സ്വന്തം ലേഖകൻ: ഖത്തറിലേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റീൻ വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.സ്വയം സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വ്യക്തികൾക്കുണ്ടെന്നും മന്ത്രാലയം ട്വീറ്റിലൂടെ ഓർമപ്പെടുത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വ്യക്തിയുടെ മൊബൈലിൽ ഇഹ്‌തെറാസ് ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം. ക്വാറന്റീൻ ആരംഭിക്കുന്ന ദിവസം മുതൽ ആപ്ലിക്കേഷനിൽ പ്രൊഫൈൽ നിറം മഞ്ഞയായിരിക്കും. കൊവിഡ് പരിശോധന നെഗറ്റീവ് …
സ്വന്തം ലേഖകൻ: ദുബായ് വീസയിൽ ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന താമസ വീസക്കാര്‍ ദുബായ് എമിഗ്രേഷനിൽ (ജിഡിആർഎഫ്എ) നിന്ന് അനുമതി വാങ്ങിക്കണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യുഎഇയിലെ ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവർക്കും െഎസിഎ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയ ദുരന്ത നിവാരണ വിഭാഗവും ദേശീയ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ) വ്യക്തമാക്കിയിരുന്നു. …
സ്വന്തം ലേഖകൻ: ഒമാനിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കൊവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ സെപ്തംബര്‍ 27 മുതല്‍ ജോലിക്ക് ഹാജരാകണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. അക്കാദമിക് ദിനങ്ങള്‍ 180 ദിവസത്തില്‍ കുറയാന്‍ പാടില്ല. ഇതനുസരിച്ച് …
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. യാത്രക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുക. പുതുതായി പ്രഖ്യാപിച്ച ചട്ടപ്രകാരം ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും എയര്‍പോര്‍ട്ടില്‍ ശരീര താപ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാര്‍ തങ്ങളുടെ ഖത്തര്‍ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസ കുടിയേറ്റ നിയമം നവീകരിക്കുന്നു. നിലവിലുള്ള കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്താന്‍ കുവൈത്ത് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചതായി പ്രാദേശിക ദിന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ പുതിയ കരടില്‍ രാജ്യത്തെ നിക്ഷേപകര്‍ക്കും, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും, കൂടാതെ വിവാഹമോചിതരായ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി താൽക്കാലികമായി നിർത്തി. രാജ്യത്ത് എൻജിനീയർമാർക്ക് വർക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണം. സർട്ടിഫിക്കറ്റുകൾക്ക് അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമാണ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. വർക്ക് പെർമിറ്റ് സമ്പാദിക്കാനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിലെ രണ്ടാം ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്നും 13 സർവീസുകൾ കൂടി നിലവിൽ വന്നു. ആഗസ്റ്റ് 16 മുതൽ 24 വരെ ഒമ്പത് ദിവസത്തെ ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടിരിക്കുന്നത്. എട്ടെണ്ണം എയർ ഇന്ത്യയും അഞ്ചെണ്ണം ഇൻഡിഗോയുമായിരിക്കും സർവീസുകൾ നടത്തുക. പുതിയ ഷെഡ്യൂളിൽ ജിദ്ദയിൽ നിന്നും വിമാനങ്ങളില്ല. …
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ പാലിക്കാതെ ജനങ്ങൾ ആശ്രദ്ധമായി പെരുമാറിയാൽ ക്രമേണയുള്ള അടച്ചിടൽ വേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ബി.ഡി.എഫ് ഹോസ്പിറ്റലിലെ ക്രൗൺ പ്രിൻസ് മെഡിക്കൽ റിസർച് ആൻഡ് ട്രെയ്നിങ് സെൻററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും മുൻകരുതൽ പാലിക്കാൻ തയാറായാൽ വളരെ വേഗംതന്നെ …
സ്വന്തം ലേഖകൻ: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇന്ന് 1564 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 766 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98 കേസുകളും ഉൾപ്പെടുന്നു. വിദേശത്തുനിന്ന് 60 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് …
സ്വന്തം ലേഖകൻ: ആബർഡീൻഷെയറിലെ സ്റ്റോൺഹേവനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ട്രെയിൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരു ജീവനക്കാരനും യാത്രക്കാരനുമാണ് മരിച്ച മറ്റ് 2 പേർ. കനത്ത മഴയും ഇടിമിന്നലും മണ്ണിടിച്ചിലുമാണ് സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായത്. തീവണ്ടി അപകടത്തെത്തുടർന്ന് എമർജൻസി പ്രഖ്യാപിക്കുകയും എയർ ആംബുലൻസടക്കം 30 ഓളം എമർജൻസി …