സ്വന്തം ലേഖകൻ: നാലായിരം ടൺ ഓയിലുമായി പോയ ജപ്പാന്റെ കപ്പൽ മൗറീഷ്യസ് തീരത്ത് തകർന്നു. കപ്പൽ രണ്ടായി പിളർന്നുവെന്നാണ് റിപ്പോർട്ടുകൾ. ജൂലായ് 25ന് പുറപ്പെട്ട എം.വി വകാഷിയോ എന്ന കപ്പലാണ് തകർന്നതെന്ന് ദ്വീപധികൃതർ പറഞ്ഞു. കപ്പലിൽ സംഭരിച്ചു വച്ചിരുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും കടലിൽ താഴ്ന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതീവ പരിസ്ഥിതി ലോല മേഖലയായ പവിഴപ്പുറ്റിലേക്ക് ഇന്ധനം …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും അബുദാബിയിലെ അഡ് നോക് കെട്ടിടവും ത്രിവർണമണിഞ്ഞു. ഇന്ത്യയുടെ 74–ാമത് സ്വാതന്ത്ര്യദിനാഘോഷ രാത്രിയിൽ രാത്രി 8.45നാണ് ത്രിവർണ പതാക പ്രത്യക്ഷപ്പെട്ടത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിൻ്റെ ഉൗഷ്മളത പ്രകടിപ്പിക്കുന്നതായി. അപൂർവ കാഴ്ച കാണാൻ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരിയും ഒട്ടേറെ …
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമേരിക്കന്‍ മാസികയായ ന്യൂസ് വീക്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനം വംശീയതയും വിദ്വേഷവും വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദ പ്രകടനവുമായി മാസിക രംഗത്തെത്തിയത്. ഒപീനിയന്‍ എഡിറ്റര്‍ ജോഷ് ഹമ്മറും …
സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് വാക്‌സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ചില വിദഗ്ദ്ധര്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ബാധിച്ചവരെ എളുപ്പത്തിലും സുരക്ഷിതവുമായ രീതിയിൽ കൊണ്ടുപോകുന്നതിന് നൂതന ‘ക്യാപ്‌സ്യൂൾ’ എയർ ആംബുലൻസ് സംവിധാനമൊരുക്കി അബുദാബി പോലീസ്. മേഖലയിൽ പുതിയരീതിയാണിത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ‘ക്യാപ്‌സ്യൂൾ’ രൂപത്തിലുള്ള ഈ സംവിധാനത്തിനുള്ളിൽ ഒരാളെ കിടത്തിക്കൊണ്ടുപോകാം. കൊവിഡിനെതിരേ രാജ്യംനടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ ശക്തിപകരുന്ന സംവിധാനമാണിത്. രോഗബാധിതരായ പ്രായമുള്ളവരെ ഇത്തരത്തിൽ എളുപ്പത്തിൽ ആശുപത്രികളിലേക്ക് കൊണ്ടുപോകാനാവുമെന്ന് …
സ്വന്തം ലേഖകൻ: സൗദിയിൽ പുതിയ അധ്യയന വർഷം ഇൗ മാസം 30 ന് ആരംഭിക്കുമെന്നും ഏഴ് ആഴ്ച കൂടി ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അൽ ഷെയ്ഖ് അറിയിച്ചു. എല്ലാ തലത്തിലുള്ള വിദ്യാർഥികളും ഇതേ രീതി അനുവർത്തിക്കണം. കൊവിഡ് മഹാമാരിയുടെ ആഘാതം രാജ്യം ഇപ്പോഴും അഭിമുഖീകരിക്കുന്നതിനാൽ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച ശേഷമാണ് …
സ്വന്തം ലേഖകൻ: മൂന്ന് മീറ്ററോളം നീളമുള്ള സ്രാവ് തന്റെ ഭാര്യയുടെ കാലില്‍ കടിച്ച് വലിച്ചു കൊണ്ടുപോകുന്നത് നോക്കി നില്‍ക്കാന്‍ മാര്‍ക്കിനാവുമായിരുന്നില്ല. ഭാര്യയെ രക്ഷിക്കാന്‍ വമ്പന്‍ സ്രാവിനെ ആക്രമിക്കുക മാത്രമേ മാര്‍ക്കിന് ആ സന്ദര്‍ഭത്തില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഭാര്യയുടെ കാലില്‍ നിന്ന് പിടി വിടുന്നതു വരെ മാര്‍ക്ക് സ്രാവിനെ സര്‍വശക്തിയുമെടുത്ത് ഇടിച്ചു. ഒടുവില്‍ ആ സ്രാവ് തന്റെ …
സ്വന്തം ലേഖകൻ: “ഞാനീ നിമിഷത്തിന്റെ കവിയാണ്, എന്റെ കഥയ്ക്ക് നിമിഷങ്ങളുടെ ആയുസ്സേയുള്ളു…. എനിക്ക് മുമ്പും ഒരുപാട് കവികള്‍ വന്നുപോയി… ചിലര്‍ കരഞ്ഞുകൊണ്ടു മടങ്ങി… ചിലര്‍ നല്ല പാട്ടുകള്‍പാടി… അവരും ആ നിമിഷങ്ങളുടെ ഭാഗമായിരുന്നു. ഞാനും ഈ നിമിഷത്തിന്റെ ഭാഗം മാത്രം. നാളെ ഞാനും നിങ്ങളെ വിട്ടുപോകും. നല്ലപാട്ടുകള്‍ പാടാന്‍ എന്നേക്കാള്‍ നല്ലവര്‍ നാളെ വരും. എന്നെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1600 കടക്കുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. …
സ്വന്തം ലേഖകൻ: സെപ്റ്റംബർ നാലു മുതൽ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയിൽ നിന്നു ലണ്ടൻ ഹീത്രൂവിലേക്കും തിരിച്ച് കൊച്ചിയിലേക്കും എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസുകൾ. സെപ്റ്റംബറിലെ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് പറക്കുന്ന വിമാനം പിറ്റേന്ന് ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്ക് തിരിക്കും. 10 മണിക്കൂർ നീളുന്ന നോൺസ്റ്റോപ്പ് സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി …