരക്കും ക്രമാതീതമായി ഉയരുക പതിവാണ്. തിരക്ക് നേരിടാന്‍ ബോധവല്‍കരണം ഉള്‍പ്പെടെയുള്ള നടപടികളും വിമാനത്താവള അധികൃതര്‍ ആരംഭിച്ചു. യാത്രക്കാര്‍ നേരത്തെതന്നെ വിമാനത്താവളത്തില്‍ …
യുക്രൈന്‍ പ്രശ്‌നം, റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം
യുക്രൈന്‍ പ്രശ്‌നം, റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം
സ്വന്തം ലേഖകന്‍: യുക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ജനുവരി 31 വരെ ഉപരോധം നീട്ടാന്‍ കഴിഞ്ഞയാഴ്ച എടുത്ത തീരുമാനം മന്ത്രിമാരുടെ യോഗം ശരിവച്ചു. കിഴക്കന്‍ യുക്രൈനിലെ അസ്ഥിരത റഷ്യയുടെ ഇടപെടല്‍ മൂലമാണെന്നാന്നാരോപിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശമന്ത്രിമാരുടെ യോഗം ഉപരോധം ആറുമാസം കൂടി നീട്ടിയത്. പാശ്ചാത്യ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കു നിരോധനം …
വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്താന്‍ പുതിയ പദ്ധതി കൊണ്ടു വരാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം നടത്തുന്നു
വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്താന്‍ പുതിയ പദ്ധതി കൊണ്ടു വരാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം നടത്തുന്നു
സ്വന്തം ലേഖകന്‍: വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്താന്‍ പുതിയ പദ്ധതി കൊണ്ടു വരാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന. കേസന്വേഷണം സുഗമമാക്കുന്നതിനാണ് പദ്ധതിയെന്നതാണ് പുതിയ നിയമത്തെ ന്യായീകരിക്കാന്‍ സര്‍ക്കാരിന്റെ നിലപാട്. ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ചുകൊണ്ടാകും പുതിയ പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കേസ് അന്വേഷണ ഘട്ടങ്ങളില്‍ രാജ്യത്തെ …
അഫ്ഗാന്‍ പാര്‍ലമെന്റിനു നേരെ ചാവേര്‍ ബോംബ്, തുടര്‍ച്ചയായ ആറു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്
അഫ്ഗാന്‍ പാര്‍ലമെന്റിനു നേരെ ചാവേര്‍ ബോംബ്, തുടര്‍ച്ചയായ ആറു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പാര്‍ലമെന്റിനു നേരെ ചാവേര്‍ ബോംബാക്രമണം. തുടര്‍ച്ചയായ ആറു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമികളും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അക്രമികളില്‍ ആറു പേരെ സൈന്യം വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെവെയാണ് ആക്രമണമുണ്ടായത്. ആറ് തവണ …
ദക്ഷിണ റയില്‍വേ സ്വകാര്യവല്‍ക്കരിച്ച സേവനങ്ങളെക്കുറിച്ച് പരാതി പ്രളയം, വന്‍ അഴിമതിയെന്ന് ആരോപണം
ദക്ഷിണ റയില്‍വേ സ്വകാര്യവല്‍ക്കരിച്ച സേവനങ്ങളെക്കുറിച്ച് പരാതി പ്രളയം, വന്‍ അഴിമതിയെന്ന് ആരോപണം
സ്വന്തം ലേഖകന്‍: റയില്‍വേ സ്വകാര്യവല്‍ക്കരിച്ച സേവനങ്ങളെക്കുറിച്ച് പരാതി പ്രളയം, വന്‍ അഴിമതിയെന്ന് ആരോപണം. കരാര്‍ കൊടുക്കുന്നതിലും സേവനം നല്‍കുന്നതിലും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുകയാണെന്ന ആക്ഷേപം വ്യാപകമാകുകയാണ്. ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബി കമ്മീഷന്‍ തട്ടാനായി നടത്തുന്ന നീക്കങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന. ക്ലീനിംഗ്, വാട്ടറിംഗ്, ഗാര്‍ഡുമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കല്‍ എന്നീ മേഖലകളാണ് നിലവില്‍ …
യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം, ബര്‍ലിനില്‍ പ്രതീകാത്മക ശവസംസ്‌ക്കാരം
യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം, ബര്‍ലിനില്‍ പ്രതീകാത്മക ശവസംസ്‌ക്കാരം
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പുതിയ കുടിയേറ്റ നിയമങ്ങളില്‍ പ്രതിഷേധിച്ച് ബര്‍ലിനില്‍ പ്രതീകാത്മക ശവസംസ്‌ക്കാരം നടത്തി. ജര്‍മനിയില്‍ നിന്നുള്ള സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ബ്യൂട്ടി എന്ന സംഘടനയാണ് പ്രതീകാത്മക ശവസംസ്‌കാരമെന്ന പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തിയത്. ബെര്‍ലിന്‍ ചാന്‍സലറുടെ ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ …