സ്വന്തം ലേഖകന്‍: ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയം. അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഉണര്‍ന്നു കളിച്ചപ്പോള്‍ പാരഗ്വേ താരങ്ങള്‍ക്ക് മൈതാനത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കാനായിരുന്നു വിധി. ഡി മരിയ രണ്ടും റോജോ, പാസ്‌തോര്‍, അഗ്യറോ, ഹിഗ്വയ്ന്‍ എന്നിവര്‍ ഓരോ ഗോളുമാണ് …
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ സൈന്യത്തിന്റെ തേര്‍വാഴ്ച. സ്ത്രീകളെ മാനഭംഗം ചെയ്ത് തീയിട്ടു കൊന്നതായി റിപ്പോര്‍ട്ട. ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കന്‍ കാര്യങ്ങള്‍ സംബന്ധിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ദക്ഷിണ സുഡാനിലെ സര്‍ക്കാര്‍ സൈന്യം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയശേഷം ജീവനോടെ കത്തിച്ചതായി പറയുന്നത്. പതിനെട്ടു മാസം നീണ്ട ആഭ്യന്തര കലാപത്തിനിടെ നടന്ന കൊടുംക്രൂരതകളുടെ വിവരം 115 ദൃക്‌സാക്ഷികളില്‍ നിന്ന് ശേഖരിച്ച് …
സ്വന്തം ലേഖകന്‍: തീര്‍ഥാടനത്തിന് പോയവര്‍ക്ക് മാംസാഹാരം വിതരണം ചെയ്ത സംഭവത്തില്‍ എയര്‍ ഇന്ത്യ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജീവനക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് മാംസം അടങ്ങിയ ഭക്ഷണം നല്‍കുയായിരുന്നു. കാറ്ററിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജര്‍ റാങ്കിലുള്ള ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തത്. സിന്ധു ദര്‍ശന്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങിയ ജൈന തീര്‍ത്ഥാടകര്‍ക്കാണ് ജീവനക്കാര്‍ സസ്യേതര ഭക്ഷണം നല്‍കിയത്. ലഡാക്കില്‍ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ആഫ്രിക്കയില്‍ ഓഫീസ് തുറന്നു. ഫേസ്ബുക്കിന്റെ ആഫ്രിക്കയിലെ ആദ്യ ഓഫീസ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത പരസ്യ ഏജന്‍സിയായ ഒഗിള്‍വി ആന്‍ഡ് മാത്തര്‍ സൗത്ത് ആഫ്രിക്ക ഘടകത്തിന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ നുനു ഷിനഗില ജെക്കേ ആണ് ഫേസ്ബുക്കിന്റെ ആഫ്രിക്കന്‍ മേധാവി. ആഫ്രിക്കയില്‍ 120 മില്യണ്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: സുനന്ദ വധക്കേസ്, ശശി തരൂരിന്റെ നുണ പരിശോധനക്ക് സാധ്യത തെളിയുന്നു. ഇതിന് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പാട്യാല കോടതിയില്‍ അടുത്തയാഴ്ച അപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്. കേസില്‍ ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുന്നതാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും തരൂരിന്റെ ഓഫീസ് അധികൃതര്‍ …
സ്വന്തം ലേഖകന്‍: കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം കൊന്നടുക്കുന്നത് ശരാശരി 1,84,000 പേരെയെന്ന് പഠനം. ഇത്തരം പാനീയങ്ങള്‍ ഉണ്ടാക്കുന്ന പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും കാന്‍സറുമാണ് വില്ലനാകുന്നത്. 2010 ല്‍ ഇത്തരത്തിലുള്ള പാനീയങ്ങളുടെ ഉപയോഗം മൂലം പ്രമേഹബാധിതരായി 1,33,000 പേരും ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 45,000 പേരും കാന്‍സര്‍ ബാധിച്ച് 6,450 പേരും മരിച്ചതായി സര്‍ക്കുലേഷന്‍ …
സ്വന്തം ലേഖകന്‍: മദ്യപാനം മൗലികാവകാശം ആണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. മദ്യപിക്കുന്നത് മൗലികാവകാശമാണെന്നും സ്റ്റാറ്റസ് ചിഹ്നമാണെന്നുമുള്ള ബാബുലാല്‍ ഗൗറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഭോപാലില്‍ മദ്യ വില്‍പനക്കുള്ള സമയം രാത്രി പത്ത് മണിയില്‍ നിന്ന് 11.30 ആക്കി മാറ്റിയതിനെ കുറിച്ച് അഭിപ്രായമാരാഞ്ഞ റിപ്പോര്‍ട്ടര്‍മാരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മദ്യ വില്‍പന കൊണ്ട് കുറ്റ കൃത്യങ്ങള്‍ കൂടുകയില്ലെന്ന ഗൌറിന്റെ പ്രസ്താവന …
സ്വന്തം ലേഖകന്‍: ആര്‍. കെ നഗറില്‍ കൊടുങ്കാറ്റാവുകയാണ് ജയില്‍വാസം അവസാനിപ്പിച്ച് കുറ്റവിമുക്തയായി പുറത്തിറങ്ങിയ തലൈവി. മിക്കവാറും നൂറു ശതമാനം വിജയത്തിലേക്കാണ് ജയലളിത കുതിക്കുന്നതെന്നാണ് പതിനാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കണക്കുകള്‍ നല്‍കുന്ന സൂചന. തൊട്ടടുത്ത സ്ഥാനാര്‍ഥിയായ സിപിഐയുടെ സി. മഹേന്ദ്രന് ആകെ നേടാന്‍ കഴിഞ്ഞത് വെറും 8,079 വോട്ടുകളാണ്. എതിരാളികള്‍ അശക്തരായിരുന്നിട്ടും എ.ഐ.എ.ഡി.എം.കെ. നടത്തിയ ശക്തമായ …
സ്വന്തം ലേഖകന്‍: ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതിക്ക് സാധ്യത തെളിയുന്നു. നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശൂറാ കൗണ്‍സിലിന്റെ ആഭ്യന്തര വിദേശകാര്യ സമിതി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തൊഴില്‍ മന്ത്രിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളും …
സ്വന്തം ലേഖകന്‍: കേരളം മുഴുവന്‍ പടര്‍ന്ന ആവേശത്തിനൊടുവില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ യുഡിഎഫിനൊപ്പം നിന്നു. സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കിയ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന് തകര്‍പ്പന്‍ ജയം. 10,128 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിനെ തോല്‍പ്പിച്ച് ശബരിനാഥന്‍ ജയിച്ചു കരപറ്റിയത്. എട്ടു പഞ്ചായത്തുകളില്‍ ഏഴിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമായ ഭൂരിപക്ഷം നേടി. അരുവിക്കരയില്‍ …