സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്സീന്‍ (കോവാക്സീൻ) വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന ഓക്സ്ഫോർഡ് വാക്സീൻ ഇതിനകം സമാന്തരമായി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്, ഐസിഎംആർ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ കൂടാതെ സീറം ഇൻസ്റ്റിറ്റ്യൂട്ട് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 18,123 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,828 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇന്ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ബിടെക് പരീക്ഷാ ഫലം അവസാന നിമിഷം മാറ്റി. തിരക്കിട്ട കൂടിയാലോചനകൾക്ക് ശേഷം ഫലങ്ങൾ പ്രഖ്യാപിക്കുന്നത് പരീക്ഷ ബോർഡ് മാറ്റി വച്ചു. വൊക്കേഷണൽ കോഴ്‌സുകൾക്കായി ലെവൽ ഒന്ന്, രണ്ട് ഫലങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് പരീക്ഷ ബോർഡ് പിയേഴ്‌സൺ സ്‌കൂളുകളോടും കോളേജുകളോടും ആവശ്യപ്പെട്ടു. എ-ലെവൽ ഫലങ്ങളിൽ വന്ന പാളിച്ചകളെത്തുടർന്ന് ഗ്രേഡുകൾ വീണ്ടും കണക്കാക്കാൻ …
സ്വന്തം ലേഖകൻ: കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോ ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം. തന്നെ ഈ നിമിഷത്തിലേക്കെത്തിച്ച അമ്മ ഉള്‍പ്പടെയുളള എല്ലാ സ്ത്രീകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടുളള പ്രസംഗം കമല ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുമുളള ആളുകളുടെയും പോരാട്ടങ്ങളെ കുറിച്ച് അറിവുളളവളും …
സ്വന്തം ലേഖകൻ: കൊവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് യുഎഇ. ശക്തമായ ആരോഗ്യ സുരക്ഷാ നടപടികളിലൂടെ കൊവിഡിനെ നിയന്ത്രണവിധേയമാക്കി സാധാരണ ജീവിതത്തിലേക്കു കടക്കുന്നതിനിടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ രോഗികളുടെ എണ്ണത്തിൽ ദിവസേന ശരാശരി 136 പേരുടെ വർധനയുണ്ട്. ഇതു രോഗവ്യാപനം കൂടിവരുന്നതിന്റെ സൂചനയാണ്. അതുകൊണ്ടുതന്നെ കൊവിഡ് നിയന്ത്രണത്തിലെ ഇളവ് ജാഗ്രത …
സ്വന്തം ലേഖകൻ: സൌദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്വീകാര്യത വര്‍ധിക്കുന്നതില്‍ ആശങ്കപ്പെട്ട് പാകിസ്താന്‍. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷ( ഒ.ഐ.സി.)ന്റെ ഭാഗമായിരുന്നിട്ടുകൂടി തങ്ങളെക്കാള്‍ പ്രാധാന്യം അവിടെ ഇന്ത്യയ്ക്ക് ലഭിക്കുന്നതാണ് പാകിസ്താനെ അസ്വസ്ഥമാക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവനയോടെ പാകിസ്താനെ സൌദി ഏറെക്കുറെ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കാരണം വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത വീസിറ്റ്, എക്സ്പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണമെന്ന് റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആൻഡ് െറസിഡൻറ്സ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ഒമാനിൽ വീസിറ്റ് വീസയിലെത്തിയ നിരവധി പേർ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത …
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2020.തുടക്കം മുതല്‍ സന്ദര്‍ശന വീസയിലെത്തിയവര്‍ക്ക് കുടുംബ വീസയിലേക്ക് മാറ്റാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട താമസ കുടിയേറ്റ വിഭാഗത്തിന് കൈമാറിയതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശന വീസയിലെത്തിയവരുടെ വീസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയെങ്കിലും ഇവരുടെ വീസ മാറ്റം അനുവദിക്കുന്നതല്ലെന്നും വക്താവ് …
സ്വന്തം ലേഖകൻ: ഷാര്‍ജ വിമാനത്താളത്തില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റിന്റെയോ, കൊവിഡ് 19 പി.സി.ആര്‍. ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമല്ലെന്ന് ഫ്ലൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ …